Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗയെന്ന ‘മനഃശരീരശാസ്ത്ര പദ്ധതി’

A 'Psychophysiology Project' called Yoga

ഡോ.മുരളീധരന്‍ നായര്‍byഡോ.മുരളീധരന്‍ നായര്‍
Aug 19, 2023, 06:53 pm IST
inSamskriti

യോഗശാസ്ത്രം പ്രധാനമായി രണ്ടുതരമുണ്ട്
1. ഹഠയോഗ
2. അഷ്ടാംഗ യോഗ
പക്ഷേ, പലരും ഈ ശാസ്ത്രത്തെ ശരിക്കും ഗ്രഹിക്കാതെ ശരീര വ്യായാമങ്ങളായി മാത്രം പഠിപ്പിക്കയും ശീലിക്കയും ചെയ്യുന്നവിധത്തില്‍ ഒതുക്കുന്നതായാണ് കാണുന്നത്. തീര്‍ത്തും അടിസ്ഥാന രഹിതമാണത്. വളരെ പ്രധാനമായ അനുലോമവിലോമ പ്രണായാമം പോലും വ്യവസ്ഥയോടെ ചെയ്യാന്‍ ആരും മിനക്കെടാറില്ല. അതാണീ അവസ്ഥയ്‌ക്ക് കാരണം. ഹഠ യെന്നാല്‍ സംസ്‌കൃതത്തില്‍ ശരീരം, ഊര്‍ജം, പ്രാണശക്തി എന്നിങ്ങനെ പല അര്‍ത്ഥങ്ങളുള്ള ഒരു പദമാണ്. ഓരോ സ്ഥലത്തും യുക്തമായതു സ്വീകരിക്കാം.
പതഞ്ജലിയുടെ യോഗസൂത്ര എന്ന അഷ്ടാംഗയോഗയാണ് ആദ്യം ഉണ്ടായതും കൂടുതല്‍ പ്രമുഖവുമെങ്കിലും ഇവിടെ ഒന്നാമതായി ഹഠ യോഗയെ പരിശോധിക്കാം. ഇത് ശരീരസൗഖ്യത്തിലും തദ്വാര മനസ്സിന്റെ സൗഖ്യത്തിലും (A sound mind in a soubd body) സിദ്ധാന്തത്തിലൂമൂന്നിയതാണ്. അതിലെ നാല് അധ്യായങ്ങളില്‍ ആദ്യ അദ്ധ്യായമാണ് ആളുകള്‍ ഇന്ന് ശീലിക്കാറുള്ളത്. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ,് ഋഗ്വേദത്തില്‍ യോഗയെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും സ്വത്മരാമ എന്ന യോഗിയാണ് ഹഠയോഗ പ്രദീപികയുടെ കര്‍ത്താവ്. നാല് അദ്ധ്യായങ്ങളാണതിലുള്ളത്. അവ ക്രമത്തില്‍ ആസനം, സദ്കര്‍മ, മുദ്രയും ബന്ധയും പിന്നെ സമാധിയുമാണ്.
യോഗസൂത്രയുലെ യമ, നിയമങ്ങളുടെ സ്ഥാനത്താണ് സദ്കര്‍മ പ്രതിപാദ്യം. പക്ഷെ അതില്‍, അതൊന്നും അധികമാരും ശീലിക്കാറില്ല. അതുകൊണ്ട് തന്നെ മൂന്നും നാലും അദ്ധ്യായങ്ങള്‍ അവര്‍ക്കു അപ്രാപ്യവുമാകുന്നു.
പതഞ്ജലി യോഗസൂത്രയില്‍ ആസനങ്ങള്‍ക്ക് വലിയ പ്രാമുഖ്യമൊന്നും നല്‍കിയതായി കാണുന്നില്ല. ആകെക്കൂടി ‘സുഖം സ്ഥിരം ആസനം’ എന്നതില്‍ അതൊതൂക്കി. ഇവിടെ ഏതു ഇരിപ്പാണോ സൗഖ്യദായകം, അതാണ് നിര്‍ദേശമെങ്കിലും സ്വസ്തികാസനമോ പത്മാസനമോ ആകും ഉചിതം. കാരണം നട്ടെല്ല് വളയാതെ നിവര്‍ന്നു നില്‍ക്കാന്‍ ഇവ രണ്ടും തികച്ചും യുക്തമാണ്. മറ്റേതിലും നട്ടെല്ല് അറിയാതെ വളഞ്ഞു പോകും. ശരിക്കും അഭ്യസിച്ചാല്‍ ക്രമേണ അവ സുഖപ്രദമാവുമാകും.
