Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും തമിഴ്‌നാട് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

ഇത്തരമൊരു അഭിപ്രായം ഒരു വ്യക്തി നടത്തിയാല്‍ അത് മനസ്സിലാകുമെന്നും എന്നാല്‍ ഭരണകൂടം തന്നെ ഇതിനായി എല്ലാ തരത്തിലും പിന്തുണക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 04:31 pm IST
inIndia

ന്യൂദല്‍ഹി: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് എംപി എ രാജ, എംപി തോല്‍ തിരുമാവളവന്‍, എംപി തിരു സു വെങ്കിടേശന്‍, തമിഴ്‌നാട് ഡിജിപി, ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.

ഹര്‍ജി പരിഗണിക്കാന്‍ ആദ്യം വിമുഖത കാട്ടിയ സുപ്രീം കോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് കേസ് കേള്‍ക്കാന്‍ സമ്മതിക്കുകയും ആയിരുന്നു. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഇവര്‍ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തതെന്ന് ഹര്‍ജി സമര്‍പ്പിച്ച ചെന്നൈ ആസ്ഥാനമായുള്ള അഭിഭാഷകന്‍ ബി ജഗന്നാഥിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

ഇത്തരമൊരു അഭിപ്രായം ഒരു വ്യക്തി നടത്തിയാല്‍ അത് മനസ്സിലാകുമെന്നും എന്നാല്‍ ഭരണകൂടം തന്നെ ഇതിനായി എല്ലാ തരത്തിലും പിന്തുണക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതിനെതിരെ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് സര്‍ക്കുലറുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു.

ഭരണഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് അനുവദനീയമല്ല. വിദ്യാര്‍ത്ഥികളെ സനാതന്‍ ധര്‍മ്മത്തിനെതിരെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നതും തെറ്റാണെന്ന് അദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദയനിധി സ്റ്റാലിനേയും മറ്റുള്ളവരേയും അനുവദിക്കാതിരിക്കാന്‍ ഇടപെടണമെന്ന് അഭിഭാഷകനായ ബാലാജി ഗോപാലന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സെപ്തംബര്‍ രണ്ടിന് നടന്ന സനാതന ധര്‍മ്മ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍ തമിഴ്‌നാട് മന്ത്രിമാരുടെ പങ്കാളിത്തം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാനും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സമ്മേളനത്തിന് പോലീസ് അനുമതി നല്‍കിയതെങ്ങനെയെന്നും അക്രമികള്‍ക്കെതിരെയും പരിപാടിക്ക് ഉത്തരവാദികളായ സംഘടനയ്‌ക്കെതിരെയും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇത്തരം സംഘടനകള്‍ക്കുള്ള തുകയുടെ സംഭാവനയ്‌ക്ക് ഉത്തരവാദികള്‍ ആരെന്നതുള്‍പ്പെടെയുള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ ഇത്തരം പരിപാടികള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉടന്‍ നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോടും സിബിഐ ഡയറക്ടറോടും നിര്‍ദേശിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Tags: Supreme CourtUdayanidhi StalinSanatana DharmaTamilnadu Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

India

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.