Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് അണുബാധ; രോഗികള്‍ ആശങ്കയില്‍

സംഭവം ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 08:00 am IST
inKerala, News

ആലുവ: ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് അണുബാധ സ്ഥിരീകരിച്ചു. തലാസീമിയ രോഗിയും കുന്നത്തേരി സ്വദേശിനിയുമായ 27 കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററില്‍ പതിവായി രക്തം മാറുന്ന രോഗികള്‍ ഇതുമൂലം ആശങ്കയിലായി. കാലങ്ങളായി ഈ യുവതി 15 ദിവസത്തിനിടയില്‍ ഒരിക്കല്‍ രക്തം മാറുന്നതാണ്.

അമൃത ആശുപത്രിയില്‍ നിന്നും ആലുവ രക്തബാങ്കില്‍ വോളണ്ടറി സര്‍വീസിന് എത്തുന്ന ഡോക്ടര്‍മാര്‍ ശേഖരിച്ച സാമ്പിളുകളില്‍ യുവതിയുടെ സാമ്പിളിലാണ് ഹെപ്പറ്റൈറ്റിസ് വൈറസ് ആയ എച്ച്ബിഎസ്എജിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള രണ്ട് രക്തബാങ്കുകളില്‍ ഒന്നാണ് ആലുവയിലേത്. 15 സാറ്റലൈറ്റ് സെന്ററുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നിലവാരം പുലര്‍ത്തുന്ന രക്തബാങ്കാണിത്. നിരവധി സ്വകാര്യ ആശുപത്രികളും ആലുവ രക്തബാങ്കിനെ ആശ്രയിക്കുന്നുണ്ട്. വൈറസ് പരിശോധനക്കായുള്ള നൂതന സംവിധാനങ്ങളായ എന്‍എടി (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നിലവില്‍ ഇവിടെയില്ല. രക്തത്തിലെ എച്ച്‌ഐവി, മലേറിയ, എച്ച്ബിവി, എച്ച്‌ഐവി വൈറസുകളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള എലിസ ടെസ്റ്റ് മാത്രമാണ് ഇപ്പോളിവിടെ നടത്തുന്നത്. നിലവില്‍ ആന്റിബോഡിയുടെ സാന്നിധ്യം അറിയുന്നതിന് 30 ദിവസം എടുക്കും. എന്‍എടി ആണെങ്കില്‍ 12 ദിവസം മതി.
എന്‍എടി സംവിധാനം സ്ഥാപിക്കുന്നതിന് രണ്ടരക്കോടിയും 25 ലക്ഷം പ്രതിമാസ ചെലവും വരും. ഏകദേശം 30,000 ത്തിലധികം പരിശോധനകള്‍ ഒരു വര്‍ഷം നടത്തിയാലേ ഇത് സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് രക്തബാങ്കിന്റെ ചുമതല വഹിക്കുന്ന ഡോ. എന്‍. വിജയകുമാര്‍ പറഞ്ഞു.

രക്തബാങ്കുകളില്‍ നാറ്റ് പരിശോധന നിര്‍ബന്ധമാക്കണം

കൊച്ചി: ആലുവയില്‍ രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവതരവും ഞെട്ടലുണ്ടാക്കുന്നതുമാണെന്ന് കൊച്ചി ഐഎംഎ രക്തബാങ്ക് അധികൃതര്‍. 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐഎംഎ കൊച്ചി രക്തബാങ്കില്‍ നിന്നും കഴിഞ്ഞ 10 വര്‍ഷമായി നാറ്റ് പരിശോധന നടത്തി ഏറ്റവും സുരക്ഷിതമായ രക്തം മാത്രമാണ് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ആലുവയിലെ സംഭവം നാറ്റ് ടെസ്റ്റിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഐഎംഎ കൊച്ചി രക്തബാങ്ക് മാതൃകയില്‍ ആലുവ ജില്ലാ ആശുപത്രിയിലേതടക്കം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ രക്തബാങ്കുകളിലും നാറ്റ് പരിശോധന സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ഐഎംഎ കൊച്ചി രക്തബാങ്ക് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാറ്റ് ടെസ്റ്റ് സംവിധാനം ഇല്ലാത്ത രക്തബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ സൗജന്യ നിരക്കില്‍ കൊച്ചി ഐഎംഎ രക്തബാങ്ക് നാറ്റ് ടെസ്റ്റ് നടത്തികൊടുക്കാന്‍ തയാറാണെന്ന് സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് അറിയിച്ചു.

Tags: patientsErnakulamAluvaHepatitis infectionreceived bloodDistrict Hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.