Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

എബിവിപിക്ക് വീണ്ടും ചരിത്ര വിജയം

Historic win for ABVP again

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 05:00 am IST
inEditorial, Vicharam

രാജ്യതലസ്ഥാനത്തെ ദല്‍ഹി യൂണിവേഴ്‌സിറ്റി ഒരിക്കല്‍ക്കൂടി കാവിയണിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വന്‍ വിജയം നേടിയതോടെയാണിത്. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എബിവിപി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എന്‍എസ്‌യുവിന് വൈസ്പ്രസിഡന്റ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വരുന്ന വിവിധ കോളജുകളിലും, സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലും നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ദേശീയതയില്‍ വിശ്വസിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്ന എബിവിപി ഉജ്വല വിജയം നേടിയത്. മുപ്പത്തിനാല് കോളജുകളില്‍ എബിവിപി വിജയക്കൊടി പാറിച്ചുവെന്നതില്‍നിന്നുതന്നെ ഈ മുന്നേറ്റത്തിന്റെ ചിത്രം വ്യക്തമാണ്. വിവേകാനന്ദ കോളജ്, ഭാസ്‌കരാചാര്യ കോളജ്, ശ്രദ്ധാനന്ദ കോളജ് എന്നിവ ഇതില്‍പ്പെടുന്നു. ദല്‍ഹി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സില്‍ എല്ലാ സീറ്റുകളും എബിവിപി തൂത്തുവാരി. നാല് വര്‍ഷത്തിനുശേഷമാണ് ദല്‍ഹി സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തടസ്സപ്പെടുത്താന്‍ പല ശ്രമങ്ങളും നടന്നു. അതുകൊണ്ടുതന്നെ എബിവിപി ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം ചരിത്രപരമാണ്. ഭാരതവിരുദ്ധ വികാരവും ആഖ്യാനങ്ങളും നിറഞ്ഞ ഈ സര്‍വകലാശാലയുടെ അന്തരീക്ഷത്തില്‍ ആശയപരമായി വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഇത് കാണിക്കുന്നത്. ദേശവിരുദ്ധ രാഷ്‌ട്രീയം പിന്‍പറ്റുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഒരു മുന്നറിയിപ്പാണ് എബിവിപി നേടിയ വിജയം. മത്സരരംഗത്തുണ്ടായിരുന്ന എസ്എഫ്‌ഐയ്‌ക്ക് നോട്ടയിലും താഴെ വോട്ട് ലഭിച്ചത് അവരുടെ അവകാശവാദങ്ങളെ തുറന്നുകാണിക്കുന്നു.

വന്‍തോക്കുകളെത്തന്നെ സ്ഥാനാര്‍ത്ഥികളാക്കുകയും, എബിവിപിക്കെതിരെ കൊണ്ടുപിടിച്ച് അപവാദപ്രചാരണം കെട്ടഴിച്ചുവിടുകയും, അക്രമങ്ങള്‍ കുത്തിപ്പൊക്കി തെരഞ്ഞെടുപ്പ് തടയാന്‍ ശ്രമിക്കുകയും ചെയ്തിട്ടും വിജയിക്കാന്‍ കഴിയാതെ പോയത് എന്‍എസ്‌യുവിന് കനത്ത തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിബിസി മെനഞ്ഞെടുത്ത ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച എന്‍എസ്‌യുവിന് വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഏറ്റിരിക്കുന്ന തിരിച്ചടി ബിബിസിക്കും ബാധകമാണ്. ഭാരതത്തിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ദുഷ്ടലാക്കോടെ കാത്തിരിക്കുന്നവര്‍ക്കും ഈ വിജയം ഒരു മുന്നറിയിപ്പാണ്. അവര്‍ക്ക് തങ്ങളുടെ മനോഭാവവും നിലപാടുകളും കയ്യൊഴിയേണ്ടിവരും. എബിവിപി നേടിയ മൂന്നില്‍ രണ്ട് വിജയത്തോട് രാഷ്‌ട്രീയരംഗത്തുനിന്നും വലിയ പ്രതികരണമാണുണ്ടായത്. ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന പ്രത്യയശാസ്ത്രത്തോട് യുവതലമുറയ്‌ക്കുള്ള ആഭിമുഖ്യമാണ് ഈ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ദേശീയതയുടെ താല്‍പ്പര്യങ്ങളും പ്രചരിപ്പിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തുടര്‍ന്നും കഴിയുമെന്ന് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ‘രാഷ്‌ട്രമാണ് ഒന്നാമത്’ എന്ന ആശയത്തിനുള്ള അംഗീകാരമാണ് എബിവിപിയുടെ വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രതികരിച്ചു. തീര്‍ച്ചയായും ഈ വിജയം രാഷ്‌ട്രീയരംഗത്തും പ്രതിഫലിക്കും എന്നുവേണം മനസ്സിലാക്കാന്‍.

2018 ല്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലും എബിവിപിയാണ് ദല്‍ഹി സര്‍വകലാശാലയില്‍ വിജയം നേടിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന് എബിവിപിക്ക് ഉറപ്പായിരുന്നു. നാല് വര്‍ഷത്തിനിടെ മിഷന്‍ ആരോഗ്യ, ഛാത്ര ഗര്‍ജന എന്നിങ്ങനെയുള്ള പരിപാടികളിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞതിന്റെ അംഗീകാരം വിദ്യാര്‍ത്ഥികളില്‍നിന്ന് ഉണ്ടാകുമെന്ന് എബിവിപി നേതൃത്വം തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു. അത് ശരിവയ്‌ക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ സര്‍വകലാശാലകളില്‍ വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപിയുടെ വിജയം ഒരു മുന്നറിയിപ്പാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകരും ക്യാമ്പസുകളില്‍ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ആശയങ്ങള്‍ക്ക് ഇവര്‍ വിലക്കേര്‍പ്പെടുത്തും. ഇപ്രകാരമാണ് ജെഎന്‍യു ക്യാമ്പസ് രാജ്യവിരുദ്ധ ശക്തികളുടെ താവളമായി മാറിയത്. ഇവിടെ അരാജകത്വം പടര്‍ത്താന്‍ ശ്രമിച്ച ചില വിദ്യാര്‍ത്ഥി നേതാക്കള്‍ ഇപ്പോള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ജാമ്യംപോലും ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഇസ്ലാമിക തീവ്രവാദികളുമായും ഇവര്‍ കൈകോര്‍ക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭം ദല്‍ഹിയില്‍ വര്‍ഗീയ ലഹളക്കിടയാക്കിയതില്‍ ജെഎന്‍യുവിലെയും മറ്റും ചില വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ട്. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി വിജയം കേരളത്തിലെ ക്യാമ്പസുകളിലെയും വിദ്യാര്‍ത്ഥി സമൂഹത്തെ ദേശീയവികാരത്തിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കും.

Tags: ABVPUniversity of Delhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.