Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഓണക്കാലം

ശശി.കെ. മുണ്ടേക്കുടിbyശശി.കെ. മുണ്ടേക്കുടി
Aug 27, 2023, 05:37 pm IST
inLiterature

ഋതുക്കള്‍ വന്നിട്ടവ ആവോളം പ്രകൃതി തന്‍
മൃദുത്ത്വങ്ങളില്‍ സ്‌നേഹവായ്‌പോടെ തഴുകവേ
മൃദുസ്പര്‍ശനങ്ങളില്‍ പുളകംകൊണ്ടോ ഭൂമി-
സുഖദംസുസ്‌മേരയായ് പുഷ്പിണിയായി ചേലില്‍

ചെത്തിയും മുക്കുറ്റിയും തുമ്പയും കാക്കപ്പൂവും
എത്തിനോക്കുന്നു വേലിപ്പടര്‍പ്പില്‍ കോളാമ്പിയും
കൊങ്ങിണിപ്പൂവും തൊട്ടാല്‍വാടിയും പിച്ചിപ്പൂവും
ഭംഗിയില്‍ പറമ്പോരത്തെങ്ങുമേ കാണാകുന്നു

ചെമ്പകപ്പൂവും പാലപ്പൂക്കളും അരളിപ്പൂ-
ഇമ്പമാര്‍ന്നഴകെഴും മട്ടിലായ് റോസാപ്പൂവും
വിണ്ണിന്ന് പൊന്നിന്‍ മാലചാര്‍ത്തിയമട്ടില്‍-കണി-
ക്കൊന്നകള്‍ കാലംതെറ്റി പൂത്തതുകുതൂഹലം

മാന്തളിര്‍ കൊത്തിത്തിന്നുന്‍മത്തരാം കുയിലുകള്‍
പൂങ്കുഴല്‍ വിളികളാല്‍ ഭൂമിയെ സ്തുതിക്കുമ്പോള്‍
ഇക്ഷിതയെങ്ങും ആഹ്ലാദത്തിന്റെ കൊയ്‌ത്തായ്-ഓണ-
പ്പക്ഷികള്‍ പാടിപ്പാറി വാനവീഥികള്‍ തോറും

കര്‍ക്കിടകത്തില്‍ മേഘമാറാല നീങ്ങി- വാനില്‍
ഉല്‍ക്കര്‍ഷമോദം ചിങ്ങപ്പുലരി വിരിയാറായ്
ഉദയം കിഴക്കിന്റെ വാനനെറ്റിയില്‍ ചാര്‍ത്തും
തിലകം കാണാം നേര്‍ത്തമഞ്ഞാട മറയ്‌ക്കിലും

ഉയര്‍ന്നൂ-കാണെക്കാണെ മേഘപാളികള്‍ മാറ്റി-
നിവര്‍ന്നൂ കരമൂന്നുനിര്‍മ്മലന്‍ ദിനകരന്‍
അര്‍ക്കാംശുതെളിയുന്ന പുല്‍ക്കൊടിത്തുമ്പില്‍-ശീത-
മുള്‍ക്കൊണ്ട് മന്ദാനിലന്‍ സൗരഭ്യമുതിരുമ്പോള്‍

കുട്ടികള്‍ ”പൂവേ പൊലി” വിളികള്‍ മുഴക്കി-പൂ-
വട്ടികള്‍ പേറിക്കാട്ടില്‍, മേട്ടിലും അലയുമ്പോള്‍
പറിച്ചുകൂട്ടും പൂവും മൊട്ടെഴും ശിഖരവും
നിറച്ചും കൂടയ്‌ക്കുള്ളില്‍-ആഹ്ലാദം അകക്കാമ്പില്‍

അത്തം, ചിത്തിര-രണ്ടീദിവസങ്ങളില്‍ തീര്‍ത്തും
പച്ചയും, വെള്ളപ്പൂവും, തുമ്പ തൃത്താവും വയ്‌ക്കും
ചോതിനാള്‍ മുതല്‍ പൂക്കള്‍നിറമുള്ളതായ്‌ക്കാണാം
ഏതിനം പൂവും ഓണപ്പൂക്കളം തീര്‍ക്കാന്‍ വയ്‌ക്കാം

മാവേലിനാടിന്‍ ഓര്‍മപുതുക്കാന്‍ നാട്ടാരെല്ലാം
മേവുന്നൂ-ഓണക്കാലത്തൊന്നുപോല്‍-മഹീതലേ
സര്‍വ്വരും മഹാബലിമന്നന്റെ സ്മരണയില്‍
ഗര്‍വ്വൊഴിഞ്ഞൈക്യത്തോടെ-ഓണമാഘോഷിക്കുന്നു

കര്‍ഷകന്‍, കലാകാരന്‍, വാണിഭക്കാരന്‍, പാത്ര-
സൃഷ്ടികള്‍ നടത്തുന്നോര്‍, കുട്ട, വട്ടികള്‍ തീര്‍പ്പോര്‍
കാലിയെ സംരക്ഷിച്ചു പാല്‍ വില്‍പ്പോര്‍- വസിപ്പാനായ്-
ആലയും തീര്‍പ്പോര്‍ ശൗചാലയങ്ങള്‍ നന്നാക്കുന്നോര്‍

