Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യവനിക വീഴാത്ത പാഠപുസ്തകം

'സ്വപ്‌നാടനം' എന്ന ആദ്യ സിനിമയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോര്‍ജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 09:46 pm IST
in Kerala

മലയാള സിനിമയിലെ പാഠപുസ്തകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ രണ്ടാമതു ഷൂട്ട് ചെയ്തതാണ്. ആദ്യ ‘യവനിക’ രണ്ടു മാസത്തോളം എറണാകുളം കുമ്പളങ്ങിയിലും മറ്റും ഷൂട്ട് ചെയ്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. അഭിനേതാക്കള്‍ ശരിയായില്ല എന്ന തോന്നലായിരുന്നു പ്രധാന കാരണമെന്ന് സംവിധായകന്‍ കെ.ജി. ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഒരു നടന്‍ മാത്രമേ രണ്ട് യവനികയിലും ഉണ്ടായുള്ളൂ – ഭരത് ഗോപി.

”യവനികയില്‍ അഭിനയിപ്പിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് തിരക്കഥയായപ്പോഴേ തോന്നിപ്പിച്ച നടനായിരുന്നു ഗോപി.” ജോര്‍ജ് പറഞ്ഞു. തബല പഠിച്ചാല്‍ കൊള്ളാമെന്ന് സെറ്റില്‍ ഗോപി പറയുമായിരുന്നു. പിന്നീട് തബലയില്‍ പരിശീലനം നേടിയിട്ടാണ് തബലിസ്റ്റ് അയ്യപ്പനെ ഗോപി അവതരിപ്പിച്ചത്. അന്നുതന്നെ നെടുമുടി വേണു പ്രശസ്തനായിരുന്നു. അതിനാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും അദ്ദേഹത്തിനായിരുന്നു.

നാടക നടനായ തിലകനെ കെ.ജി. ജോര്‍ജിന് നേരത്തേ അറിയാമായിരുന്നു. ചങ്ങനാശേരി ഗീഥയുടെ ചാച്ചപ്പന്റെ ചില മാനറിസങ്ങളാണ് തിലകന്റെ കഥാപാത്രത്തിനു ജോര്‍ജ് നല്കിയത്. പോലീസ് ഓഫിസറുടെ യൂണിഫോമില്‍ മമ്മൂട്ടി മിന്നുമെന്ന് തെളിയിച്ച വേഷമായിരുന്നു ഇതിലേത്. മമ്മൂട്ടി എന്ന നടന്റെ വൈഭവം വേണ്ട രീതിയില്‍ പുറത്തെടുത്ത കഥാപാത്രങ്ങളെ നല്കിയ സംവിധായകനാണ് കെ.ജി. ജോര്‍ജ്. മമ്മൂട്ടി ഒരു പിന്നണി ഗാനത്തിനായി ചുണ്ട് ചലിപ്പിച്ചതും ജോര്‍ജിന്റെ ചിത്രത്തിലാണ്. മേളയിലെ മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു… എന്ന ഗാനം. എം.ബി. ശ്രീനിവാസന്റെ സംഗീതവും.

വേണു നാഗവള്ളിയായിരുന്നു യവനികയില്‍ ജലജ അതരിപ്പിച്ച നായികയുടെ കാമുകന്‍. പ്രധാന റോളാണ്. എന്തുകൊണ്ട് ആ റോളില്‍ വേണു നാഗവള്ളി? ”വേണുവിന് ചിന്തകന്റെ മട്ടുണ്ട്”. കെ.ജി.ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു. മലയാള സിനിമയിലെ നിരാശാകാമുകന്റെ പ്രതീകമായി മാറി പിന്നെ വേണു നാഗവള്ളി.

‘സ്വപ്‌നാടനം’ എന്ന ആദ്യ സിനിമയില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോര്‍ജ്. ”സിനിമയ്‌ക്ക് പാട്ടു വേണ്ട എന്ന പക്ഷമായിരുന്നു അന്ന്”. യവനികയ്‌ക്ക് ‘ബലികുടീരങ്ങളേ’ പോലൊരു പാട്ട് വേണമെന്നു പറഞ്ഞപ്പോഴാണ് ‘ഭരതമുനിയൊരു കളം വരച്ചു’ എന്ന ഗാനം ഒഎന്‍വി എഴുതിയത്.

”കെ.എസ്. സുലോചനയെ അനുകരിച്ചാണ് അതില്‍ പാടിയതെന്നു’ എന്ന് ഗായികയും കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സെല്‍മ ജോര്‍ജ് പറയുന്നു. സിനിമയില്‍ സെല്‍മയുടെ സഹോദരന്‍ മോഹന്‍ ജോസും അഭിനയിച്ചിട്ടുണ്ട്. നാടകത്തിനു തൊട്ടു മുന്‍പ് തിലകന് മദ്യം നല്‍കുന്ന നാടകവണ്ടിയുടെ കിളിയായ കഥാപാത്രമായി. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ തബല ഉപയോഗിക്കാത്ത അപൂര്‍വം ഗാനങ്ങളിലൊന്നാണ് ഭരതമുനി…. എം.ബി. ശ്രീനിവാസനായിരുന്നു മ്യൂസിക് ഡയറക്ടര്‍.

ഷൂട്ടിങ്ങിനു മുന്‍പ് തിരക്കഥ മുഴുവന്‍ വായിക്കാനിടയായ ഒഎന്‍വി കെ.ജി.ജോര്‍ജിനോട് പറഞ്ഞു: ‘യവനിക’ എന്നല്ലാതെ മറ്റൊരു പേരും ഇടരുത്. കെ.ജി. ജോര്‍ജിന്റെ ‘മേള’ കണ്ട് ഇഷ്ടപ്പെട്ട് അതുപോലെ നല്ലൊരു സിനിമ ചെയ്യണമെന്നു പറഞ്ഞാണു നിര്‍മാതാവ് ഹെന്‍ട്രി ജോര്‍ജിനെ സമീപിച്ചത്. പടം നന്നാക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്നു തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു.

മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചു ത്രില്ലടിച്ച കൗമാരമായിരുന്നു കെ.ജി.ജോര്‍ജിന്റേത്. പിന്നെ നാടകങ്ങളുടെ ആരാധകനായി. സിനിമകള്‍ സീരിയസായി കണ്ടു തുടങ്ങിയപ്പോള്‍ ഹിച്ച്‌കോക്ക് ഫാന്‍ ആയി. സംവിധായകന്‍ ആകും മുന്‍പേ അദ്ദേഹം രണ്ടു കാര്യങ്ങള്‍ തീരുമാനിച്ചു, എന്നെങ്കിലും കുറ്റന്വേഷണ സിനിമ എടുക്കണമെന്നും നാടകം പശ്ചാത്തലമാക്കിയ സിനിമ എടുക്കണമെന്നും. ഇതു രണ്ടും കൂടി ചേര്‍ന്ന സിനിമയാണ് 1982ല്‍ റിലീസ് ചെയ്ത ‘യവനിക’. ഇതു പക്ഷേ കുറ്റാന്വേഷണ സിനിമയുടെ തലത്തിനപ്പുറത്തേക്ക് വളര്‍ന്നു പോയി. സിനിമാവിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.

വളരെ രസകരമായിരുന്നു യവനികയുടെ ഷൂട്ടിങ്. ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ എല്ലാവരും ഒത്തുകൂടുമായിരുന്നു. പിന്നെ ഗാനമേള. ഭരത്‌ഗോപിയായിരുന്നു സ്റ്റാര്‍ സിംഗര്‍. ‘പാമ്പുകള്‍ക്ക് മാളമുണ്ട്’ ആയിരുന്നു മാസ്റ്റര്‍ പീസ്. വേണുനാഗവള്ളിയും നെടുമുടിയും ഗോപിയുടെ സഹായികളായി.

യവനികയ്‌ക്ക് മത്സരിക്കേണ്ടി വന്നത് ഐ.വി. ശശിയുടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ‘ഈ നാടു’മായിട്ടായിരുന്നു. എന്നിട്ടും 150 ദിവസം ഓടി യവനിക മുന്നേറി.

Tags: KG George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വിടപറഞ്ഞത് ഗോഡ്ഫാദര്‍

Kerala

സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന്

Editorial

തനിമകള്‍ കൊണ്ടുവന്ന ചലച്ചിത്രകാരന്‍

Mollywood

പാലാരിവട്ടം പാലം പ്രവചിച്ച പഞ്ചവടിപ്പാലം

Kerala

താന്‍ മരിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ്, ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.