Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം; മാലിന്യ സംസ്‌കരണ കാര്യത്തില്‍ കര്‍ശന നടപടി, ജലാശയങ്ങള്‍ മലിനമാക്കിയാല്‍ വന്‍ തുക പിഴ

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 13, 2023, 10:49 am IST
inPathanamthitta

എരുമേലി: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി. മുന്‍ വര്‍ഷത്തെപ്പോലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മാലിന്യ സംസ്‌കരണ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എരുമേലിയില്‍ ജലാശയങ്ങള്‍ മലിനമാക്കിയാല്‍ വന്‍ തുക പിഴ ഈടാക്കാനും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി.

വിശുദ്ധി സേനകളുടെ പ്രവര്‍ത്തനം, മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് വാഹനങ്ങള്‍, പാര്‍ക്കിങ് മൈതാനങ്ങളിലടക്കം ജൈവ-അജൈവ മാലിന്യങ്ങള്‍ കര്‍ശനമായി വേര്‍തിരിക്കുക, കടകളില്‍ രണ്ട് വേസ്റ്റ് ബിന്‍ സ്ഥാപിക്കുക, താല്‍ക്കാലിക കച്ചവടക്കാരില്‍നിന്ന് ഡെപ്പോസിറ്റ് വാങ്ങുക, രണ്ട് തവണ റോഡ് ക്ലീനിങ്, ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്ത സജ്ജമാക്കുക, ഷവര്‍ ബാത്ത് ക്രമീകരണം, ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പാര്‍ക്കിങ് മൈതാനങ്ങളിലെ വെളിച്ച സംവിധാനം കാര്യക്ഷമമാക്കുക എന്നീ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കും.

വനാതിര്‍ത്തികളില്‍ തള്ളിയ മാലിന്യം വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചു കഴിഞ്ഞു. പരമ്പരാഗത കാനന പാത തെളിക്കാന്‍ നടപടിയായി. റോഡുകള്‍ നന്നാക്കി. വന്യ ജീവികളെ ഓടിക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വാച്ചര്‍മാരേയും നിയമിക്കും. 117 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യും. സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പോലീസ് എയ്ഡ് പോസ്റ്റുകളിലൂടെയുള്ള കര്‍ശന നിരീക്ഷണം ഉറപ്പാക്കും. കുളിക്കടവുകളില്‍ പരിശോധന, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഫയര്‍ ഫോഴ്‌സിന് നിര്‍ദേശം നല്കി.

കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലോറിനേഷന്‍-ഫോഗിങ്, കണമലയില്‍ കാര്‍ഡിയോളജി സൗകര്യം, താവളം ആശുപത്രി, മൂന്ന് ആംബുലന്‍സ് സേവനം, ഓക്സിജന്‍ പാര്‍ലറുകള്‍, താല്‍ക്കാലിക മൊബൈല്‍ ക്ലിനിക്ക്, കടകളില്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന, ജലാശയങ്ങളിലെ പരിശോധന എന്നിവ ആരോഗ്യ വകുപ്പ് നടത്തും. വ്യാജമദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസിന് നിര്‍ദേശം നല്കി.

എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍ ജയകൃഷ്ണന്‍ പി.കെ, നവകേരള മിഷന്‍ കോഡിനേറ്റര്‍ അജിത് കുമാര്‍, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയ്, എരുമേലി സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി സജി, പഞ്ചായത്തംഗം തങ്കമ്മ ജോര്‍ജ് കുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന്‍, ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസി. കമ്മീഷണര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: PilgrimSABARIMALAwaste management
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.