Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

പാലാരിവട്ടം പാലം പ്രവചിച്ച പഞ്ചവടിപ്പാലം

ജോര്‍ജിന്റെ പൊളിറ്റിക്കല്‍ സറ്റയറിന്റെ പ്രവചനസ്വഭാവം അങ്ങിനെ കേരളം തിരിച്ചറിഞ്ഞു.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 25, 2023, 06:01 am IST
inMollywood

കൊച്ചി: 1984 സപ്തം. 28 നാണ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം റിലീസ് ചെയ്തത്. അതിന്റെ പ്രമേയം സത്യമെന്നു കേരളസമൂഹം തിരിച്ചറഞ്ഞ പാലാരിവട്ടം പാലം പൊളിച്ചതു കൃത്യം മൂന്നു വ്യാഴവട്ടത്തിനുശേഷം 2020 സപ്തം. 28ന്! പാലാരിവട്ടം മേല്‍പ്പാലത്തെ ഹൈക്കോടതി വിശേഷിപ്പിച്ചത് പഞ്ചവടിപ്പാലത്തോടാണ്. ജോര്‍ജിന്റെ പൊളിറ്റിക്കല്‍ സറ്റയറിന്റെ പ്രവചനസ്വഭാവം അങ്ങിനെ കേരളം തിരിച്ചറിഞ്ഞു.

അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇതുപോലെ കാലത്തിനു മുന്നേ സഞ്ചരിച്ചവയാണ്. ഇനിയും തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ ആ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ ചലച്ചിത്ര നിര്‍മാണത്തിലെ അനന്യതകള്‍. ഒരിക്കല്‍പ്പോലും സ്വയം അനുകരിച്ചിട്ടില്ലാത്ത കെ.ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചും വേറിട്ടം നില്‍ക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ മികവ്. സിനിമ വിട്ട് മറ്റൊരു ലോകമില്ലായിരുന്നു ജോര്‍ജിന്.

അഞ്ചാം വയസില്‍ അച്ഛനൊപ്പം ആദ്യമായി കണ്ട സിനിമ തന്നില്‍ വിസ്മയം സൃഷ്ടിച്ചെന്ന് ജോര്‍ജ് പറഞ്ഞിട്ടുണ്ട്. തിരുവല്ല വിക്ടറി തിയേറ്ററിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉപേക്ഷിച്ച സിനിമാ ഫിലിമുകള്‍ പെറുക്കിയെടുത്ത് സൂര്യപ്രകാശത്തില്‍ തുണിയില്‍ പതിപ്പിച്ച് കാണുമായിരുന്നു. കൗതുകം പെരുകിയപ്പോള്‍ തിയേറ്ററിലെ ഓപ്പറേറ്ററോട് സംശയങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്നപ്പോള്‍ സിനിമാ നോട്ടീസുകള്‍ ശേഖരിക്കുന്നതായി കൗതുകം.

കൊച്ചിയിലേക്ക് താമസം മാറിയപ്പോഴും അവ സൂക്ഷിച്ചിരുന്നു. 13 വയസ് മുതല്‍ സിനിമാ കാണുന്നത് ശീലമാക്കി. ഒറ്റയ്‌ക്ക് ചങ്ങനാശേരിയിലും കോട്ടയത്തും എറണാകുളത്തും സിനിമ കാണാനെത്തി. അവിടെ നിന്നാണു പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമ പഠിക്കാന്‍ പോകുന്നതും തിരിച്ചു കേരളത്തിലെത്തി ചലച്ചിത്രചരിത്രത്തില്‍ നവപാത വെട്ടിയതും.

എല്ലാം സിനിമയായിരുന്നു ജോര്‍ജിന്. രോഗബാധിതനായി വീട്ടിലേക്ക് ഒതുങ്ങേണ്ടിവന്നപ്പോള്‍ മാത്രമാണ് സ്വന്തം കുടുംബത്തെക്കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചത്. നാലു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന പൂര്‍ണബോധ്യമുണ്ടായിരുന്നു.

എല്ലാം അവസാനിപ്പിച്ച് കുടുംബസ്ഥനാകാന്‍ തുടങ്ങുമ്പോഴാണ് ഹൃദയാഘാതവും ആരോഗ്യപ്രശ്നങ്ങളും വില്ലനായത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി അദ്ദേഹം വെണ്ണല കുന്നപ്പള്ളി റോഡിലെ വീടായ സ്പ്ലെന്‍ഡറിലെത്തിയത്.

കാക്കനാട്ടെ വയോജനകേന്ദ്രത്തിലെ നാലുവര്‍ഷത്തെ വാസമവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം മുഖത്ത് പ്രകടമായിരുന്നു. നടക്കാന്‍ പറ്റാതായിരുന്നു. ശരീരം കൂടുതല്‍ തടിച്ചു. സംസാരത്തിന് വ്യക്തത കുറഞ്ഞു. ചുണ്ടനക്കത്തില്‍ നിന്ന് ഭാര്യ സെല്‍മ കാര്യങ്ങള്‍ മനസ്സിലാക്കി. അവസാന ദിവസങ്ങളില്‍ സഹായത്തിന് സഹോദരന്‍ ശ്യാം ഉണ്ടായിരുന്നു.

വയോജന കേന്ദ്രത്തില്‍ ടിവിയില്‍ സിനിമകള്‍ കണ്ടും പാട്ടുകേട്ടുമാണ് സമയം പോക്കിയത്. വല്ലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ ക്ഷണിതാവായി. സിനിമാരംഗത്തെ ചിലര്‍ ഇടയ്‌ക്ക് സന്ദര്‍ശകരായി. ജൂലൈയിലാണ് ശ്വാസകോശ അണുബാധമൂലം ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.

ക്ലിനിക്കിലായിരിക്കെ നഴ്സുമാരിലൊരാള്‍ ഉള്‍ക്കടല്‍ സിനിമയിലെ ‘ശരദിന്ദു മലര്‍ദീപ നാളംനീട്ടി’ എന്ന ഗാനം ഫോണില്‍ കേള്‍പ്പിച്ചതായി പിന്നീട് സെല്‍മ പറഞ്ഞു. അതു പാടിയത് ഭാര്യയാണെന്ന് ജോര്‍ജ് നഴ്സിനോട് പറഞ്ഞു. പിന്നീട് കാര്യമായി ഒന്നും പറഞ്ഞതായി ആരും ഓര്‍ക്കുന്നില്ല. ജനസാമാന്യത്തിന്റെ കയ്യടിക്കുവേണ്ടി കലയില്‍ വെള്ളം ചേര്‍ക്കാതിരുന്ന ജോര്‍ജ് ഒറ്റയാനായിത്തന്നെ കടന്നുപോയി.

Tags: palarivattamKG George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് ഏഴ് മണിക്കൂര്‍, യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ജാമ്യം

Mollywood

വിടപറഞ്ഞത് ഗോഡ്ഫാദര്‍

Kerala

സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന്

Editorial

തനിമകള്‍ കൊണ്ടുവന്ന ചലച്ചിത്രകാരന്‍

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.