Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്തെ വെള്ളത്തില്‍ മുക്കിയത് അശാസ്ത്രീയ നിര്‍മാണങ്ങള്‍, മഴ മുന്നറിയിപ്പിനെച്ചൊല്ലി മന്ത്രിമാര്‍ തമ്മില്‍ പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 10:56 am IST
in Kerala

തിരുവനന്തപുരം: മഴയ്‌ക്ക് ശമനം ഉണ്ടായെങ്കിലും തലസ്ഥാനത്ത് ദുരിതത്തിന് അറുതിയില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചയും ആക്കുളം കായല്‍ കൈയേറിയുള്ള കെട്ടിട നിര്‍മാണങ്ങളുമാണ് നഗരത്തെ വെള്ളത്തിലാക്കിയത്. മഴ എത്ര കനത്താലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം രാജഭരണ കാലത്ത് തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക ഒഴുക്കിനെ തടയുന്ന രീതിയിലാണ് ഇപ്പോഴത്തെ നിര്‍മാണങ്ങള്‍.

ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങള്‍ പോലും കഴിഞ്ഞ ദിവസത്തെ മഴയില്‍ മുങ്ങി. ചെറിയ കുന്നിനുമുകളില്‍ സ്ഥിതി ചെയ്യുന്ന ടെക്‌നോപാര്‍ക്കിലെ കെട്ടിടങ്ങളില്‍ പോലും വെള്ളം കയറി. പാര്‍ക്കിലെ ഒട്ടു മിക്ക കമ്പനികളും അടച്ചിട്ടിരിക്കുകയാണ്.

ആമയിഴഞ്ചാന്‍, കണ്ണമ്മൂല തോടുകളില്‍ നിന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ മഴക്കാല പൂര്‍വശുചീകരണം നടന്നില്ല. ഓടകളില്‍ നിന്നും കോരിയിട്ട മണ്ണും മാലിന്യങ്ങളും നീക്കിയില്ല. ഇവ മഴയത്ത് വീണ്ടും ഓടകളിലേക്ക് ഇറങ്ങി തോട്ടില്‍ അടിഞ്ഞു. സംരക്ഷണഭിത്തിക്കുവേണ്ടി നീക്കം ചെയ്ത മണ്ണ് തോട്ടില്‍ തന്നെ നിക്ഷേപിച്ചു. ഇതെല്ലാം ചെറിയ തടയണകളായി. പണിക്ക് കൊണ്ടു വന്ന ഹിറ്റാച്ചി പോലും മാറ്റിയില്ല.

ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നാണ് അര്‍ധരാത്രിയില്‍ വീടുകളിലേക്ക് വെള്ളം കയറിയത്. രക്ഷാ പ്രവര്‍ത്തനം നടത്താനും ജില്ലാ ഭരണകൂടത്തിനും നഗരസഭയ്‌ക്കും കഴിഞ്ഞില്ല
ആക്കുളത്ത് കായല്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ നിരവധി പരാതികളാണ് ലഭിച്ചത്. എന്നിട്ടും നഗരസഭ അനങ്ങിയില്ല. ഓടകളിലെ വെള്ളം ആക്കുളം കായലിലാണ് എത്തുന്നത്. ഈ ഓടകളില്‍ മിക്കതും അടച്ചു. ടെക്‌നോപാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണത്തിനായി കൊച്ചു തോട് അടച്ചു. ഈ പ്രദേശത്ത് അശാസ്ത്രീയമായി നിരവധി ഫഌറ്റുകളും ഉയര്‍ന്നു. രണ്ട് കോടി രൂപയാണ് ഓടകള്‍ ശുചിയാക്കുന്നതിനായി സര്‍ക്കാര്‍ ചെലവിട്ട രണ്ടുകോടി രൂപ വെള്ളത്തിലായി.

അതിനിടെ മഴയെചൊല്ലി മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് തുടരുകയാണ്. കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രിമാരായ ആന്റണി രാജുവും വി.ശിവന്‍കുട്ടിയും. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ റവന്യൂ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്ന് ഇരു മന്ത്രിമാരും പറഞ്ഞു. പരാതികള്‍ ശ്രദ്ധയില്‍പെട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മുന്നറിയിപ്പുകള്‍ നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പണം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ത്തിയായിട്ടില്ല. നഷ്ടപരിഹാരം മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: floodRainThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.