വടക്കാഞ്ചേരി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് വടക്കാഞ്ചേരിയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മണ്ഡലം ഓഫീസില്‍ നടന്ന അംഗങ്ങളുടെ പ്രത്യേക യോഗം, ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് നിത്യ സാഗര്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ഫീല്‍ഡ് എക്സിക്യൂട്ടീവ് വി. ഉണ്ണികൃഷ്ണന്, മണ്ഡലം ജന. സെക്രട്ടറിമാരായ അനില്‍ കുമാര്‍, എസ് രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: