തിരുവനന്തപുരം: ലോകമാനസിക ആരോഗ്യദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ കോളേജില്‍ കൗണ്‍സിലിങ് സെന്റര്‍ ആരംഭിച്ചു.
പ്രസിദ്ധ സൈക്കോളജിസ്റ്റും മുന്‍ ഐഎംജി പ്രൊഫസറുമായ ഡോ. ചന്ദ്രപ്രസാദ് ശ്രീധര്‍ കൗണ്‍സിലിംഗ് സെന്ററും ‘പോസിറ്റീവ് വൈബ്‌സ് ഫോര്‍ പോസിറ്റീവ് കരിയര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജീവിതത്തിന്റെ ഓരോഘട്ടത്തിലും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ കോളേജ് ഇന്‍സൈറ്റോ നാഷണലിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സും സൈക്കോളജി ഡിപ്പാര്‍ട്‌മെന്റും സംയുക്തമായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്‍സിലിംഗ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ്. എ. ഷാജഹാന്‍ വ്യക്തമാക്കി. ഡോ. മുഹമ്മദ് ഫാസില്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.
വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയേല്‍, ഉബൈദ്, ആഷിക്, സുരേഷ് കുമാര്‍ എസ് എന്‍, ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ഭവ്യ വി.ബി. നന്ദി രേഖപ്പെടുത്തി.











