Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പുകസയുടെ വിലക്ക് വച്ചുപൊറുപ്പിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 03:31 am IST
inEditorial

പ്രശസ്ത സിനിമാ താരവും മുന്‍ എംപിയും ബിജെപിയുടെ പ്രമുഖ നേതാവുമായ സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സമ്മാനിക്കുന്നതില്‍നിന്ന് സാംസ്‌കാരിക നായകനായ എം.കെ. സാനുവിനെ വിലക്കിയ പുരോഗമന കലാസാഹിത്യ സംഘടനയുടെ നടപടി സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ചിരിക്കുകയാണ്. പണ്ഡിറ്റ് കറുപ്പന്‍ വിചാര വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പുകസ ആവശ്യപ്പെടുകയായിരുന്നു. പുകസയുടെ നേതാക്കള്‍ സാനു മാഷിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് വിലക്ക് പ്രഖ്യാപിച്ചത്. സാനു മാഷിന്റെ അഭാവത്തില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണനാണ് സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം നല്‍കുന്ന സംഘടന പ്രശസ്തമല്ലെന്നതാണത്രേ ഈ വിലക്കിനു കാരണമായി പുകസക്കാര്‍ പറയുന്നതെങ്കിലും സുരേഷ് ഗോപിയോടുള്ള രാഷ്‌ട്രീയവിരോധമാണ് അവരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ നിരവധി പാര്‍ട്ടി നേതാക്കള്‍ സഹകരണ ബാങ്കുകളില്‍ നടത്തിയ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും, പാവങ്ങളുടെ പണം മോഷ്ടിച്ചതിനുമെതിരെ സുരേഷ് ഗോപി ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കരുവന്നൂര്‍ പദയാത്ര വന്‍ വിജയമാവുകയും, ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സുരേഷ് ഗോപിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് പുകസയും ഏറ്റെടുത്തിരിക്കുന്നത്.

ആര്‍ക്ക് ആര് അവാര്‍ഡ് കൊടുക്കണമെന്നും, അവാര്‍ഡ് ലഭിച്ചയാള്‍ക്ക് ആരാണ് അത് സമ്മാനിക്കേണ്ടതെന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം പുകസയ്‌ക്ക് ആരും കൊടുത്തിട്ടില്ല. പുകസ സ്വന്തം നിലയ്‌ക്ക് ആര്‍ക്കെങ്കിലും അവാര്‍ഡ് കൊടുക്കുന്നെങ്കില്‍ ഇതൊക്കെ തീരുമാനിക്കാമെന്നു മാത്രം. സാഹിത്യ-സാംസ്‌കാരിക രംഗത്ത് കേരളം അങ്ങേയറ്റം ആദരിക്കുന്ന വ്യക്തിത്വമാണ് പ്രൊഫ. എം.കെ.സാനു. അധ്യാപകന്‍, നിരൂപകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ മികച്ച സംഭാവനകളാണ് സാനുമാഷ് നല്‍കിയിട്ടുള്ളത്. ഇങ്ങനെ കക്ഷി രാഷ്‌ട്രീയത്തിനതീതമായി സമാദരവ് ലഭിക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വത്തിന് നേര്‍ക്കാണ് രാഷ്‌ട്രീയ തിമിരം ബാധിച്ച പുകസക്കാര്‍ ഈ അതിക്രമം കാണിച്ചിരിക്കുന്നത്. പുകസയുടെ ഭീഷണി കണക്കിലെടുത്ത് സാനുമാഷ് അവാര്‍ഡ് ദാന ചടങ്ങിന് പോകാതിരുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. സുരേഷ് ഗോപിയോട് വ്യക്തിപരമായ ബന്ധമാണ് തനിക്കുള്ളതെന്നും, അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ടെന്നും പറയുന്ന സാനുമാഷ് പുകസയുടെ വ്യക്തി വിദ്വേഷത്തോടെയുള്ള വിലക്ക് വകവയ്‌ക്കാന്‍ പാടില്ലായിരുന്നു. പുകസയുടെ വികാരം മാനിച്ചാണ് ചടങ്ങില്‍പ്പോകാതിരുന്നതെന്ന വാക്കുകള്‍ സാനുമാഷെപ്പോലുള്ള ഒരാളില്‍നിന്ന് മലയാളി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണ്. ഇത്തരം വികാരത്തെ മാനിക്കേണ്ട യാതൊരു ബാധ്യതയുമില്ല. അങ്ങനെയൊരു വികാരത്തെ വച്ചുപൊറുപ്പിക്കാനുമാവില്ല.

സാഹിത്യ സാംസ്‌കാരിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പുകസയുടെ സാംസ്‌കാരിക നിന്ദകള്‍ നിരവധിയാണ്. സാഹിത്യകാരന്മാര്‍ എന്തെഴുതണം, എന്തെഴുതാന്‍ പാടില്ല എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന ധാര്‍ഷ്ട്യമാണ് ഈ സംഘടനയെ നയിക്കുന്നത്. മഹാകവി ചങ്ങമ്പുഴ കവിതയെഴുതരുതെന്ന് വിലക്കിയ പാരമ്പര്യമുള്ളവരാണ് ഇക്കൂട്ടരെന്നറിയുമ്പോള്‍ ഈ ധാര്‍ഷ്ട്യം എത്ര വരെ പോയിരുന്നു എന്നു വ്യക്തമാണല്ലോ. കലയും സാഹിത്യവുമൊന്നുമല്ല, സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യമാണ് എക്കാലവും പുകസ സംരക്ഷിച്ചുപോരാറുള്ളത്. സിപിഎമ്മിനെ വിമര്‍ശിക്കുന്ന കവികളും എഴുത്തുകാരും പുകസയുടെ ശത്രുക്കളായി മാറും. സിപിഎമ്മിന്റെ അഴിമതികളെ വെള്ളപൂശാത്തവര്‍ക്കും ഇവരില്‍നിന്ന് അനുഭവിക്കേണ്ടിവരും. ഇക്കൂട്ടരുടെ ഭീഷണികളില്‍നിന്ന് ഒരു കവിക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടി വന്ന നാടാണല്ലോ നമ്മുടേത്. ഇപ്പോള്‍ ജിഹാദി ഭീകരരെ വിമര്‍ശിക്കുന്നവരെയും പുകസ വര്‍ഗശത്രുക്കളായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ അഹങ്കാരവും ധിക്കാരവും അജ്ഞതയുമാണ് ഇപ്പോള്‍ സാനുമാഷിനെതിരെ തിരിഞ്ഞിരിക്കുന്നതും. സാംസ്‌കാരിക നായകന്മാരെയും എഴുത്തുകാരെയും തടവിലിടുകയും, തങ്ങളോട് വിധേയത്വം പുലര്‍ത്തുന്നതിന്റെ തോതനുസരിച്ച് സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന പുകസയുടെ രീതി അത്യന്തം അപലപനീയമാണ്. സിപിഎം കൊണ്ടുനടക്കുന്ന അക്രമ രാഷ്‌ട്രീയത്തിന്റെ സാംസ്‌കാരിക രംഗത്തെ ആവിഷ്‌കാരമാണ് പുകസ നടത്തുന്നത്. സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്ക് മാത്രമല്ല, എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്ന പുകസയുടെ ഹുങ്ക് അനുവദിക്കാനാവില്ല.

 

Tags: cpmPukasaMK Sanutolerated
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.