Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിയെ അറിയാന്‍ വീണ്ടുമൊരു തിരുവോണം

കെ.എന്‍.ആര്‍. നമ്പൂതിരിbyകെ.എന്‍.ആര്‍. നമ്പൂതിരി
Aug 28, 2023, 07:49 pm IST
inSamskriti

മഹാബലി എന്ന പ്രജാവല്‍സല ഭരണാധികാരി പ്രകൃതിയെ അറിഞ്ഞ ദിവസമത്രെ തിരുവോണം. മോക്ഷപ്രാപ്തിക്ക് അര്‍ഹത നേടിയിരുന്ന മഹാബലിക്ക് ഒരു നേരിയ കുറവേ ഉണ്ടായിരുന്നുള്ളു. മനസ്സില്‍ അഹങ്കാരത്തിന്റെ കറ. അതുകൂടി തുടച്ചു കളഞ്ഞാല്‍ ബലി സമ്പൂര്‍ണനാകും. ആ പൂര്‍ണത നല്‍കാനാണ് മഹാവിഷ്ണു വാമനനായി പ്രത്യക്ഷപ്പെട്ടത്. ചോദിക്കുന്നതെന്തും തരാമെന്നു മഹാബലി ആ ബാലനു വാക്കു കൊടുത്തതു തനിക്ക് എന്തും സാധിക്കുമെന്ന അഹംഭാവത്തില്‍ നിന്നുണ്ടായ ധൈര്യത്തിലാണ്.
എങ്കില്‍ മൂന്നടി മണ്ണു മതി എന്നു വാമനന്‍ പറയുന്നു. പക്ഷേ, അതു പോലും നല്‍കാന്‍ കരുത്തനായ ഭരണാധികാരിക്കു കഴിഞ്ഞില്ല. വാമനന്‍ രണ്ടടി അളന്നപ്പോള്‍ത്തന്നെ മൂന്നു ലോകവും കഴിഞ്ഞു. മൂന്നാമത്തേ അടി എവിടെ വയ്‌ക്കും? വാക്കു തന്ന ഭൂമി എവിടെ? അത് എനിക്ക് അവകാശപ്പെട്ടതാണ് എന്നു വാമനന്‍.
ആ നിസ്സഹായാവസ്ഥയില്‍ മഹാബലി ഒരു സത്യം തിരിച്ചറിഞ്ഞു. തന്റേതെന്ന് അഹങ്കരിച്ചതൊന്നും യഥാര്‍ത്ഥത്തില്‍ തന്റേതല്ല. അതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമായിരുന്നു താന്‍. എല്ലാം ഭഗവാന്റേതു മാത്രം. അതെല്ലാം ഭഗവാന്‍ തിരിച്ചെടുത്തു. ഇന്നു താന്‍ ഒരടി മണ്ണുപോലും സ്വന്തമായില്ലാത്തവന്‍. ആ തിരിച്ചറിവില്‍ ബലി സ്വയം സമര്‍പ്പിച്ചു. മൂന്നാമത്തേ കാലടി തന്റെ തലയില്‍ത്തന്നെയാകട്ടെ. സ്വയം സമര്‍പ്പണത്തിന്റെ ആ നമിഷം മഹാബലി പൂര്‍ണത നേടി. ആ ബലിയേയാണ് മഹാവിഷ്ണു തനിക്കൊപ്പം സുതലത്തിലേയ്‌ക്കു കൊണ്ടു പോയത്. അവിടെ ബലിയുടെ കാവല്‍ക്കാരനാവുകയും ചെയ്തു.
കഥാംശം മാറ്റിവയ്‌ക്കാം. ഭഗവാന്‍ എന്നാല്‍ പരംപുരുഷന്‍. പ്രപഞ്ചശക്തി. ആ പ്രപഞ്ചമാണ് മഹാബലിയോടു ചോദിച്ചത്, എല്ലാം നിന്റേതാണെങ്കില്‍ മൂന്നാമത്തേ അടി മണ്ണ് എവിടെ എന്ന്. പ്രകൃതി മനുഷ്യനോടു ചോദിക്കുന്ന ചോദ്യമാണത്. മനുഷ്യന്‍ പ്രകൃതിയെ തിരിച്ചറിയുന്ന ആ ദിവസത്തിന്റെ ഓര്‍മ പുതുക്കലാണ് ഓരോ ഓണവും. താന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്നു തിരിച്ചറിയുന്ന ദിവസം. ഓണത്തിന് ഈച്ചയ്‌ക്കും ഉറുമ്പിനും ഭക്ഷണം നല്‍കുകയും മകം നാളില്‍ മുറ്റത്തു കളം മെഴുകി കന്നിനേയും പോത്തിനേയും പൂജിക്കുകയും ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു പഴയ തറവാടുകളില്‍. എത്ര മഹത്തായ സന്ദേശം!
