Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നൂഹില്‍ അക്രമത്തില്‍ മുടങ്ങിയ ജലാഭിഷേക യാത്ര നാളെ

സംന്യാസിമാര്‍ നേതൃത്വം നല്കും; വന്‍ സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 10:26 pm IST
inNews, India

ന്യൂദല്‍ഹി: ഇസ്ലാമിക മതമൗലികവാദികളുടെ അക്രമണത്തെ തുടര്‍ന്ന് മുടങ്ങി യ ശ്രാവണപൂജായാത്രയ്‌ക്ക് നൂഹ് വീണ്ടും തയാറെടുക്കുന്നു. മേവാത്തിലെ സര്‍വ ഹിന്ദു സമാജിന്റെ നേതൃത്വത്തില്‍ ബ്രജ്മണ്ഡല ജലാഭിഷേകയാത്ര നാളെ നടക്കും. സന്ത് സമിതി ചെയര്‍മാന്‍ സ്വാമി ജിതേന്ദ്രാനന്ദ്, സ്വാമി ധര്‍മ്മദേവ്, സ്വാമി നവല്‍ കിഷോര്‍ ദാസ്, സ്വാമി ആദിത്യനാഥ് തുടങ്ങിയ ആചാര്യന്മാര്‍ യാത്രയ്‌ക്ക് നേതൃത്വം നല്കും. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പങ്കെടുക്കും. മഹാപഞ്ചായത്ത് സമിതി ചെയര്‍മാന്‍ അരുണ്‍ സെയില്‍ദാര്‍ ആണ് യാത്രസംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ധരിപ്പിച്ചത്.
ജൂലൈ 31നാണ് നൂഹിലെ മഹാദേവക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയ്‌ക്ക് നേരെ ആസൂത്രിതമായ അക്രമണം നടന്നത്. രണ്ട് ഹോംഗാര്‍ഡുമാരടക്കം ആറ് പേരാണ് നൂഹിലും ഗുരുഗ്രാമിലും നടന്ന അക്രമങ്ങളില്‍ മരിച്ചത്. സമാധാനപരവും ഭക്തിപൂര്‍ണവുമാകും യാത്ര.
രാജ്യം ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ കല്ലേറും അക്രമവും കൊണ്ട് സമൂഹത്തില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ചിലര്‍ ആസൂത്രിമായ നീക്കം നടത്തുന്നുവെന്നത് സര്‍വ ഹിന്ദു സമാജ് ഗൗരവത്തിലെടുത്തിട്ടുണ്ട്. എന്നാല്‍ കല്ലേറില്‍ ആചാരങ്ങള്‍ മുടങ്ങുന്ന സാഹചര്യം നാളെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും ബാധിക്കുമെന്നതിനാലാണ് അന്ന് മുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതെന്ന് അരുണ്‍സെയില്‍ദാര്‍ പറഞ്ഞു. മേവാത്തിലെ അക്രമികള്‍ക്കെതിരെ പോലീസ് സ്വീകരിച്ച സമഗ്രനടപടികള്‍ കണക്കിലെടുത്ത്, ഭരണകൂടവുമായി ചര്‍ച്ച ചെയ്താവും ജലാഭിഷേകയാത്രയുടെ സ്വഭാവം തീരുമാനിക്കുക.
യാത്രയ്‌ക്ക് സമ്പൂര്‍ണപിന്തുണയുമായി വിശ്വഹിന്ദുപരിഷത്ത് ഒപ്പമുണ്ടെന്നത് നൂഹിലെ ഹിന്ദുസമാജത്തിന് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് സെയില്‍ദാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം മേവാത്തിലെ ജലാഭിഷേക യാത്രയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെ എല്ലാ ബ്ലോക്കുകളിലും ശിവക്ഷേത്രങ്ങളില്‍ നാളെ രാവിലെ 11ന് ബഹുജന ജലാഭിഷേകം സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഭാവിയില്‍ ഹിന്ദുസമാജത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ അക്രമികള്‍ക്ക് നല്ല ബുദ്ധി ഉണ്ടാകാന്‍ ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിക്കും, സുരേന്ദ്ര ജയിന്‍ പറഞ്ഞു.

അനുമതി നിഷേധിച്ചു, വന്‍ സുരക്ഷ

നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര നാളെ നടത്താനിരിക്കെ സംസ്ഥാനത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍.
ശോഭായാത്രാ ആഹ്വാനത്തെ തുടര്‍ന്ന് നൂഹിലും മറ്റ് പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. അതേസമയം, ശോഭായാത്രയ്‌ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.
സപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നൂഹില്‍ നടക്കാനിരിക്കുന്ന ജി20 ഷെര്‍പ്പ ഗ്രൂപ്പിന്റെ യോഗത്തെ തുടര്‍ന്നാണ് യാത്രയ്‌ക്ക് ഭരണകൂടം അനുമതി നിഷേധിച്ചതെന്ന് ഡിജിപി ശത്രുജീത് കപൂര്‍ പറഞ്ഞു.
സംസ്ഥാന, ജില്ല അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 24 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തിന് പുറമെ 1,900 പോലീസിനെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
26 മുതല്‍ 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തിവച്ചു. പുറത്തുനിന്നുള്ള ആരെയും നൂഹില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ജില്ലാ ആതിര്‍ത്തിയും മല്‍ഹാര്‍ ക്ഷേത്രത്തിലേക്കുള്ള വഴികളും അടച്ചു.
അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

Tags: HariyanaNuhJalabhishek yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
India

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

India

സുന്ദരികളായ പെൺകുട്ടികളോട് വെറുപ്പും അസൂയയും; രണ്ടു വർഷത്തിനുള്ളിൽ യുവതി കൊന്ന് തള്ളിയത് നാല് കുട്ടികളെ

India

രാഹുല്‍ ഗാന്ധി പറഞ്ഞ ബ്രസീലിയൻ മോഡൽ ആരാണ്; സത്യം അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങളും !

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.