കുട കെട്ടുന്നോര്‍, ശീലക്കുടകള്‍ നന്നാക്കുന്നോര്‍
കുടികള്‍ തോറും കത്തി വില്‍പ്പന നടത്തുന്നോര്‍
വസ്ത്രവ്യാപാരം ചെയ്‌വോര്‍, പലവ്യഞ്ജനം വില്‍പ്പോര്‍
സുസ്ഥിര വരുമാനം നേടുന്ന ജോലിക്കാരും

മദ്യശാലകള്‍, വൈദ്യശാലകള്‍ നടത്തിപ്പോര്‍
സദ്യശാലകള്‍ നല്ല നിലയില്‍ നടത്തുന്നോര്‍
സര്‍വ്വരും മഹാബലിമന്നന്റെ വരവിനെ
ഉര്‍വ്വരഭാവത്തോടെ വരവേല്‍ക്കാനായ് നില്‍പ്പൂ

അത്തംനാള്‍ മുതല്‍ പത്തുനാളിലും ആഘോഷത്തില്‍
മത്തടിച്ചവര്‍-കലാ-കായികാഘോഷം തീര്‍ക്കെ
തുമ്പി തുള്ളുന്നു-ചിലര്‍ കുമ്മാട്ടി കളിയ്‌ക്കുന്നു
കമ്പടികളിയുണ്ടാഘോഷമായ് നാട്ടില്‍ നീളേ!

പന്തടിക്കുന്നോര്‍, പുലികളിക്കാര്‍-നിരത്താകെ
സ്വന്തമാക്കിയ-നാടിന്‍ ആഘോഷക്കൂട്ടക്കാരും
സദ്യതീര്‍ക്കുവാന്‍, കോടി ഉടുക്കാന്‍ ഒരു നവ-
വത്സരാഘോഷം പോലെ ഓണത്തെകൊണ്ടാടുന്നോര്‍

വഞ്ചിപ്പാട്ടീണം ചേര്‍ത്തു മത്സരിച്ചെത്തും-കളി
വഞ്ചികള്‍ ആറിന്‍ മാറില്‍ അലമാലകള്‍ തീര്‍ക്കെ
വള്ളസദ്യയും വച്ചു കാത്തിരിക്കുമീ നാട്ടിന്‍
ഉള്ള സംസ്‌കാരം മറുനാട്ടിലും പ്രചരിപ്പൂ

ഓണനാളെത്തിച്ചേരും മാവേലിക്കിരുന്നീടാന്‍
വേണമമ്പലം ”തുമ്പക്കുടത്താല്‍” പീഠം വെച്ചു
പൂവടനിവേദിച്ചും, പൂക്കുടമറവെച്ചും
ആര്‍പ്പിട്ടു, കോലംവര-ച്ചാഘോഷം പൊടിപൂരം

പുത്തരിച്ചോറും, ഓലന്‍-അവിയല്‍-എരുശേരി
ഒത്തിരി രസമുള്ള രസവും നാരങ്ങയും
മാങ്ങയു-മിഞ്ചിക്കറി ഉള്ളിത്തീയലും നെയ്യും
പരിപ്പും വറകളും പപ്പടം വറുത്തതും
സാമ്പാറ് ബഹുകേമം, മുന്‍പെങ്ങും കാണാത്തപോല്‍
വീമ്പല്ല, -രുചിച്ചാലേ ബോധ്യമായിടൂ ”സത്യം”
പച്ചക്കറിയുണ്ട്, കിച്ചടിക്കറിയുണ്ട്.
ഉച്ചയൂണല്ലോ ഓണസദ്യയ്‌ക്ക് വിശേഷമായ്-

പാലടപ്രഥമനും പായസം ഗോതമ്പിനാല്‍
ചേലെഴും പൂവന്‍പഴം-സദ്യയുണ്ടൊരുങ്ങുന്നു
മോരുണ്ട്, പുളിശ്ശേരി – ”മാമ്പഴം”കൊണ്ടുണ്ടാക്കി
ചേരുവയെല്ലാം ഇലയിട്ടുണ്ണാന്‍ നോക്കാം

മാവേലിക്കാദ്യം സദ്യവിളമ്പി-യഥാവിധി
പീഠവും വച്ചു നിലവിളക്കും തെളിയിച്ചു
പൂര്‍വ്വീകര്‍ക്കോണസദ്യ വിളമ്പി-സ്മരണയോ-
ടാമയം നീക്കാന്‍ മനസ്സുരുകി നിരൂപിച്ചു

അന്യദേശത്തും നിന്ന് ജോലിയിളവേറ്റു
വന്നവര്‍-കുടുംബത്തില്‍ താവഴി കിടാങ്ങളും
വന്നചേര്‍ന്നോണം കൂടും വേളയില്‍-ഓണക്കോടി
അമ്മയാണെല്ലാവര്‍ക്കും നല്‍കുന്നിതത് പുണ്യം

വര്‍ഷത്തിലൊരിക്കലീ ഒത്തുചേരലിന്നായി
സൃഷ്ടിച്ചൊരോണാഘോഷം-പൂര്‍വ്വീകവരദാനം
കര്‍ഷകമാനം നിറഞ്ഞീടുമീ ഓണക്കാല-
ത്തൈശ്വര്യം നിറഞ്ഞതായ്‌ത്തീരട്ടെ-മഹീതലം.

Tags: keralaMalayalam LiteraturePoem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.