കൊച്ചി: ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം നല്‍കുന്ന കഥാസമാഹാരത്തിനുള്ള ഈവര്‍ഷത്തെ ഒ.വി. വിജയന്‍ പുരസ്‌കാരം പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന കൃതിക്ക്.
50,001 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പപവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 5ന് ഹൈദരാബാദിലെ എന്‍എസ്‌കെകെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രൊഫ.എം. തോമസ് മാത്യു, ചന്ദ്രമതി, ഇ.പി. രാജഗോപാലന്‍ എന്നിവരുടെ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സി.ആർ. നീലകണ്ഠന്‍, എന്‍എസ്‌കെകെ ചെയര്‍മാന്‍ എന്‍.എം. തോമസ്, കണ്‍വീനര്‍ കെ.എന്‍. ഗോപിനാഥന്‍ ആചാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.











