Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രയാഗ് രാജില്‍ പുതിയ പതാകയുമായി വ്യോമസേനാ ദിനാഘോഷം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 12:40 am IST
inIndia

പ്രയാഗ്‌രാജ്: ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം അധിനിവേശത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കി ഭാരതീയ വ്യോമസേന അതിന്റെ പുതിയ പതാകയ്‌ക്ക് രാജകീയ പ്രകാശനം ഒരുക്കി. തൊണ്ണൂറ്റൊന്നാമത് വ്യോമസേനാദിനാചരണത്തിന്റെ ഭാഗമായി പവിത്രനഗരമായ പ്രയാഗ് രാജില്‍ പുതിയ പതാക എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയാണ് പ്രകാശനം ചെയ്തത്.

വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാനദിനമാണിതെന്ന് സേനയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് ദല്‍ഹിക്ക് പുറത്ത് വ്യോമസേനാദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചണ്ഡിഗഢിലായിരുന്നു ആഘോഷങ്ങള്‍. ഭാരതീയ വ്യോമസേനയുടെ മൂല്യങ്ങള്‍ ശരിയാംവിധം പ്രതിഫലിപ്പിക്കുന്നതിനാണ് പുതിയ പതാക രൂപകല്പന ചെയ്തതെന്ന് ഐഎഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പതാകയുടെ മുകളില്‍ വലത് കോണില്‍ എയര്‍ഫോഴ്സ് ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവനാഗരിയില്‍ സത്യമേവ ജയതേ എന്ന് ആലേഖനം ചെയ്ത അശോകസ്തംഭം ഉള്‍പ്പെടുന്നതാണിത്. സിംഹരാജന്മാര്‍ ഗര്‍ജിക്കുന്ന അശോകസ്തംഭത്തിന് താഴെ ചിറകുകള്‍ വിരിച്ച ഒരു ഹിമാലയന്‍ ഗരുഢന്‍ ഐഎഎഫിന്റെ പോരാട്ട വീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇളം നീല നിറത്തിലുള്ള ഒരു മോതിരം ഗരുഢനെ വലയം ചെയ്ത് ‘ഭാരതീയ വായു സേന’ എന്ന് എഴുതിയിരിക്കുന്നു. താഴെയായി വ്യോമസേനയുടെ മുദ്രാവാക്യമായ നഭഃസ്പൃശം ദീപ്തം എന്ന് ദേവനാഗരിയില്‍ കുറിച്ചിട്ടുണ്ട്. ഭഗവത്ഗീതയുടെ പതിനൊന്നാം അധ്യായത്തില്‍ ഇരുപത്തിനാലാം ശ്‌ളോകത്തില്‍ നിന്നാണ് ദീപ്തിയോടെ ആകാശം തൊടൂ എന്ന് അര്‍ത്ഥം വരുന്ന അടയാളവാക്യം എടുത്തിട്ടുള്ളത്.

യൂണിയന്‍ ജാക്കും ചുവപ്പ്, വെള്ള, നീല നിറത്തിലുള്ള യൂണിയന്‍ ജാക്ക് അടയാളപ്പെടുത്തിയ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പതാകയ്‌ക്ക് പകരമായാണ് 1950ല്‍ നിലവിലുണ്ടായിരുന്ന പതാക സ്വീകരിച്ചത്. യൂണിയന്‍ ജാക്കിന് പകരം ത്രിവര്‍ണപതാക ആലേഖനം ചെയ്തു എന്നത് മാത്രമാണ് വരുത്തിയ മാറ്റം. സേനയുടെ പേരില്‍ നിന്ന് റോയല്‍ എന്നത് ഒഴിവാക്കുകയും ചെയ്തു.

ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് വി.ആര്‍. ചൗധരി തന്റെ വ്യോമസേനാദിന പ്രഭാഷണത്തില്‍ പറഞ്ഞു. ഇത് മാറ്റത്തിന്റെ കാലമാണ്. രാഷ്‌ട്രം ആഗ്രഹിക്കുന്ന മാറ്റം. അതിനായി നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം. വ്യോമസേനയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് കൈവരിക്കുന്നതിന് പ്രതിബദ്ധതയും കൂട്ടായ ശേഷിയും ഉപയോഗിക്കാം, അദ്ദേഹം പറഞ്ഞു.

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: വ്യോമസേനാദിനത്തില്‍ സൈനികര്‍ക്ക് ആശംസകളുമായി പധാനമന്ത്രി നരേന്ദ്ര മോദി. ധീരസൈനികരുടെ മഹത്തായ സേവനവും ത്യാഗവും നമ്മുടെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വ്യോമസേനയുടെ വീര്യത്തിലും പ്രതിബദ്ധതയിലും അര്‍പ്പണബോധത്തിലും രാഷ്‌ട്രം അഭിമാനിക്കുന്നു. എല്ലാ വ്യോമസേനാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആശംസകള്‍, അദ്ദേഹം കുറിച്ചു. വ്യോമസേനയുടെ വീര്യം പ്രകടമാക്കുന്ന ഒരു വീഡിയോദൃശ്യവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചു.

Tags: Prime MinisterAir Force Day celebrationPrayag Raj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.