Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിപ പ്രതിരോധം ശക്തിപ്പെടുത്തണം

കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണരുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 05:00 am IST
in Editorial

ഒരു ഇടവേളയ്‌ക്കുശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണല്ലോ. പനി പിടിപെട്ട് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് സംശയം തോന്നി സ്രവം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു. ഫലം പോസിറ്റീവായതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുമായി ഇടപഴകിയെന്ന് കരുതപ്പെടുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. മരിച്ചവരുടെ ബന്ധുക്കളായ ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും, ഒരാള്‍ വെന്റിലേറ്ററിലുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതിനിടെ തിരുവനന്തപുരത്ത് വവ്വാല്‍ ഭക്ഷിച്ച ഭക്ഷണം കഴിച്ചതായി സംശയിക്കുവെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെയും, മഞ്ചേരിയില്‍ ഒരു വൃദ്ധയെയും നിപ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ആകെ 20 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ പത്ത് ദിവസത്തേക്ക് വേണ്ടെന്ന് വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ നിപ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം ഒരു നഴ്‌സ് ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഈ വൈറസിന് ആ പേരു വരാന്‍ കാരണം. വവ്വാലുകളാണ് ഈ രോഗം പരത്തുന്നതെന്നാണ് കരുതപ്പെടുന്നത്. അവയില്‍ തന്നെ ഒരു ചെറിയ ശതമാനം വവ്വാലുകളാണത്രേ ഇത് ചെയ്യുന്നത്. വവ്വാലുകളുമായി സമ്പര്‍ക്കം വരികയോ അവ കടിച്ച പഴങ്ങള്‍ കഴിക്കാനിട വരികയോ ചെയ്താല്‍ വൈറസ് ബാധയുണ്ടാകും. വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരദ്രവങ്ങളിലൂടെയും തുമ്മുമ്പോഴുമൊക്കെ രോഗം പകരാനുള്ള സാധ്യതയുണ്ട്. കടുത്ത പനി, തലവേദന, തലകറക്കം മുതലായ ലക്ഷണങ്ങളോടെയാണ് രോഗം വരിക. വൈറസ് രോഗബാധയായതിനാല്‍ ഇതിന് ചികിത്സയില്ല. രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ചികിത്സ ഫലിക്കണമെന്നില്ല. വൈറസ് ബാധ വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിനു മുന്‍കരുതല്‍ പാലിക്കണം. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒഴിവാക്കുകയും, വവ്വാലുകള്‍ വിഹരിക്കുന്ന ഇടങ്ങളില്‍നിന്നുള്ള കള്ള് കുടിക്കാതിരിക്കുകയും വേണം. ശുചിത്വം പാലിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കണം. രോഗബാധയുള്ളവരില്‍നിന്ന് കൃത്യമായ അകലം പാലിക്കണം. ഇക്കാര്യങ്ങളില്‍ യാതൊരു അനാസ്ഥയും പാടില്ല.

കോഴിക്കോട് ഈ വൈറസ് എന്തുകൊണ്ട് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. രോഗം ആദ്യം കാണാനിടയായ പേരാമ്പ്രയില്‍ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെങ്കിലും അത് എങ്ങനെ മനുഷ്യരിലേക്ക് പകര്‍ന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നിരവധി കഥകള്‍ പ്രചരിച്ചെങ്കിലും ഒന്നിനും ശാസ്ത്രീയമായ അടിത്തറയോ വിശ്വാസ്യതയോ ഇല്ലായിരുന്നു. ശുചിത്വത്തിന്റെ കുറവും രോഗപ്രതിരോധ സംവിധാനങ്ങളിലെ വീഴ്ചയുമാണ് വൈറസ് ബാധ വര്‍ധിക്കുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. ആര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് ജാഗ്രത. അതു കഴിഞ്ഞാല്‍ പിന്നെയും പഴയപടിയാവും. ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന അധികൃതരുടെ ബോധവല്‍ക്കരണം ഫലം കാണുന്നില്ല. ഭയക്കേണ്ട കാര്യമില്ലാത്തതിനാല്‍ വലിയ ജാഗ്രതയൊന്നും ആവശ്യമില്ലെന്ന രീതിയിലാണ് ജനങ്ങള്‍ പെരുമാറുന്നത്. മതപരമായ കാരണങ്ങള്‍ പറഞ്ഞ് കൊവിഡ് പ്രതിരോധത്തില്‍ പോലും സഹകരിക്കാത്തയാളുകള്‍ നമ്മുടെ നാട്ടിലും ഉണ്ടായല്ലോ. കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണരുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ്. ആദ്യം നിപ വൈറസ് ബാധയുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ നിര്‍ദേശിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ പഴിക്കാനും ഇവിടെ ആളുകളുണ്ടായി. ഒരു സിനിമ പോലും അങ്ങനെയിറങ്ങി. മതരാഷ്‌ട്രീയമായിരുന്നു ഇതിനു പിന്നില്‍. ഇത്തരം നിഷേധാത്മകമായ രീതികള്‍ ഉപേക്ഷിച്ച് ഒത്തൊരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയണം.

Tags: keralaNipah OutbreakNipah PreventionNipah Virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.