തിരുവനന്തപുരം: കേരളത്തില്‍ അപൂര്‍വമായ മിക്സഡ് മീഡിയ പെയിന്റിങ്ങുകളില്‍ പ്രഗത്ഭയായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് 2023 ലെ ആറാമത് രാജാ രവിവര്‍മ ചിത്രകാര്‍ സമ്മാന്‍ ചിത്രാഞ്ജലി അവാര്‍ഡ് ലഭിച്ചു. അതുല്യ ചിത്രകാരനായിരുന്ന രാജാ രവിവര്‍മയുടെ 175-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, കേന്ദ്ര ലളിത കലാ അക്കാദമിയുമായി സഹകരിച്ച് രാജസ്ഥാന് ആസ്ഥാനമായുള്ള എന്‍ജിഒ ആയ മേഘ് മണ്ഡല് സന്സ്ഥാന് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ന്യൂദല്‍ഹിയിലെ ജന്‍പഥിലുള്ള ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൃഷ്ണപ്രിയക്ക് അവാര്‍ഡ് നല്കി. ഈ വര്‍ഷം ഈ അംഗീകാരം ലഭിച്ച ഏക മലയാളി കൂടിയാണ് കൃഷ്ണപ്രിയ.
2023 ലെ ആറാമത് രാജാ രവിവര്‍മ ചിത്രകാര്‍ സമ്മാന്‍ ചിത്രാഞ്ജലി അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൃഷ്ണപ്രിയയ്ക്ക് സമ്മാനിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: