Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അര്‍ദ്ധനാരിയുടെ പോരാട്ടങ്ങള്‍

മോഹന്‍ദാസ് by മോഹന്‍ദാസ്
Aug 20, 2023, 05:01 pm IST
in Literature

നല്ലപാതിയുമായി വേര്‍പെട്ട സ്ത്രീയാണ് അര്‍ദ്ധനാരി… അവളുടെ കഥയാണിത്…
ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകര്‍ന്നുപോയിയെന്ന് തോന്നുമ്പോഴും ജീവിതത്തിന്റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം.
തകര്‍ച്ചകളില്‍ തളരാതെ പിടിച്ചു നില്‍ക്കുകയും ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കുകയും വേണം. ഒപ്പം ജീവിതത്തിന്റെ ഓരോ നിമിഷവും സ്വപ്രയത്‌നത്താല്‍ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്.
കഥയിലെ നായിക ഐറിന്‍ തന്റെ മേല്‍ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം ചുവടുറപ്പിക്കാന്‍ ചലനശേഷി നഷ്ടപ്പെട്ട പാദങ്ങളുമായി വീല്‍ ചെയറില്‍ അഭയം തേടുകയും, അവരുടെ ജീവിതം അപ്രതീക്ഷിത വേദനകളിലൂടെ കടന്നു പോവുകയും ചെയ്യുന്നു.
ടാംഗോ എന്ന നൃത്തരൂപത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഐറിന്‍ എന്ന നര്‍ത്തകിയുടെ ജീവിതകഥയാണിത്.
ടാംഗോ എന്ന നൃത്തരൂപം ഒരു പുരുഷനും സ്ത്രീയും ഒറ്റ ശരീരമായി നൃത്തമാവിഷ്‌കരിക്കുന്ന രീതിയാണ്. ഭര്‍ത്താവായ ജോസഫിനൊപ്പമാണ് ഐറിന്‍ ടാംഗോ നൃത്തം ചെയ്യുന്നത്.
ജോസഫിനു വേറെ ജോടിയോടൊപ്പം നൃത്തം ചെയ്യേണ്ടി വരും…അതായിരുന്നു ഐറിന്റെ മനസ്സിനെ മഥിച്ച ധര്‍മ്മസങ്കടം…
”വിരല്‍ത്തുമ്പില്‍ വട്ടം ചുറ്റുന്ന… മണിക്കൂറുകളോളം നൃത്തം വെക്കുന്ന തന്റെ പാദങ്ങള്‍.. അവയ്‌ക്ക് ചലന ശേഷി നഷ്ടമാകുന്നത് ചിന്തിക്കാന്‍ പോലും അവള്‍ക്കാവില്ലായിരുന്നു.”
ഐറിന്റെ പ്രാണന്‍ പുളയുന്ന ആത്മനൊമ്പരങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ത്തട്ടും വിധം നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്-
”മേനിയിഴുകുന്ന, കണ്ണുകളിടയുന്ന, നെഞ്ചുകള്‍ ചേരുന്ന നൃത്തം..
മറ്റൊരുവളുടെ അരയില്‍ കൈചുറ്റി……
ജോസഫിന്റെ കൂടെ ചുവടുവച്ചാല്‍…
ഒരു പെണ്ണിന് പിന്നെ അയാളിലലിയാതെ അയാളോട് ചേര്‍ന്നു ഒഴുകാതെ നിവൃത്തി ഇല്ല. അത്രയും വശ്യമായ കണ്ണുകള്‍….
അയാളുടെ ശ്വാസത്തിന്റെ ചൂടില്‍ അവള്‍ ഉരുകും…
ചലനശേഷി പോയ തന്റെ കാലുകളില്‍ ജോസഫിന്റെ ആഹ്ലാദങ്ങള്‍ കരിഞ്ഞുണങ്ങും… അയാളുടെ യൗവ്വനം കാംഷിക്കുന്നതൊന്നും നല്‍കാനാവാതെ വരുമ്പോള്‍ അയാള്‍ തന്നെ വെറുക്കും…”
സ്‌നേഹലാളനകള്‍ നഷ്ടമാവും മുന്നേ, അപമാനിക്കപ്പെടും മുന്നേ എവിടേക്കെങ്കിലും ഓടിയകലാന്‍ ഐറിന്‍ കൊതിച്ചു. ഭര്‍ത്താവായ ജോസഫ് മകന്‍ ഫിലുമായി സ്‌കൂളില്‍ പോകുന്ന സമയത്താണ് പ്രിയപ്പട്ടവരോട് യാത്രാമൊഴിപോലും പറയാതെ ഐറിന്‍ ഒറ്റയ്‌ക്ക് ഇന്ത്യയിലേക്ക് യാത്ര പോകുന്നത്.
ഐറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച തകര്‍ച്ചകളെ അവര്‍ ധീരമായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന്റെ കഥയാണ് ഡോ. മായാ ഗോപിനാഥ് അര്‍ദ്ധനാരി എന്ന നോവലിലൂടെ പറയുന്നത്.
ജീവിതത്തിന്റെ ആഡംബരങ്ങളില്‍, അഹങ്കാരത്തിന്റെ കൊടുമുടികളില്‍ മതിമറന്നുജീവിക്കുന്ന ആധുനികസമൂഹത്തിനുള്ള മുന്നറിയിപ്പുകള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്.
”പലപ്പോഴും പല തിരിച്ചറിവുകളും വൈകിയ വേളകളിലാണ് നമ്മെ തേടിയെത്തുന്നത്.
ചുണ്ടുകളില്‍ ലിപ്സ്റ്റിക്ക് ഇടാനും മുഖത്ത് മേക്കപ്പ് ഇടാനും കണ്ണുകളില്‍ മഷി എഴുതാനും എത്രയെത്ര നേരം ചെലവിട്ടു.
കണ്ണുകളുടെ കാഴ്ചയാണ് ഏറ്റവും വലിയ അഴക്…എന്ന് ഒരിക്കലും താന്‍ തിരിച്ചറിഞ്ഞില്ല. ഇഷ്ടമുള്ളിടത്തൊക്കെ സ്വയം നടന്നെത്താനാവുന്നത് എത്ര വലിയ ഭാഗ്യമാണെന്ന തിരിച്ചറിവുണ്ടാവാന്‍ ഒരു രോഗിയാവേണ്ടി വന്നു.”
രോഗം ആരുടെയും കുറ്റമല്ല എന്ന വലിയ സന്ദേശവും അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്നുണ്ട്.
പാരായണസുഖമുള്ള ഈ നോവലിന്റെ ഭാഷ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അനുവാചകനുമായി നന്നായി സംവദിക്കുന്ന ദീപ്തമായ ഭാഷ ഈ നോവലിന്റെ മുഖ്യ സവിശേഷതയാണ്. ഐറിന്‍ എന്ന കഥാപാത്രത്തെ അനുവാചകമനസ്സില്‍ നിന്നും മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.

Tags: MalayalamStoryBook Review. Malayalam Literature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

പുതിയ വാര്‍ത്തകള്‍

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.