ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ പ്രവര്‍ത്തന നിയന്ത്രണവും സുരക്ഷയും മാത്രം. വണ്ടികളുടെ വിവരങ്ങള്‍ അടുത്ത സ്റ്റേഷനുകളിലേക്ക് കൈമാറുക, സിഗ്നലിങ്ങിലൂടെ കൃത്യത ഉറപ്പുവരുത്തുക എന്നീ ഉത്തരവാദിത്വങ്ങള്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളൂ.
ദക്ഷിണ റെയില്‍വേ ഓപ്പറേഷന്‍ വിഭാഗവും കൊമേഴ്യല്‍ വിഭാഗവും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇപ്പോള്‍ ടിക്കറ്റ്, അനൗണ്‍സ്‌മെന്റ്, യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കല്‍ എന്നീ ജോലികള്‍ ഏകോപിപ്പിക്കണം. ഈ ജോലികളില്‍ നിന്ന് ഒഴിവാക്കി സപ്തംമ്പര്‍ മുതല്‍ മാറ്റങ്ങള്‍ നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ട്രെയിന്‍ അപകടങ്ങള്‍ സ്റ്റേഷന്‍മാസ്റ്റര്‍മാരുടെ അനാസ്ഥയാണെന്ന കണ്ടെത്തലിലൂടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
