ഹഠയോഗയിലെ നാല് അദ്ധ്യായങ്ങളും ക്രമേണ ശീലിച്ച് സിദ്ധി വരുത്തിയ യോഗിക്കു അസാധാരണമായ മനഃശരീര സിദ്ധികള്‍ കൈവരിക്കാവുന്നതാണ്. പക്ഷെ ഇന്ന് അത്തരം യോഗികള്‍ തീരെ കുറവാണ്. ശാരീരിക യോഗാഭ്യാസങ്ങള്‍ ഇന്ന് 18 എണ്ണമേ സാധാരണയായി പരിശീലിപ്പിക്കാറുള്ളൂ. പലരും അതിലും കുറഞ്ഞതാണ് ചെയ്യാറ്.
ഇത് ഹഠയോഗയുടെ കാര്യമാണ്. ഇനി നമുക്ക് പതഞ്ജലിയുടെ യോഗസൂത്രയെന്ന അഷ്ടാംഗയോഗ പരിശോധിക്കാം. അതില്‍ പ്രധാനമായി എട്ടു ഘടകങ്ങളുണ്ട്. അവ ക്രമത്തില്‍ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നീ എട്ട് കാര്യങ്ങളാണ്. യമ, നിയമങ്ങള്‍ ശീലിച്ചു പാലിക്കാതെ ആസനം (ഇരുന്നത്) കൊണ്ട് യാതൊരു കാര്യവുമില്ല. അത്രയ്‌ക്ക് മുഖ്യമാണവ.
1. യമം എന്നാല്‍ അഹിംസ, സത്യം, ആസ്‌ത്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം. അവ ഓരോന്നിന്റെയും അര്‍ത്ഥം വിശ ദീകരിച്ചാല്‍ വളരെ ദീര്‍ഘിച്ച് പോകുമെന്നതിനാല്‍ അങ്ങനെ ചെയ്യുന്നില്ല. അതിന്റെ രത്‌നച്ചുരുക്കം പറയാം. മനസ് സത്യയുക്തവും മനോ, ചിത്ത, വൃത്യാ ഒരു ദ്രോഹവും ചെയ്യാതെയും ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആപ്ത വാഖ്യാനുസാരം മനഃശരീരങ്ങള്‍ പൂര്‍ണ സാത്വികതയില്‍ വര്‍ത്തിപ്പിക്കുക.
അടുത്തത് നിയമം. നിയമം യമത്തിന്റെ പ്രവര്‍ത്തനതലം തന്നെയാണ്. ശൗച, സന്തോഷ, തപ, സ്വാദ്ധ്യായ, ഈശ്വര പ്രാണിധാനം. എന്നീ അഞ്ചെണ്ണം നിയമം. യമം തന്നില്‍ പ്രതിഷ്ഠിക്കുന്ന ക്രിയയാണ് നിയമം. പരിപൂര്‍ണ സാത്വികത മനഃശരീരങ്ങളില്‍ പ്രാപ്തമായിക്കഴിഞ്ഞാല്‍ ധ്യാനയോഗമെന്നപ്രണായാമ, പ്രത്യാഹാര, ധാരണ, ധ്യാനസമാധികള്‍ക്കായി ആസനസ്ഥനാകാം.
പ്രാണയാമം: ഇതില്‍ അതിപ്രധാനമാണ്. അതിനാല്‍ത്തന്നെ അത് വിശദമായി തന്നെ വിവരിക്കുന്നു. നാഡീശോധന പ്രാണായാമമാണ് മുഖ്യമായും ചെയ്യേണ്ടത്.
‘തസ്മിന്‍ ശ്വാസ പ്രശ്വാസയോര്‍
ഗതിവിച്ചേദഃ പ്രാണായാമ’ എന്ന ശീര്‍ഷകത്തില്‍ കുറെയധികം അത് വിവരിക്കുന്നു.

‘ദീര്‍ഘ, സൂക്ഷ്മ, ബാഹ്യ, ആഭ്യന്തര,സ്തംഭ വൃത്തിഹി’ എന്നാണ് പറയുന്നത്.
