Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നമ്മള്‍ ആരെയാ പേടിക്കുന്നത്, ആരെയും പേടിക്കരുത്

ഒറ്റപ്പാലത്തു നടന്ന ഗണേശോത്സവത്തില്‍ പങ്കെടുത്ത് സിനിമാതാരം അനുശ്രീ പ്രസംഗിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 03:53 pm IST
inVaradyam

എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്നുകൊണ്ട് എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഒരു വിശ്വാസി അവിശ്വാസിയാകുന്നില്ല. ഒരു അവിശ്വാസിക്ക് വിശ്വാസിയെ അവിശ്വാസിയാക്കാനും കഴിയില്ല. കാരണം നമ്മളൊന്നും ഭക്തരായത് ഒരു ദിവസംകൊണ്ടൊ രണ്ടുദിവസംകൊണ്ടൊ അല്ല. നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ കണ്ടുവളര്‍ന്ന കാര്യങ്ങള്‍കൊണ്ട് നമ്മള്‍ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍കൊണ്ട് വിശ്വാസിയായവരാണ് നമ്മള്‍. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും ഇരുന്നുകൊണ്ട് ഗണപതി കെട്ടുകഥയാണ്, ശിവന്‍ കെട്ടുകഥയാണ് ദേവി കെട്ടുകഥയാണ് എന്നൊക്കെ പറഞ്ഞാല്‍ വിശ്വാസിയെ അവിശ്വാസിയാക്കാന്‍ പറ്റുമോ? നമ്മുടെ വിശ്വാസങ്ങള്‍ നഷ്ടപ്പെടുമോ?
എന്തുകൊണ്ടാണ് എല്ലാവരും നമ്മളെ ദ്രോഹിക്കുന്നത്? നമ്മുടെ വിശ്വാസങ്ങളെ ഇങ്ങനെ മുറിവേല്‍പ്പിക്കുന്നത്? ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് വിശ്വസിക്കുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയൊരു മിഥ്യാ ധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്. അതിനാല്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കണമെന്ന് തോന്നിയ സദസ്സാണിത്. ഇത്രയും പേര്‍ക്ക് ഇവിടെ വരാമെങ്കില്‍ നമുക്ക് നട്ടെല്ലുണ്ടെന്നാണ് പലര്‍ക്കും കാണിച്ചുകൊടുക്കേണ്ടത്. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഒരു വര്‍ഗീയവാദവുമല്ല ഞാന്‍ സംസാരിക്കുന്നത്. രാഷ്‌ട്രീയ കാര്യവുമല്ല പറയുന്നത്.
എന്റെ അനുഭവങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നും. എന്തിനാണ് നമ്മളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. നമ്മള്‍ മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാ പൗരന്റെയും അവകാശമാണ് അവരുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ സംരക്ഷിക്കുവാനുള്ള അവകാശം. എന്തിനാണ് മറ്റുള്ളവര്‍ നമ്മുടെ വികാരങ്ങളെ ഇങ്ങനെ വ്രണപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കൂ.
എനിക്ക് യുട്യൂബ് ചാനലൊന്നുമില്ല. അതുകൊണ്ട് എനിക്ക് എവിടെ പ്രതികരിക്കണമെന്ന് അറിയില്ല. പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്‍ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്‌സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.
പിന്നീട് എനിക്ക് തോന്നി എത്രകാലം നമ്മള്‍ ഇങ്ങനെ പേടിക്കും? പിന്നെ എന്തിനാണ് ഞാന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നു എന്നു പറയുന്നത്? നമ്മള്‍ ആരെയാ പേടിക്കുന്നത്. ആരെയും പേടിക്കരുത്. ഞാന്‍ ഇങ്ങനെ പേടിക്കാന്‍ പോയിക്കഴിഞ്ഞാല്‍ ഓരോരുത്തരും ഇങ്ങനെ പേടിക്കും. അങ്ങനെയൊരു പേടി നമുക്കുണ്ടാവരുത്. എല്ലാവരും അവരുടെ മതത്തിലും വിശ്വാസത്തിലും വളര്‍ന്നവരാണ്. അതുപോലെയാണ് നമ്മളും. നമ്മള്‍ ഹൈന്ദവരാണ്. നമ്മള്‍ വിശ്വസിക്കുന്ന ഒരു വിശ്വാസം നമ്മള്‍ക്കുണ്ട്. അതുമായി നമ്മള്‍ മുന്‍പോട്ടു പോയ്‌ക്കോട്ടെ. നമ്മളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ അനുവദിക്കുക. അങ്ങനെയൊരു അപേക്ഷ മാത്രമേയുള്ളൂ. അല്ലാതെ പ്രതിഷേധമോ ആക്രമണമോ വര്‍ഗീയവാദമോ ഒന്നുമല്ല. ഞങ്ങള്‍ വിശ്വാസങ്ങളുമായി മുന്‍പോട്ടു പോയ്‌ക്കോട്ടെ. ഞങ്ങളെ ഉപദ്രവിക്കാന്‍ വരരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.
ചില സമയത്തു തോന്നും ആരെങ്കിലും എവിടെയെങ്കിലുമൊക്കെ ഒരു കൊട്ടുകൊട്ടുന്നത് നല്ലതാണെന്ന്. ഈ ഒരു ഐക്യം കാണാനുള്ള സാഹചര്യമാണല്ലോ ഒരുക്കുന്നത്. അതോര്‍ക്കുമ്പോള്‍ മാത്രമാണ് ഇതൊരു പോസിറ്റീവ് സെന്‍സില്‍ എടുക്കുന്നത്. കാരണം ഞങ്ങള്‍ നട്ടെല്ലില്ലാത്തവരല്ലെന്നും ഞങ്ങളുടെ നട്ടെല്ലിന് ബലമുണ്ടെന്നും, പ്രതിഷേധിക്കേണ്ടി വന്നാല്‍ ഞങ്ങള്‍ നല്ല രീതിയില്‍ പ്രതിഷേധിക്കുമെന്നും പ്രതികരണം അറിയിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ധൈര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.
എന്റെ മതത്തെ, എന്റെ വിശ്വാസത്തെ ഹനിക്കുന്ന എന്തു പ്രവൃത്തിയുണ്ടായാലും ഞാന്‍ എന്റെതായ രീതിയില്‍ പ്രതികരിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. അതിന് ഗണപതി ഭഗവാനും ഞാന്‍ വിശ്വസിക്കുന്ന മറ്റ് ദൈവങ്ങളുടെയും എനിക്ക് എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് തന്ന സദസ്സായി ഞാന്‍ ഇതിനെ കാണുന്നു.

Tags: Vinayaka ChathurthiPalakkadHinduismActress AnusreeGaneshotsavamOttapalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.