കര്‍ക്കടകം കടന്നാണല്ലോ ഓണത്തിന്റെ വരവ്. കര്‍ക്കടകം സംഭരണമാസമാണ്. ഭൂമി ജലവും വളവും ജൈവാംശങ്ങളും ചെടികള്‍ പോഷകങ്ങളും ഔഷധ മൂല്യങ്ങളും സംഭരിക്കുന്ന സമയം. മനുഷ്യന്‍ അറനിറയ്‌ക്കുന്ന സമയം. ഇല്ലം നിറയുടെ കാലം.
മേഘം മൂടിയ ആ കര്‍ക്കടകത്തിനു പിന്നാലെ വരുന്ന ചിങ്ങം പ്രസരിപ്പിന്റെ മാസമാണ്. കരഞ്ഞു കലങ്ങിയ മുഖത്തു പുഞ്ചിരി വരിയുന്നതു പോലെ കുളിച്ചൊരുങ്ങി ഭുമി സുന്ദരിയാകും. വര്‍ണപ്പകിട്ടിന്റെ ദിനങ്ങളാണു പിന്നെ. പൊന്‍വെയിലും പൂക്കളും പൂത്തുമ്പികളും ശലഭങ്ങളും പ്രകൃതിക്കു പുത്തന്‍ ഉണര്‍വേകും. പ്രകൃതിയുടെ ആ ഉന്‍മേഷത്തില്‍ പങ്കാളികളാവുകയാണ് നമ്മളും. കോടിമുണ്ടും പൂക്കളങ്ങളും പാട്ടും കളിയും അതിന്റെ ഭാഗം.
മഹാബലി വാമനനോടു ചോദിച്ചതു പോലെ പില്‍ക്കാലത്തു മറ്റൊരു ചക്രവര്‍ത്തി ചോദിച്ചുവത്രെ. എല്ലാ നാടും കീഴടക്കി ലോകരാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ പുറപ്പെട്ട അലക്‌സാണ്ടറായിരുന്നു ആ ചക്രവര്‍ത്തി. ഇന്ത്യയിലെത്തിയ അലക്‌സാണ്ടര്‍, നദീതീരത്ത് ഇളവെയിലിലിരുന്നു പ്രാര്‍ഥിക്കുന്ന ഒരു സന്യാസിയെ കണ്ടു. ചടച്ച ശരീരവും ചെമ്പിച്ച നീളന്‍ മുടിയും അല്‍പ വസ്ത്രവും കണ്ട അലക്‌സാണ്ടര്‍ ധരിച്ചത് പട്ടിണി കിടന്നു കോലം കെട്ടതാണെന്നായിരുന്നു. അങ്ങേയ്‌ക്ക് എന്തു സഹായം വേണം? ചോദിച്ചുകൊള്ളൂ. എന്തും തരാന്‍ തനിക്കാവും എന്നായി അലക്‌സാണ്ടര്‍.
നിസ്സംഗനായി സന്യാസി മറുപടി നല്‍കി: ”സൂര്യ ഭഗവാന്‍ സൗജന്യമായി തരുന്നതാണ് ഈ വെയില്‍. അതു മറയ്‌ക്കാതെ ഒന്നു മാറി നിന്നാല്‍ മതി.”
സൂര്യനും പ്രകൃതിയുടെ ഭാഗമാണല്ലോ. ഒന്നും പകരം ചോദിക്കാതെയും ഉപാധികളില്ലാതെയും അമ്മയെപ്പോലെ ഉള്ളതെല്ലാം നമുക്കു വാരിക്കോരിതരുകയാണ് പ്രകൃതി. ഒന്നും പ്രതീക്ഷിക്കാത്ത; ഒന്നിനും കണക്കു വയ്‌ക്കാത്ത ആ പ്രകൃതിയേ നമുക്കു സ്‌നേഹിച്ചു കൂടേ?
അത് ഓര്‍മിപ്പിക്കാന്‍ ഓണം വരുന്നു; ഓരോ വര്‍ഷവും.

Tags: keralanatureOnam Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.