എല്‍ഐസി ഏജന്റുമാരുടെയും ജീവനക്കാരുടെയും ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തി. തൊഴിലിടത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഏജന്റുമാര്‍ക്കുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ 3000-10,000 രൂപയില്‍നിന്ന് 25,000-1.5 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ജീവനക്കാരുടെ കുടുംബ പെന്‍ഷനും കൂട്ടി. മരിച്ചുപോയ ജീവനക്കാരുടെ കുടുംബത്തിന് പ്രയോജനം ലഭിക്കുന്നതാണ് ഈ വര്‍ദ്ധന.
അവസാന ശമ്പളത്തിന്റെ 30 ശതമാനം എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെന്‍ഷന്‍. ഇതുവരെ ഇത് 15 ശതമാനം ആയിരുന്നു. ഉപേക്ഷിച്ച ഏജന്‍സി പുനരാരംഭിച്ചാല്‍ പഴയ കമ്മിഷന് അര്‍ഹതയുണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ 13 ലക്ഷത്തോളം എല്‍ഐസി ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്കും ഗുണകരമായ തീരുമാനങ്ങളാണിവ എന്ന് ധനമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: