ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഉഭയകക്ഷി, മേഖലാ തല ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ജോഹന്നാസ്ബര്‍ഗില്‍ അടുത്തിടെ സമാപിച്ച ബ്രിക്സ് ഉച്ചകോടി ഉള്‍പ്പെടെ കാര്യങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
അടുത്ത മാസം 9, 10 തീയതികളില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം പ്രസിഡന്റ് പുടിന് സംഭാഷണത്തിനിടെ അറിയിച്ചു. റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുള്ള എല്ലാ പരിപാടികള്‍ക്കും നല്കുന്ന പിന്തുണക്ക് പ്രസിഡന്റ് പുടിനോട് മോദി നന്ദി പറഞ്ഞു. ശക്തമായ ബന്ധം മുന്നോട്ട് കൊണ്ടു പോകാനും ഇരു നേതാക്കളും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: