കോഴിക്കോട്: വാഹനപകടത്തില്‍ സൈനികന്‍ മരിച്ചു. വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്.
ഛണ്ഡീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മരണം കവര്‍ന്നത്. മൃതേദഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
















