Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സൗരദൗത്യത്തിന്റെ സഹസ്രശോഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 05:00 am IST
inEditorial, Vicharam

ബഹിരാകാശ മേഖലയില്‍ കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളിലൂടെ ഭാരതം ലോകരാജ്യങ്ങളെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിനും, ചന്ദ്രനില്‍നിന്നുള്ള വിസ്മയാവഹമായ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നതിനും പിന്നാലെ സ്വന്തം സൗരദൗത്യത്തിനും ഭാരതം തുടക്കം കുറിച്ചിരിക്കുന്നത് ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ ഏറെ തിളക്കമുള്ളതാക്കിയിരിക്കുന്നു. ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍നിന്ന് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത് ഓരോ ഭാരതീയന്റെയും അഭിമാനം അക്ഷരാര്‍ത്ഥത്തില്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്. തദ്ദേശീയമായി നിര്‍മിച്ച പിഎസ്എല്‍വി സി-57 റോക്കറ്റ് പേടകവുമായി കുതിച്ചുയര്‍ന്ന് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉപഗ്രഹം വേര്‍പെട്ടതോടെ ദൗത്യം വിജയിച്ചതായി ഐഎസ്ആര്‍ഒ പ്രഖ്യാപിക്കുകയായിരുന്നു. നാലുമാസത്തെ യാത്രയിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും, എല്‍-1 എന്നു പേരുള്ള പോയിന്റില്‍നിന്ന് സൂര്യനെ സുതാര്യമായി വീക്ഷിക്കാനും പഠിക്കാനും കഴിയും.
സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഭാരതം എന്നറിയുമ്പോഴാണ് അതിന്റെ മഹത്വം തിരിച്ചറിയാനാവുക. ജപ്പാന്‍, അമേരിക്ക, യൂറോപ്പ്, ചൈന എന്നിവയാണ് ഇതിനുമുന്‍പ് സോളാര്‍ ദൗത്യത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇതില്‍ അമേരിക്കയും മറ്റും വികസിത രാഷ്‌ട്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്. ആദിത്യ എല്‍-1 വിക്ഷേപിക്കാന്‍ കഴിഞ്ഞതോടെ ഭാരതവും ഈ നിലയിലേക്ക് ഉയരുകയാണ്. ചന്ദ്രയാന്‍ മൂന്ന് നല്‍കുന്നത് ഇതുവരെ അജ്ഞാതമായിരുന്ന വിവരങ്ങളാണല്ലോ. അതുപോലെ സൂര്യനെക്കുറിച്ച് ആദിത്യ ദൗത്യത്തിലൂടെ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നാം ജീവിക്കുന്ന ഗ്രഹമായ ഭൂമിയുള്‍പ്പെടുന്ന സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. കത്തിക്കാളുകയും വെട്ടിത്തിളങ്ങുകയും ചെയ്യുന്ന ഈ ഗ്രഹത്തെക്കുറിച്ച് ഇപ്പോഴും കൂടുതലൊന്നും മനുഷ്യര്‍ക്ക് അറിയില്ല എന്നതാണ് വാസ്തവം. സൂര്യന്റെ ആയുസ്സെത്രയാണ്, അത് എത്ര കാലം കൂടി ഇനി നിലനില്‍ക്കും, അതിനുശേഷം എന്താണ് സംഭവിക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തിന് ചില ധാരണകളൊക്കെയുണ്ടെങ്കിലും അവ പൂര്‍ണമായും ശരിയാണെന്ന് ആരും വിശ്വസിക്കുന്നില്ല. സൂര്യന്റെ ഏറ്റവും അടുത്ത് സഞ്ചരിച്ച് നടത്തുന്ന പഠനങ്ങളിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരും. ഭൂമുഖത്തെ ജീവിതം ഇനി എത്ര കാലമുണ്ടാകും എന്നുവരെ അറിയാന്‍ സൂര്യനെക്കുറിച്ചുള്ള പഠനത്തിലൂടെ കഴിയും.
ആദിത്യയുടെ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തിന്റെ പ്രശസ്തി പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നതിന് പിന്നില്‍ മറ്റൊരു വശം കൂടിയുണ്ട്. മറ്റ് രാജ്യങ്ങളുടെയൊക്കെ സൗരദൗത്യം വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ അത്രയൊന്നും പണം ചെലവാക്കാതെയാണ് ഭാരതം അഭിമാനകരമായ നേട്ടം കൈപ്പിടിയിലാക്കിയിട്ടുള്ളത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ ബുദ്ധിവൈഭവമാണ്. മറ്റൊന്ന് ഇത്തരമൊരു ദൗത്യത്തിന് നമ്മുടെ രാജ്യത്തെ തയ്യാറാക്കുന്ന ഭരണകാലാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യം വിജയിച്ചപ്പോള്‍ ആ സ്ഥാപനത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കൊന്നുമില്ലാതിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനാണ് ബഹുമതിയെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും, ശാസ്ത്രജ്ഞരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വളരെ വലുതാണ്. ചിലര്‍ ഇക്കാര്യം തുറന്ന മനസ്സോടെ സമ്മതിക്കാത്തത് രാഷ്‌ട്രീയ കാരണങ്ങളാലാണ്. 2047 ല്‍ ഭാരതം വന്‍ ശക്തിയാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെയും സൗരദൗത്യത്തിന്റെയും വിജയം കണക്കിലെടുക്കുമ്പോള്‍ രാജ്യം ഈ നിലയിലെത്താന്‍ ഇത്രപോലും കാത്തിരിക്കേണ്ടിവരില്ലെന്നാണ് കരുതേണ്ടത്.

Tags: ISROPICKchandrayaan 3aditya l1Solar Missionindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.