Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാശ്ചാത്യ മാധ്യമങ്ങളില്‍ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന് രക്തസാക്ഷി പരിവേഷം

Janmabhumi Online by Janmabhumi Online
Sep 20, 2023, 11:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യന്‍ സര്‍ക്കാര്‍ തലയ്‌ക്ക് 10 ലക്ഷം വിലയിട്ട ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന് പാശ്ചാത്യ മാധ്യമങ്ങളില്‍ രക്തസാക്ഷിയുടെ പരിവേഷം. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന നേതാവാണ് ഹര്‍ദീപ് സിങ്ങ് നിജ്ജാറെന്നും 1990കളില്‍ അദ്ദേഹം കാനഡയിലേക്ക് കുടിയേറിയെന്നും ടൈം മാസിക എഴുതുന്നു.

സിഖ് സമുദായമെന്ന സവിശേഷ വംശീയ-മത സമുദായത്തിന് പ്രത്യേക ജന്മഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഖലിസ്ഥാന്‍ പ്രസ്ഥാനമെന്നും പറയപ്പെടുന്നു. ഖലിസ്ഥാന്‍ വാദികളും ഇന്ത്യന്‍ സേനയും തമ്മില്‍ 1980കളിലും 90കളിലും ഏറ്റുമുട്ടിയപ്പോള്‍ പതിനായിരക്കണക്കിന് ഖലിസ്ഥാന്‍ വാദികള്‍ കൊല്ലപ്പെട്ടുവെന്നും ടൈം മാസിക എഴുതുന്നു.

എന്നാല്‍ ഇത് വിഘടനവാദമാണെന്നും ഖലിസ്ഥാനികള്‍ തീവ്രവാദികളാണെന്നും ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് എതിരായതിനാല്‍ ഇന്ത്യയുടെ ഭരണഘടനയ്‌ക്കെതിരാണ് ഖലിസ്ഥാന്‍ വാദമെന്നും മനസ്സിലാക്കാന്‍ ടൈം മാസികയോ റോയിട്ടേഴ്സോ തയ്യാറല്ല. നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതോ വലിയ ത്യാഗത്തിനന്റെ പേരിലാണെന്ന പരിവേഷമാണ് പാശ്ചാദ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. അല്‍ജസീറയിലും ഖലിസ്ഥാന്‍ പ്രസ്ഥാനത്തെക്കുറിച്ച് വലിയ മതിപ്പോടെയാണ് എഴുതിയിരിക്കുന്നത്. സുവര്‍ണ്ണക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെ വിമര്‍ശിക്കാനും പാശ്ചാദ്യ മാധ്യമങ്ങള്‍ ധൈര്യം കാട്ടുന്നു. ഭിന്ദ്രന്‍ വാലയെന്ന സിഖ് ഭീകരനെ ഉന്മൂലനം ചെയ്ത സൈനിക നീക്കമായിരുന്നു ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍.

ഖാലിസ്ഥാനികള്‍ മുഴുവന്‍ സിഖ് സമുദായത്തിന്റെയും പ്രതിനിധികളല്ലെന്ന കാര്യവും റോയിട്ടേഴ്സും ടൈം മാഗസിനും മറച്ചുപിടിക്കുന്നു. ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന ബിജെപി മാത്രമല്ല, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, എ ഐഎ ഡിഎംകെ തുടങ്ങി ഒരു പ്രതിപക്ഷപാര്‍ട്ടികളും ഖാലിസ്ഥാന്‍ വാദത്തെയോ ഖലിസ്ഥാന്‍ നേതാക്കളെയോ പിന്തുണയ്‌ക്കുന്നില്ലെന്ന കാര്യം പാശ്ചാത്യ മാധ്യമങ്ങളും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മറച്ചുപിടിക്കുന്നു.

ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ വിലയിട്ട തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായിരുന്നു. അദ്ദേഹം ഇന്ത്യയില്‍ ഖലിസ്ഥാന് അനുകൂലമായ ഹിതപരിശോധന നടത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കൊല്ലപ്പെട്ടത്. ഒരു ഹിന്ദു പുരോഹിതനെ വധിക്കാന്‍ ശ്രമം നടത്തിയതിന് പിന്നിലും നിജ്ജറിന്റെ കരങ്ങളുണ്ട്.

നിജ്ജറിന്റെ വധത്തിന് ട്രൂഡോ ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോള്‍ അതിന്റെ മറവില്‍ ഖലിസ്ഥാന്‍ വാദികള്‍ കാനഡയെ മറയാക്കി വളരും. ഇക്കാര്യമാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ട്രൂഡോയുടെ മുന്‍പില്‍ ഉയര്‍ത്തിക്കാട്ടുന്നത്. .

 

Tags: Khalistan Tiger ForceReutersTime MagazineAl JazeeraHardeep Singh Nijjar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍; 2024 ല്‍ മാത്രം സംഭാവന ചെയ്തത് 407 കോടി രൂപ

World

തങ്ങളുടെ പക്കല്‍ തെളിവില്ല; ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡ

News

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി യുഎസിൽ കസ്റ്റഡിയില്‍

World

മലക്കം മറിഞ്ഞ് കാനഡ: നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ കാനഡയുടെ പക്കൽ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ

India

കാനഡയ്‌ക്കെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ ; ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു, 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ഭാരതാംബയുടെ അഗ്‌നിപുത്രി

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

കനത്ത മഴയും ആലിപ്പഴ വീഴ്ചയും: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു: ഭയന്ന് നിലവിളിച്ച് യാത്രക്കാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായി മുകേഷ് അംബാനിയും ഭാര്യ നിതയും

ഡൽഹിയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ച്‌ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies