Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഇന്ന് നാഗപഞ്ചമി: നാഗപൂജയ്‌ക്ക് വിശേഷ സുദിനം

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Aug 21, 2023, 01:22 am IST
inSamskriti

ഉള്ളില്‍ പകയും വിഷവും നിറച്ച് ജീവജലത്തെ മലിനമാക്കി കാളിന്ദിയില്‍ പതിയിരുന്ന കാളിയനെ പുറത്തെത്തിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വകവരുത്തിയത് ശ്രാവണ പഞ്ചമിയിലാണ്. തോഴരുമൊത്ത് കാളിന്ദി നദീതീരത്ത് പന്തുകളിക്കവെ ഉരുണ്ടുപോയ പന്ത് കാളിന്ദി നദിയില്‍ പതിച്ചു. പന്തെടുക്കാന്‍ ചെന്ന ശ്രീകൃഷ്ണനെ കാളിയന്‍ കടന്നാക്രമിച്ചു. കാളിയന്റെ ശിരസില്‍ ശ്രീകൃഷ്ണന്‍ ആനന്ദനടനമായി. ഒടുവില്‍ അഹങ്കാരം ശമിച്ച് ഉള്ളിലെ വിഷം തുപ്പിക്കളഞ്ഞ് അടിയറവു പറഞ്ഞ് കാളിയന്‍ മോക്ഷം നേടി.
ശ്രീകൃഷ്ണഭഗവാന്‍ കാളിയ നിഗ്രഹം നടത്തിയതായി വിശ്വസിക്കപ്പെടുന്നത് ശ്രാവണ പഞ്ചമി നാളിലാണ്. ദര്‍പ്പമടങ്ങിയ നാഗത്തെ പൂജിക്കാന്‍ ഭാരതീയര്‍ വിശേഷദിനമായി തെരഞ്ഞെടുത്തതും നാഗപഞ്ചമി ദിനത്തെയാണ്. ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ചതും നാഗപഞ്ചമി ദിനത്തിലാണത്രെ.
ശ്രാവണ പഞ്ചമിയില്‍ നാഗപൂജ ചെയ്യുന്നത് ദീര്‍ഘമാംഗല്യത്തിനും സന്താന രക്ഷയ്‌ക്കും ഉത്തമമാണ്. ജാതകദോഷത്തിനും നാഗപൂജ വിശേഷമത്രെ. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്‍, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് നിലത്ത് മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്‌ക്കുന്നതും ഉത്തമമാണ്.
നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഭാരതത്തെക്കൂടാതെ നേപ്പാളിലും ബുദ്ധ-ജൈന ആരാധനകള്‍ നിലനില്‍ക്കുന്നിടങ്ങളിലും ആഘോഷിക്കുന്നു. കേരളത്തിലെ നാഗക്ഷേത്രങ്ങളിലും കാവുകളിലും നൂറും പാലും നിവേദിക്കും.
അനന്തന്‍, വാസുകി, ശേഷന്‍, പത്മ, കമ്പള, കര്‍ക്കോടകന്‍, അശ്വതാരം, ധൃതരാഷ്‌ട്രര്‍, ശംഖപാലന്‍, കാളിയന്‍, തക്ഷകന്‍, പിംഗളന്‍ എന്നിങ്ങനെ പ്രധാനമായും പന്ത്രണ്ട് നാഗങ്ങളെയാണ് നാഗപഞ്ചമി ദിനത്തില്‍ ആരാധിക്കുന്നത്. പാമ്പിന്‍ മാളങ്ങള്‍ക്ക് മുമ്പില്‍ നൂറും പാലും വയ്‌ക്കുകയും നാഗരക്ഷ ഉറപ്പുവരുത്തുന്നതിനായി പറമ്പിലെ വെട്ടും കിളയലും കൃഷിപ്പണികളും നാഗപഞ്ചമി ദിനത്തില്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്യുന്നു.
ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ് ഭാരതീയന് നാഗങ്ങള്‍. ധാര്‍മ്മികതയുടെയും പുനര്‍ജന്മത്തിന്റെയും പ്രതീകങ്ങളാണവര്‍.
ഉജ്ജയിനിയിലെ നാഗചന്ദ്രേശ്വര ക്ഷേത്രം നാഗപഞ്ചമി ദിനത്തില്‍ മാത്രമാണ് തുറക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രസമുച്ചയത്തിന്റെ മൂന്നാംനിലയിലെ ശിവന്റെ അപൂര്‍വ പ്രതിഷ്ഠയാണ് നാഗചന്ദ്രേശ്വര ക്ഷേത്രത്തിലേത്. നാഗപഞ്ചമി ദിനത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധൗലി നാഗക്ഷേത്രം, മണ്ണാറശാലയിലെ നാഗരാജക്ഷേത്രം, ജമ്മുവിലെ പട്‌നിടോപ്പിലുള്ള നാഗ് മന്ദിര്‍, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നാഗര്‍ ക്ഷേത്രം എന്നിവിടങ്ങളിലും നാഗപഞ്ചമിക്ക് വിശേഷ പൂജകള്‍ നടക്കും. കര്‍ണാടകയില്‍ കൂര്‍ഗിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലുമെല്ലാം നാഗപഞ്ചമി വലിയൊരാഘോഷമാണ്.

Tags: keralaNaga PanchamiNagapoojaDevotional
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.