Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പുരോഗതിയുടെ ഇഴകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 09:59 am IST
in Main Article

ഗിരിരാജ് സിംഗ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി

തുണിത്തരങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ വ്യാപാരത്തിന്റെ ഭാഷയാണ് പലപ്പോഴും നാം ഉപയോഗിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും കമ്മിയും മിച്ചവുമൊക്കെ അതില്‍ കടന്നുവരുന്നു. എന്നാല്‍ ആ രീതിയില്‍ ചെറുതായി കാണുന്നത്, യഥാര്‍ഥത്തില്‍ എന്താണു നടക്കുന്നതെന്നു പൂര്‍ണമായി മനസിലാക്കാന്‍ സഹായിക്കില്ല. ഭാരതത്തിന്റെ തുണിത്തര മേഖലയുടെ ശക്തി അതിന്റെ വിദേശ കയറ്റുമതിയില്‍ മാത്രമല്ല; അതു ശാശ്വതമായ മറ്റു ചില കാര്യങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ഇതൊരു വിപ്ലവമായിരുന്നു. അതു ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതല്ല. മറിച്ച്, നെയ്‌തെടുക്കപ്പെട്ടതാണ്. ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങളുടെ കുതിച്ചുചാട്ടത്തിനും പിന്നാലെ ലോകം സഞ്ചരിച്ചപ്പോള്‍, ഭാരതത്തിന്റെ അടിത്തട്ടില്‍ നിശബ്ദവും കൂടുതല്‍ ആഴമേറിയതുമായ മാറ്റം വന്നുകൊണ്ടിരിക്കുകയായിരുന്നു.ഒരുകാലത്ത് പൈതൃക വ്യവസായമായി മാറ്റിനിര്‍ത്തപ്പെട്ട ഒന്നിനെ, കരുത്ത്, നവീകരണം, അഭിമാനം എന്നിവയുടെ ശക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ നമ്മുടെ രാജ്യം പുനര്‍നിര്‍മിച്ചു. ഭഗല്‍പുരിലെ തിളങ്ങുന്ന പട്ടുനൂലുകള്‍ മുതല്‍ പാനീപ്പത്തിലെ പുനരുപയോഗ തുണിത്തരങ്ങള്‍ വരെയുള്ള പരിവര്‍ത്തനം സാവധാനവും സ്ഥിരതയുള്ളതും അതിശയകരവുമായിരുന്നു.

ഇത് പുനരുജ്ജീവനമല്ല; പുനര്‍നിര്‍മാണമാണ്. 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ കോണ്‍ക്രീറ്റിനും ഉരുക്കിനും അപ്പുറത്തേക്ക് എത്തണം. അവ വിവിധ സമൂഹങ്ങളിലും, ഉപജീവനമാര്‍ഗങ്ങളിലും, സാംസ്‌കാരിക തുടര്‍ച്ചയിലും വേരൂന്നിയതായിരിക്കണം. ടെക്‌സ്‌റ്റൈല്‍ മേഖലയിലേതിനേക്കാള്‍ വ്യക്തമായി ഈ കാഴ്ചപ്പാട് മറ്റൊരിടത്തും സാക്ഷാത്കരിക്കപ്പെടുന്നില്ല. 4.6 കോടി ജനങ്ങളുള്ള രണ്ടാമത്തെ വലിയ തൊഴില്‍ദാതാവ് എന്ന നിലയില്‍, ഇത് ഒരു വ്യവസായത്തിനും അതീതമാണ്. വൈദഗ്ധ്യത്തിന്റെയും തിരിച്ചറിവിന്റെയും സാധ്യതകളുടെയും ജീവസുറ്റ ആവാസവ്യവസ്ഥയാണിത്. ഒരിക്കല്‍ പിന്നാക്കം നിന്നിരുന്ന ഈ മേഖല നിശബ്ദമായി ആധുനിക സാമ്പത്തിക വളര്‍ച്ചായന്ത്രമായി രൂപാന്തരപ്പെട്ടു. പരമ്പരാഗത നെയ്‌ത്ത് ആഗോള വിപണികളില്‍ പ്രവേശിക്കുകയാണ്. അതേസമയം സാങ്കേതിക തുണിത്തരങ്ങള്‍ എയ്റോസ്പേസിലേക്കും കൃഷിയിലേക്കും കടന്നുവരുന്നു. താഴേത്തട്ടില്‍, ഓരോ തറിക്കും റാട്ടുസൂചിക്കും അന്തസ്സിന്റെയും പുതുജീവിതത്തിന്റെയും നിശ്ശബ്ദ ശക്തിയുടെയും ആഴമേറിയ കഥയാണു പറയാനുള്ളത്.

വളര്‍ച്ചയുടെ ദശകം

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ
തുണിത്തര മേഖല വഴിത്തിരിവിലായിരുന്നു, പാരമ്പര്യത്തില്‍ അടിയുറച്ചതും എന്നാല്‍ ആഗോളവല്‍ക്കരണ മത്സരക്ഷമതയില്‍ വഴിതെറ്റി അലയുന്നതുമായ കാലമായിരുന്നു. ഒരുകാലത്ത് നിലച്ചുപോയെന്നു കരുതപ്പെട്ട ഈ മേഖലയാണ് പിന്നീടു കരുത്തുറ്റ മാറ്റങ്ങള്‍ക്കൊടുവില്‍ പുനര്‍നിര്‍മിക്കപ്പെട്ടത്. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വ്യാപ്തിയും ഘടനയും സമര്‍ഥ് പദ്ധതിയിലൂടെയുള്ള നൈപുണ്യവികസനം, പരുത്തി ഉല്‍പ്പാദനക്ഷമതയ്‌ക്കായുള്ള ദൗത്യം, പിഎല്‍ഐ പദ്ധതി, പിഎം മിത്ര പാര്‍ക്കുകള്‍ വഴിയുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ പുനര്‍നിര്‍മിച്ചു.

2014ല്‍ മൂന്നുകോടിയായിരുന്ന രാജ്യത്തിന്റെ തുണിത്തരമേഖലയിലെ തൊഴിലവസരങ്ങള്‍ ഇപ്പോള്‍ 4.6 കോടിയായി ഉയര്‍ന്നു. ഇത് വൈദഗ്ധ്യമുള്ളതും ഇല്ലാത്തതുമായ തൊഴില്‍ശേഷിയെ ഉള്‍ക്കൊള്ളുകയും അവസരത്തിലും ശേഷിയിലും കരുത്തുറ്റ വികാസം അടയാളപ്പെടുത്തുകയും ചെയ്യുന്നു. വര്‍ധിക്കുന്ന ആഭ്യന്തര ആവശ്യകതയും ഉല്‍പ്പാദനത്തിന്റെ ആഴവും കാരണം വിപണി വലിപ്പം 112 ശതകോടി ഡോളറില്‍നിന്ന് 176 ശതകോടി ഡോളറായി ഉയര്‍ന്നു. ദീര്‍ഘകാലമായി ഈ മേഖലയുടെ ആധാരശിലയായ വസ്ത്ര കയറ്റുമതി 14 ശതകോടി ഡോളറില്‍നിന്ന് 18 ശതകോടി ഡോളറായി വളര്‍ന്നു.

ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഭാരത-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഒപ്പുവച്ചത്, തൊഴില്‍ തീവ്രതയുള്ള രാജ്യത്തിന്റെ തുണിത്തരമേഖലയ്‌ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു. ഇതിലൂടെ രാജ്യം ആഗോള ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രസ്ഥാനത്തെത്താനുള്ള വഴി തുറക്കുന്നു.

