Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന് എകെജിയുടെ പേര്: ക്ഷേത്രം മാര്‍ക്‌സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു

പാര്‍ട്ടി തലത്തില്‍ നിയമിക്കാന്‍ ഇനി മേല്‍ശാന്തി മാത്രമേ ക്ഷേത്രത്തില്‍ ബാക്കിയുള്ളുവെന്നതാണ് അവസ്ഥ

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Sep 21, 2023, 11:34 am IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന് എകെജി കൗണ്ടറെന്ന പേര് നല്കിയതില്‍ വ്യാപക പ്രതിഷേധം. ക്ഷേത്രം മാര്‍ക്‌സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തിനെതിരെ, വിവിധ ഭക്തജന സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഭക്തന് ലഭിച്ച വഴിപാട് ടിക്കറ്റിലാണ് എകെജി കൗണ്ടര്‍ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് ലഭിച്ചത്. സംശയം ചോദിച്ച ഭക്തന് ‘നിങ്ങളുടെ വഴിപാട് നടത്തിയാല്‍ പോരെയെന്ന’ മറുചോദ്യമാണ് കൗണ്ടര്‍ ക്ലര്‍ക്കില്‍ നിന്നും ലഭിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് ചില കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രം ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പ്രദര്‍ശിപ്പിച്ചത്, പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയിരുന്നു. ഭരണസമിതിയും ദേവസ്വം അഡ്മിനിസ്ട്രേറ്ററും സിപിഎം നോമിനികളാണ്. അവരുടെ നിര്‍ദേശമോ, അനുമതിയോ ഇല്ലാതെ ഇത്തരത്തിലൊരു കൗണ്ടര്‍ പ്രത്യക്ഷപ്പെടാന്‍ ഒട്ടും സാധ്യതയില്ലെന്ന് ഭക്തര്‍ ആരോപിക്കുന്നു. കൂടാതെ, സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളേയും ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളേയുമാണ് താത്കാലിക ജീവനക്കാരായി ഗുരുവായൂര്‍ ദേവസ്വത്തില്‍ കുത്തിനിറച്ചിരിക്കുന്നത്.

പല വിഷയങ്ങളിലും ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതി ഇടപെടേണ്ടി വരുന്നതും ഭക്തജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബാലസംഘം സംസ്ഥാന ഭാരവാഹിയെയാണ് സോപാന സംഗീതത്തിനായി നിയമിച്ചിരിക്കുന്നത്. താത്ക്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച ഇയാളെ, മേലുദ്യോഗസ്ഥനെ ധിക്കരിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ കാലതാമസമില്ലാതെ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് പൂര്‍വാധികം ശക്തിയോടെ സ്ഥിര ജീവനക്കാരനായി ഇയാളെ തിരിച്ചെടുത്തു. പാര്‍ട്ടി തലത്തില്‍ നിയമിക്കാന്‍ ഇനി മേല്‍ശാന്തി മാത്രമേ ക്ഷേത്രത്തില്‍ ബാക്കിയുള്ളുവെന്നതാണ് അവസ്ഥ.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകള്‍ക്ക് പ്രത്യേക പേരുകള്‍ നല്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചു. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് ഇതിനു പിന്നില്‍. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലാണ് ടിക്കറ്റ് കൗണ്ടറില്‍ ഭക്തരുടെ വഴിപാടുകള്‍ ശീട്ടാക്കുന്നത്. ക്ലര്‍ക്കുമാര്‍ പ്രവൃത്തിക്കു കയറുമ്പോള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി ക്ലര്‍ക്കുമാരുടെ പേര്, ഇനിഷ്യല്‍ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസര്‍ നെയിമായി നല്കിയിരിക്കുന്നത്. അപ്രകാരം അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്ക് കൊടുത്ത ടിക്കറ്റില്‍ എകെജി എന്നു കണ്ട് ഹീനമായ രാഷ്‌ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലര്‍ കുപ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്.

അജിത്ത് കുമാര്‍ ഗുരുവായൂര്‍ എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് എകെജി എന്നാണ് ദേവസ്വം ചെയര്‍മാന്റെ വാദം.

Tags: GuruvayoorTicket CounterAKG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.