Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: അങ്കം നാളെ മുതല്‍; ആദ്യ മത്സരം ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 10:30 am IST
inCricket

അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഭാരതം വേദിയൊരുക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നാളെ ഉച്ചയ്‌ക്ക് രണ്ടിന് ഉദ്ഘാടന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും. 2019 ലോകകപ്പിന്റെ ഫൈനലിലും ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. 10 ടീമുകള്‍ അണിനിരക്കുന്ന പോരാട്ടങ്ങളില്‍ 48 മത്സരങ്ങള്‍ ഉണ്ടാകും. 10 വേദികളിലായാണ് മത്സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ധര്‍മശാല എന്നിവയാണ് വേദികള്‍. നവം. 15ന് ആദ്യ സെമി മുംബൈയിലും 16ന് രണ്ടാം സെമി കൊല്‍ക്കത്തയിലും

അരങ്ങേറുമ്പോള്‍ നവംബര്‍ 19ന് ഫൈനല്‍ അഹമ്മദാബാദില്‍ അരങ്ങേറും.
കഴിഞ്ഞ തവണത്തെപ്പോലെ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടിനു ശേഷം പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമി കളിക്കും.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചപ്പോള്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് എന്നിവര്‍ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറി. എന്നാല്‍, എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനായില്ല.

അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ് വേദികളില്‍ അഞ്ച് വീതം മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ഹൈദരാബാദില്‍ മൂന്നു മത്സരങ്ങളാണുള്ളത്. 132000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമുള്ള നരേന്ദ്രമോദി സ്റ്റേഡിയമാണ് ഏറ്റവും വലുത്. 66000 പേര്‍ക്ക് കൊല്‍ക്കത്തയില്‍ കളികാണാം. ഏറ്റവും കുറഞ്ഞ ആള്‍ക്കാര്‍ക്ക് നേരിട്ട് കളികാണാനാവുന്നത് ധര്‍മശാലയിലെ സ്റ്റേഡിയത്തിലാണ്, 23000.

ഭാരതത്തിന്റെ ആദ്യ മത്സരം ഈ മാസം എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാരത-പാക് പോരാട്ട് 14ന് അഹമ്മദാബാദില്‍ നടക്കും. സന്നാഹ മത്സരങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും. ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്ന ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്ന് അഹമ്മദാബാദിലെത്തും.

Tags: cricketEnglandODI Cricket World CupNew Zealand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.