തുണിത്തരമേഖലയെ വെറും പട്ടിന്റെയും പരമ്പരാഗത നെയ്‌ത്തിന്റെയും കീഴില്‍ തളയ്‌ക്കാതെ മനുഷ്യനിര്‍മിത തുണികള്‍, നവയുഗ നാരിഴകള്‍, സാങ്കേതിക തുണിത്തരങ്ങള്‍എന്നിവ ഉള്‍ക്കൊള്ളുന്നതിനായി വ്യവസായത്തിന്റെ ചക്രവാളം വിശാലമാക്കി. ഒരിക്കല്‍ അവഗണിക്കപ്പെട്ടിരുന്ന മേഖലകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ മത്സരക്ഷമമാണ്. ഈ കാഴ്ചപ്പാട് ഇനി ആഭ്യന്തരതലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ഇന്ത്യയുടെ തുണിത്തരങ്ങളെ ആഗോള മൂല്യ ശൃംഖലകളിലേക്ക് പ്രതിരോധശേഷി, വൈദഗ്ധ്യം, സുസ്ഥിരത എന്നിവയുമായി ഇതു സംയോജിപ്പിക്കുന്നു. ഈ പരിവര്‍ത്തനം യാദൃച്ഛികമല്ല. കേന്ദ്രീകൃതമായ ഭരണം, ധീരമായ പരിഷ്‌കാരങ്ങള്‍, അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയുടെ ഫലമാണിത്.

മാറുന്ന ഭാരതം: മോദി നേതൃത്വ പ്രഭാവം

പരുത്തിപ്പാടങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഫൈബറിലേക്ക്

പരുത്തിപ്പാടങ്ങളില്‍ നിന്നു കാര്‍ബണ്‍ ഫൈബറിലേക്കും, കൈത്തറിയില്‍നിന്ന് ഉയര്‍ന്ന പ്രകടനക്ഷമതയുള്ള സാങ്കേതിക തുണിത്തരങ്ങളിലേക്കും രാജ്യത്തിന്റെ തുണിത്തരഗാഥ വ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗത തുണിത്തരങ്ങള്‍ക്ക് അപ്പുറത്തേക്ക് ഇതു വളരുന്നു. അടിസ്ഥാനപരമായി, പ്രകൃതിദത്ത നാരുകള്‍ക്ക് സര്ക്കാര് അഭൂതപൂര്‍വമായ പിന്തുണ നല്‍കിയിട്ടുണ്ട്. പുതിയ പരുത്തി ഉല്‍പ്പാദന ദൗത്യത്തിലൂടെ, 2030 ആകുമ്പോഴേക്കും പരുത്തി ഉല്‍പ്പാദനം 5.70 MMTയില്‍നിന്ന് 7.70 MMT ആയും ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 439 കിലോഗ്രാമില്‍ നിന്ന് 612 കിലോഗ്രാമായും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍, പരുത്തി കയറ്റുമതി 3.16 ശതമാനമാണ്. കസ്തൂരി കോട്ടണ്‍ ആഗോള പരുത്തി കയറ്റുമതി വിപണിയുടെ ഒരു ശതമാനവും. പരുത്തി ഉല്‍പ്പാദന ദൗത്യത്തിന് കീഴില്‍, 2030 ആകുമ്പോഴേക്കും ആഗോളതലത്തിലെ പ്രീമിയം പരുത്തി കയറ്റുമതിയില്‍ രാജ്യത്തിന്റെ പങ്ക് 10% ആക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പരുത്തി സംഭരണം 338 ശതമാനം വര്‍ധിച്ചു. അതേസമയം ഇടത്തരം വലിപ്പവും നീളമുള്ളതുമായ പരുത്തിയുടെ കുറഞ്ഞ താങ്ങുവില ഇരട്ടിയിലധികമായി. ഇതു കര്‍ഷകര്‍ക്ക് നേരിട്ടു പ്രയോജനപ്പെടുന്നു. പട്ടുനൂല്‍ ഉല്‍പ്പാദനം 58 ശതമാനത്തിലധികം വര്‍ധിച്ചു. ഒരുകാലത്ത് തളര്‍ച്ചയിലായിരുന്ന ചണം പോലും വീണ്ടും ചലനാത്മകമായി. വൈവിധ്യമാര്‍ന്ന ചണ ഉല്‍പന്നങ്ങള്‍ക്കായുള്ള ആവശ്യകത കുതിച്ചുയരുന്നതിന്റെ ഫലമായി 2014ലെ 1470 കോടി രൂപയില്‍ നിന്ന് 2024ല്‍ 3000 കോടിയിലധികമെന്ന നിലയില്‍ ചണ കയറ്റുമതി ഇരട്ടിയിലധികമായി. ഈ ദശകത്തില്‍ ചണ ഉല്‍പ്പന്ന കയറ്റുമതി മൂന്നിരട്ടിയിലധികം വര്‍ധിച്ചു.

പ്രകൃതിദത്ത നാരുകളില്‍ രാജ്യം വേരുകള്‍ ശക്തിപ്പെടുത്തുമ്പോള്‍, ഭാവിയിലേക്കുള്ളനിര്‍ണായക കുതിപ്പും തുടരുകയാണ്. 10,683 കോടി രൂപ വിഹിതവും മൂന്നു ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിച്ച്, ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതി, പിപിഇ കിറ്റുകളുടെ ആഗോള ഉല്‍പ്പാദകരായി മാറാന്‍ രാജ്യത്തെ സഹായിച്ചു. ഒരുകാലത്ത് കയറ്റുമതിയുടെ ഭാഗമാകാത്തതും ചെറിയ തോതില്‍ ഒതുങ്ങി നിന്നതുമായ സാങ്കേതിക തുണിത്തര വിപണി 2025ല്‍ ഏകദേശം 26 ശതകോടി ഡോളറായി ഉയര്‍ന്നു. അഗ്രോടെക്മുതല്‍ മെഡിടെക് വരെ, സാങ്കേതിക തുണിത്തരങ്ങളുടെ പന്ത്രണ്ട് ഉപവിഭാഗങ്ങളിലും രാജ്യം നിര്‍ണായക മുന്നേറ്റം നടത്തുകയാണ്. ഉയര്‍ന്ന മൂല്യമുള്ളതും നൂതനത്വത്താല്‍ നയിക്കപ്പെടുന്നതുമായ ഈ മേഖലയില്‍ ആഗോളതലത്തില്‍ മുന്‍നിരയിലേക്കു കുതിക്കുകയാണ് നമ്മുടെ നാട്.

ഫൈബര്‍ മുതല്‍ ഫാഷന്‍ വരെയുള്ള മുഴുവന്‍ മൂല്യശൃംഖലയെയും ഒരുമിച്ച് കൊണ്ടുവരുന്ന സംയോജിത പ്ലഗ് ആന്‍ഡ് പ്ലേ, വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍ ടെക്‌സ്‌റ്റൈല്‍ ഹബ്ബുകളായി ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ വികസിപ്പിക്കുന്നു. ഇവ 70,000 കോടി രൂപ നിക്ഷേപം ആകര്‍ഷിക്കുകയും 22 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. 22,000 കോടി രൂപ ഇതിനകം ഉറപ്പായിട്ടുണ്ട്. പിഎം മിത്ര പാര്‍ക്കുകള്‍ക്ക് പുറമേ, 50 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കുകള്‍ക്കായുള്ള പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് 15,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 1.3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഗവേഷണ വികസനങ്ങള്‍

രാജ്യത്തിന്റെ തുണിത്തര മേഖലയില്‍ അവഗണിക്കപ്പെട്ടവയായിരുന്നു ഗവേഷണവും നവീകരണവും. മുന്‍ സര്‍ക്കാരുകളുട കീഴില്‍, വ്യവസായം പരമ്പരാഗത നാരുകളുമായി ബന്ധപ്പെട്ടിരുന്നു. ആധുനികവല്‍ക്കരണത്തിനോ സുസ്ഥിരതയ്‌ക്കോ കാര്യമായ ശ്രമങ്ങള്‍ നടന്നില്ല. ഗവേഷണ-വികസനങ്ങളെ തുണിത്തര തന്ത്രത്തിന്റെ കാതലില്‍ പ്രതിഷ്ഠിച്ചും ആഗോള മത്സരക്ഷമതയുമായി പാരിസ്ഥിതിക ഉത്തരവാദിത്വത്തെ സംയോജിപ്പിക്കുന്ന അടുത്ത തലമുറ നാരുകളുടെ പര്യവേക്ഷണം പിന്തുണച്ചും കേന്ദ്രം ഈ നിഷ്‌ക്രിയത്വം ഇല്ലാതാക്കി. 2020 മുതല്‍, നാഷണല്‍ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ മിഷനു കീഴില്‍ 509 കോടി രൂപയുടെ 168 ഗവേഷണ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു, ഇത് അവഗണനയില്‍ നിന്ന് തന്ത്രപരമായ നിക്ഷേപത്തിലേക്കുള്ള നിര്‍ണായക മാറ്റം അടയാളപ്പെടുത്തി.

2030 ഓടെ മേഖലയുടെ മൂല്യം 350 ശതകോടി ഡോളര്‍ എന്ന നിലയില്‍ ഇരട്ടിയാക്കുക എന്ന ലക്ഷ്യമിട്ടപ്പോള്‍, സുസ്ഥിരതയും ചിന്താവിഷയമായി. ഫാഷന്‍ വേഗത കൈവരിക്കുമ്പോള്‍, 2030 ഓടെ ഇത് $50-$60 ശതകോടി വിപണിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളാല്‍ തുണിത്തര മാലിന്യത്തിലും വര്‍ധനവ് സംഭവിക്കുന്നു. ഇതിനുള്ള പ്രതികരണമായി, ചാക്രികവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ രാജ്യം അതിവേഗം മുന്നോട്ടു നീങ്ങി. ഉപഭോക്താക്കളുടെ ഉപയോഗത്തിനു മുമ്പും ശേഷവുമുള്ള തുണിത്തരങ്ങളുടെ പുനരുപയോഗത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമായി പാനീപ്പത്ത് ഉയര്‍ന്നുവന്നു. സുസ്ഥിര ഉല്‍പാദനത്തില്‍ രാജ്യത്തെ ഇതു നേതൃനിരയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ഇന്ന്, പുനരുപയോഗ നാരുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പ്പാദകരാണ് ഭാരതം. പ്രതിവര്‍ഷം 40 ശതകോടിയിലധികം പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണം ചെയ്യുന്നു. സുസ്ഥിര രീതികള്‍ക്കു കൂടുതല്‍ കരുത്തേകുന്നതിനായി,സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സംവിധാനവും കോമണ്‍ എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്റഗ്രേറ്റഡ് പ്രോസസ്സിംഗ് ഡെവലപ്മെന്റ് സ്‌കീമിന് കീഴില്‍ ആറ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

ഈ ഉത്സാഹം ദേശീയ ജിഡിപിയിലേക്ക് 4.25 ശതമാനം സംഭാവന ചെയ്യുന്ന വിശാലമായ ജൈവ സമ്പദ്വ്യവസ്ഥയിലേക്കാണ് നയിക്കുന്നത്.ഇതിന്റെ മൂല്യം 165.7 ശതകോടി ഡോളറാണ്. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാകുമെന്നാണു പ്രതീക്ഷ. ഈ പരിവര്‍ത്തനത്തിന്റെ പ്രധാന സ്തംഭം ബദല്‍ നാരുകളുടെ ഉയര്‍ച്ചയാണ്. ഉയര്‍ന്ന പ്രകടനക്ഷമതയുള്ളതും കാലാവസ്ഥയ്‌ക്ക് അനുയോജ്യവുമായ പ്രകൃതിദത്ത വസ്തുക്കളാണ് റാമി , ,മില്‍ക്ക് വീഡ് , ഫ്‌ലാക്സ് , സിസല്‍ എന്നിവ. ഒരുകാലത്ത് കാര്‍ഷികമേഖലയില്‍ കളയായി കണക്കാക്കപ്പെട്ടിരുന്ന മില്‍ക്ക്വീഡ് ഇപ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ഉപയോഗത്തിനായി ഇന്‍സുലേഷന്‍-ഗ്രേഡ് തുണിത്തരങ്ങളായി പരിഷ്‌കരിക്കപ്പെടുന്നു.

പരമ്പരാഗത ജ്ഞാനവുമായി ജൈവസാങ്കേതികവിദ്യ സംയോജിപ്പിച്ച് ഗവേഷണ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ, രാജ്യത്തിന്റെ ടെക്‌സ്‌റ്റൈല്‍ ഭാവി പുനര്‍നിര്‍മ്മിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വികസിത ഭാരതത്തിനായി കൂട്ടിയിണക്കിയ കാഴ്ചപ്പാട്

രാജ്യത്തിന്റെ തുണിത്തര യാത്ര ഇനി നൂലുകളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമുള്ളതല്ല. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതാണ്., ഈ മേഖല പാരമ്പര്യ വ്യവസായത്തില്‍ നിന്ന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, യുവാക്കളുടെ വൈദഗ്‌ദ്ധ്യം വര്‍ദ്ധിപ്പിക്കല്‍, സുസ്ഥിരതയെ കാതലായി സ്ഥാപിക്കല്‍ എന്നിവയുള്ള തന്ത്രപരമായ ശക്തിയായി പരിണമിച്ചു. ആഗോള ആവശ്യകതകളോട് കൃത്യതയോടെയും ലക്ഷ്യബോധത്തോടെയും പ്രതികരിക്കുന്നതിനിടെ, അത് വേരുകളെയും ബഹുമാനിക്കുന്നു.

ഇന്ന്, രാജ്യത്തിന്റെ തുണിത്തര മേഖല വളരുക മാത്രമല്ല, അത് നേതൃത്വമേകുകയും ചെയ്യുന്നു. ഹരിതവും ആഗോളവും ഭാവിസജ്ജവുമാണത്.ലോകത്തെയാകെ ഉള്‍ക്കൊള്ളുന്നതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ മാതൃകകള്‍ക്കായി തിരയുമ്പോള്‍, ഭാരതം അതിന്റെ ഊഴം കാത്തിരിക്കുകയല്ല ചെയ്യുന്നത്. മറിച്ച, നേതൃത്വമേറ്റ് മുന്നോട്ട് പോകുകയാണ്.ലോകം ആവശ്യപ്പെടുന്നു. ഭാരതം നേട്ടങ്ങള്‍ കൈവരിക്കുന്നു. ഓരോ ചുവടുവയ്‌പ്പിലും, മോദി സര്‍ക്കാര്‍ നെയ്‌ത്തുകാര്‍ക്കും കരകൗശലവിദഗ്ധര്‍ക്കും സംരംഭകര്‍ക്കും ഒപ്പം നടക്കുന്നു. കാഴ്ചപ്പാടിനെ പ്രവര്‍ത്തനമായും, പാരമ്പര്യത്തെ വിജയമായും മാറ്റിയെടുക്കുന്നു.

 

Tags: India developedUnion Minister of Textiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പരിഷ്‌കരണ എക്‌സ്പ്രസ് 2025: ഭാരതത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്ദ അടിത്തറ

India

നേരിട്ടുള്ള വിദേശ നിക്ഷേപം 81.04 ബില്യണ്‍ യുഎസ് ഡോളറായി

Main Article

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

India

നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു; 3.61 ശതമാനമായി

India

പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെത്തിയത് 87.63 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.