കൊച്ചി : മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസില്‍ ഐ ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്കി വിട്ടയച്ചത്.
മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണെന്ന് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോന്സന് കേസ് പുറത്തുവന്നപ്പോള്‍ ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജിയെയും പ്രതിയാക്കിയത്.
നേരത്തെ, ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയപ്പോള് ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല ഐജി ലക്ഷ്മണ്. എന്നാല്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റെന്ന സംശയം അന്വേഷണ സംഘം ഉന്നയിച്ചതോടെയാണ് ചോദ്യംചെയ്യലിന് വിധേയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: