കോഴിക്കോട് : ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി ട്രെയിനില്‍ സുഖയാത്ര നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച് പങ്ക് വച്ച് ആര് എം പി നേതാവും എം എല്‍ എയുമായ കെ കെ രമ.കൊടി സുനിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് വിലങ്ങ് വയ്ക്കാതെ ട്രെയിനില്‍ കൊണ്ടുപോകുന്ന വിഡിയോ ആണ് പങ്ക് വച്ചത്.
കൊടി സുനിക്കൊപ്പം മറ്റൊരു പ്രതി അനൂപുണ്ടെന്നും കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെകെ രമ പറയുന്നു. പരോളില്‍ ഇറങ്ങിയാണോ ഇയാള്‍ കുറ്റകൃത്യം നടത്തിയതെന്നും പുതിയ കേസില്‍ എഫ്.ഐ.ആര് ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത് എന്നും കെ കെ രമ ചോദിക്കുന്നു.
എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലിസ് ഈ കൊടും ക്രിമിനലിനെ ട്രെയിനില്‍ കൊണ്ടു പോകുന്നത്.കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഭരണകൂടമെന്ന് കെ കെ രമ പറയുന്നു. ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്കി വിട്ടയക്കാന്‍ പോലും തയാറായ ഭരണകൂടമാണ് ഇവിടെയുള്ളത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പുമാണ് സംസ്ഥാനത്തേതെന്നും രമ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: