ഹൈദരാബാദ്: ബിജെപി മുന്നേറ്റം ഭയന്ന് തെലങ്കാനയില്‍ ബിആര്‍എസും കോണ്‍ഗ്രസും. 119 സീറ്റുകളിലും ഇക്കുറി മത്സരിക്കാനാണ് ബിജെപി തീരുമാനം.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പുതുതലമുറ വോട്ടര്‍മാരിലേക്കെത്താനുള്ള വലിയ ആസൂത്രണമാണ് ബിജെപി നടത്തുന്നത്. പതിനായിരമോ അതിലേറെയോ ഫോളോവേഴ്സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ചന്ദ്രശേഖര റാവുവിന്റേതെന്ന് തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ മുന്നേറ്റം ആര്‍ക്കും കാണാതിരിക്കാനാവില്ല. രണ്ട് വര്‍ഷം മുമ്പ് നടന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളില്‍ നാല്പതെണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. തെലങ്കാനയില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പക്ഷേ അത് തുറന്നുകാട്ടുന്നതില്‍ വലിയ പരാജയമാണ്. പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങള്‍ എന്തായാലും ഇപ്പോള്‍ അംഗീകരിക്കുന്നത് ബിജെപിയെയാണ്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും.
അഴിമതിയും ഭീകരര്‍ക്ക് അനുകൂലമായ നിലപാടുകളും എല്ലാം കൊണ്ട് ചന്ദ്രശേഖര റാവുവിനെ ജനങ്ങള്‍ വെറുത്തിരിക്കുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: