Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആപത്തുകള്‍ക്ക് കാരണമാകുന്ന അജ്ഞാനം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 1, 2023, 09:01 pm IST
inSamskriti

ജ്ഞാനവാസിഷ്ഠത്തിലൂടെ

നിര്‍വാണപ്രകരണം

ശ്രീരാമചന്ദ്രനോട് പിന്നെയും മുനീശ്വരന്‍ സാരമാകും ഉപദേശം ചെയ്യുവാന്‍ തുടങ്ങി. ‘ദിക്കാലാദികള്‍തന്നാലവച്ഛിന്നം’ (ദിക്ക്, കാലം എന്നിവയാല്‍ അതിരിട്ടത്) ഏകം, അക്ഷയം, അനാമയം, ശാന്തം, ആദ്യന്തഹീനം, ചിന്മാത്രം, നിഷ്‌കല്പമഷം, കേവലം, നിത്യം, പരംബ്രഹ്മമായീടുന്നു ഞാന്‍, വേറെയൊന്നുമില്ല എന്നിങ്ങനെ ഉള്ളില്‍ നിശ്ചയിച്ച് മുക്താമുക്തഗാത്രനായി, മഹാനായി, നീ മൗനിയായി, ഏകരൂപനായി, നല്ല ശാന്തനായി, രാഘവ! സദാകാലം പാരില്‍ ആത്മാരാമനായി വര്‍ത്തിച്ചാലും. അബ്രഹ്മഭാവനയും അജ്ഞാനകലനയും (കലനം=ഗ്രഹണം) ജഗജ്ജാലത്തിങ്കല്‍ ആസ്തയും ഓര്‍ത്താല്‍ സത്ബുദ്ധേ! എത്രനാള്‍ ഇതുണ്ടാകുന്നു, ചിത്താദികല്പന അത്രനാളുണ്ടാകുന്നു എന്നു ധരിക്കുക. ചിത്തവും അവിദ്യയും മനസ്സും ജീവന്‍താനും ഉള്ളില്‍ വിചാരിച്ചാല്‍ ഇല്ലതന്നെ. ഏകമായി അനാദ്യന്തമായീടും ബ്രഹ്മംതന്നെ സാഗരംപോലെ പൊങ്ങി വളര്‍ന്നീടുന്നു. ഇശ്ശരീരത്തില്‍ ഞാനാണെന്നുള്ള ഭാവനയും ദൃശ്യത്തില്‍ ആത്മതയും എന്റെയാണെന്നാസ്ഥയും ഉള്ളില്‍ ഏത്രകാലം ചേരുന്നുവോ, രാമചന്ദ്ര! അത്രകാലം ചിത്താദി വിഭ്രമമുണ്ടാകുന്നു. അന്തരംഗത്തില്‍ നന്നായി ചിന്തിക്ക, അന്തര്‍മുഖതയാല്‍ ത്രിജഗത്താകുന്ന പുല്ലുകളെല്ലാം ചിത്തിന്റെ അഗ്നിയില്‍ ദഹിപ്പിക്കുന്ന മുനീന്ദ്രന്റെ ചിത്താദിവിഭ്രമങ്ങള്‍ ഇല്ലാതെയായിടുന്നു.

രാഘവ! പാരാവാരവര്‍ജ്ജിതന്‍, ചിത്സ്വരൂപന്‍, അഖണ്ഡന്‍, ഞാനെന്നേവം വ്യാപ്തമാകുന്ന നിജരൂപം നീ സന്തതം അകതാരില്‍ ചിന്തിച്ചു വാണുകൊള്ളുക, ഇത് അന്തര്‍മുഖതയാണ്. സ്ഫാര(ബഹുലം, വിസ്തൃതം)മായീടുന്ന സ്വസ്വരൂപത്തെ വിസ്മരിച്ചു പരിച്ചിന്നനായിട്ടു ഭവിക്കൊലാ. പെട്ടെന്നു കൊല്ലാന്‍ ശ്രമിക്കുന്ന മഹാശത്രുവിനെ തന്റെ മിത്രമായിട്ടുതന്നെ പാരിതില്‍ ആരു കണ്ടീടുന്നവോ മഹാമതേ! അവന്‍ നേരായി കാണുന്നവനാണ്. തീരത്തു നില്‍ക്കുന്ന വന്‍മരത്തെ നദി വേരോടെ പുഴക്കീടുന്നതുപോലെ സൗഹൃദത്തെയും മത്സരത്തെയും വാസനയോടെ ഏതുപുരുഷന്‍ നീക്കീടുന്നുവോ, സംശയമൊട്ടുമില്ല, ഹര്‍ഷാമര്‍ഷാദിയായ ദോഷജാലത്തെ ആ പുരുഷന്‍ കെടുത്തീടുന്നു. ഉള്ളില്‍ നന്നായി ഭാവിതമായീടുന്ന ആദ്ധ്യാത്മശാസ്ത്രമായ മന്ത്രത്തിനാല്‍ മഞ്ഞ് ശരത്ക്കാലത്തെന്നപോലെ ആശയാകുന്ന വിഷൂചികാനാശത്തെ പ്രാപിച്ചീടും. ഏതൊരുത്തനില്‍ ഉപാദേയവാക്യത്വം തന്റെ ചേതസ്സാ നിശ്ചിതമായീടുന്നുവോ തദ്വാക്യം ഉള്ളില്‍ ചൂടിപിടിച്ച വയലില്‍ കുടിവെള്ളമെന്നപോലെ നന്നായി പ്രവേശിക്കും.

ആദ്ധ്യാത്മശാസ്ത്രപര്യാലോചനകൂടാതെയും ഉള്ളില്‍ സ്വരൂപസംവിത്തിനെ ഓര്‍ക്കാതെയും മന്ദബുദ്ധികളായി വര്‍ത്തിക്കുന്നവരെല്ലാം ശുദ്ധപ്പുല്ലെന്നപോലെ ഇളകിക്കൊണ്ടിരിക്കുന്നു. അനാദിയാകുന്ന അവിദ്യാവൈഭവംകൊണ്ട് അവ്യയമായീടുന്ന ഈ ബോധം എല്ലാവര്‍ക്കുമുണ്ട്. അതിനെ സദാ ചിന്തിക്കുന്നില്ല. അതുമൂലം നല്ലവണ്ണം ശുദ്ധതയെ പ്രാപിച്ചു വാണീടുന്നു. വില്ലില്‍ കെട്ടിയ ഞാണില്‍നിന്നെന്നപോലെ വല്ലാത്ത മൂഢനായ മാനുഷന്‍ തന്നില്‍നിന്നും ഈശ്വരചിന്താഹീനമായ, ഭീഷണിയായ ഗര്‍ജ്ജനമെന്ന് ഈവക നാശത്തിനായി കേള്‍ക്കപ്പെട്ടീടുന്നു. അത്യന്തം അധമനായവന് എന്തെങ്കിലും കിട്ടിയാല്‍ അത് ചേറ്റില്‍ക്കളഞ്ഞ ഫലംതന്നെ. അപ്പുമാനോട് വല്ല കഥയും പറയുന്നതു മേല്‍പ്പോട്ടുനോക്കി പട്ടി ശബ്ദിക്കുംപോലെ തന്നെ. അജ്ഞാനം ആപത്തുകള്‍ക്കൊക്കെ കാരണമാണ്. അജ്ഞാനിക്ക് ആപത്തല്ലാതെ യാതൊന്നുമില്ല. മൂഢന്മാരുടെ കാരുണ്യംകൊണ്ട് സംസാരമിപ്രകാരം നശിക്കാതിരിക്കുന്നു. പശുവിന്‍കാല്‍ക്കുളമ്പടി, വളരെ നിസ്സാരമായിട്ട് ഉള്ളില്‍ തജ്ഞന്‍ എന്നുമോര്‍ക്കുന്ന ലോകത്തെ കരകാണാത്തതായും ഗംഭീരമായും ഉള്ളില്‍ മൂഢനായവന്‍ കണ്ടീടുന്നു. ശാന്തമായി, സംവേദ്യത്താല്‍ പരാമര്‍ശിക്കപ്പെടാത്തതായി, സച്ചിദാനന്ദമയം, നിഷ്‌കളം,ആയതുതന്നെ ഭവിക്കുന്നിതെന്നറിക നീ. ആയതിങ്കല്‍നിന്ന് ബന്ധനസ്വഭാവയാകുന്ന അവിദ്യ താനേതന്നെ ഉദിക്കുന്നു.

നീയോര്‍ക്ക, സൂക്ഷ്മം, മദ്ധ്യം, സ്ഥൂലം എന്നിപ്രകാരമായത് മൂന്നുവിധമായി ഭവിച്ചീടുന്നു. സൂക്ഷ്മാദി ഭേദഭിന്നയായ ഈ അവിദ്യ സത്വാദിഗുണത്രയരൂപമാകുന്ന പ്രകൃതിയാകുന്നു. ആയതു ജീവന്മാര്‍ക്ക് ബന്ധനഹേതുവാകുന്നു, ആയതിന്റെ നിവൃത്തിയാണ് കൈവല്യം. സത്വം, രജസ്സ്, തമസ്സ് എന്നീ മുന്നും പ്രത്യേകിച്ച് മുമ്മൂന്നായിട്ടു ചമഞ്ഞ് ഗുണരൂപിണിയായീടുന്നോരീ അവിദ്യ സല്‍ഗുണവാരിധേ! കേട്ടീടു, ഒമ്പതു ഭാഗമാകും. സുരന്മാര്‍, ഉരഗന്മാര്‍, സിദ്ധന്മാര്‍, വിദ്യാധരന്മാര്‍, ഋഷികള്‍, നന്മുനിമാര്‍ ഇവരെല്ലാം അവിദ്യയുടെ സാത്വികമായ ഭാഗമാണ്. മൃത്യുഞ്ജയാദികളാകുന്ന ദേവന്മാരെല്ലാവരും സാത്വികത്തിങ്കലുള്ള സത്വമായീടുന്നു. സിദ്ധരും മുനിമാരും രജസ്സായീടുന്നു, വിദ്യാധരോരഗാദികള്‍ തമസ്സായീടുന്നു. സാത്വികഭാവത്തിങ്കലുള്ള സത്വാംശത്തിനെ വിദ്വജ്ജനം വിദ്യയെന്നു പറയുന്നു. രാജസി, താമസിയെന്നുള്ളോരു സൃഷ്ടികളും രാജേന്ദോ! മുമ്മൂന്നായീടുന്നതിങ്ങനെതന്നെ. മൂര്‍ഖതാരൂപമാകുന്ന വൃക്ഷം മുതലായുള്ളതെല്ലാം താമസത്തിന്റെ അങ്ങേയറ്റം പ്രാപിച്ചതായീടുന്നു.
(തുടരും)

Tags: Lord RamaDevotionalHinduism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.