ശ്വാസം ദീര്‍ഘമായും വളരെ സൂക്ഷ്മ (സാവധാനം) വലതു നാസിക പൂര്‍ണ്ണമായി അടച്ചും ഇടതു നാസിക വഴി വലിച്ചെടുത്തു ഉള്ളില്‍ ബന്ധിച്ചു നിര്‍ത്തണം. ഇത് കഴിവതും മൂന്നു സെക്കന്റ് എങ്കിലും ചെയ്യാം. പിന്നീട് സാവകാശം ഒരു 45 സെക്കന്റ് കൊണ്ട് മാത്രം ഇടതു മൂക്കടച്ചു വലതു മൂക്കിലൂടെ സൂക്ഷ്മതയോടെ പുറത്തേക്കൊഴുക്കണം. പൂര്‍ണ്ണ മായും പുറത്തുപോയശേഷം ഒരു3 4 സെക്കന്റ് പ്രാണനെ പുറത്തു നിര്‍ത്തി ബാഹ്യകുംഭകം ചെയ്യണം. തുടക്കത്തില്‍ രണ്ടു മൂക്കും ഇടവിട്ട് വിരലുകൊണ്ട് അടച്ചും, തുറന്നും ചെയ്യാം. പതുക്കെ വലതു മൂക്കിലൂടെ വലിച്ചും ഉള്ളില്‍ ആഭ്യന്തര കുംഭകം ചെയ്തു
നിര്‍ത്തിയും അത് തുടരുക. മെല്ലെ അല്പാല്‍പ്പം സമയ ദൈര്‍ഘ്യം വരുത്തേണ്ടതാണ്.
മൂക്ക് പിടിക്കേണ്ടത് വലതു കൈയ്യുടെ ചൂണ്ട് വിരല്‍ ആജ്ഞാ ചക്രത്തില്‍ അമര്‍ത്തി മദ്ധ്യവിരല്‍ അതിനും മുകളില്‍ അമര്‍ത്തിവെച്ചും പെരുവിരല്‍ കൊണ്ടു വലതു മൂക്ക് അടച്ചും ഇടതു മൂക്കിലൂടെ മെല്ലെ വേണം ശ്വാസം വലിക്കാന്‍. പൂര്‍ണമായി വലിച്ച് കഴിഞ്ഞാല്‍ മൂന്നാമത്തെ വിരലിനാല്‍ ഇടതു മൂക്ക് അമര്‍ത്തി ചെറുവിരല്‍ അതിനും മുകളില്‍ ബലപ്പെടുത്തി വെച്ചും ആഭ്യന്തര സ്തംഭനം ചെയ്യുക. ഇടതു കൈക്രിയാമുദ്രയില്‍ കാല്‍ മുട്ടിനു മുകളില്‍ വെയ്‌ക്കണം. പെരുവിരലും രണ്ടും മൂന്നും വിരലുകളും ചേര്‍ത്ത് വെച്ച് ചൂണ്ടുവിരലും, ചെറുവിരലും നിവര്‍ത്തി വെക്കുന്നതാണ് ക്രിയാ മുദ്ര! ചിന്മുദ്രയില്‍ പ്രണാമം ചെയ്യരുത്. പ്രണായാമം മൂന്നില്‍ തുടങ്ങി 21 വരെ ചെയ്യാം. നിരന്തരമായ അഭ്യാസത്താല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മൂക്ക് പിടിക്കാതെ സ്വച്ഛന്ദം അത് ചെയ്യാവുന്നതേയുള്ളു. യോഗികള്‍ അങ്ങനെയാണ് ചെയ്യുക.
പ്രത്യാഹാരമെന്നാല്‍ മനസിനെ ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചു ആത്മോന്‍മുഖമാക്കുക എന്നാണര്‍ത്ഥമാക്കുന്നത്. അടുത്തതായി ധാരണയാണ്.ആത്മനിഷ്ഠയോടെ മനസിനെ ഏകാഗ്രതയില്‍ നിര്‍ത്തുന്നതാണ് ധാരണ .
ഇനി ധ്യാനം.
‘തത്ര പ്രത്യയ ഏക താനത ധ്യാനം!’ ചിത്തം ആത്മഭാവേന നിര്‍ത്തുന്നത് ധ്യാനം.
സമാധ്യാവസ്ഥയാണടുത്തത്:
‘തദേവാര്‍ത്ഥമാത്ര നിര്‍ഭാസം
സ്വരൂപ ശൂന്യം ഇവ സമാധി’ താനെന്നഭാവം നശിച്ചുള്ള പരമാത്മ ലയന മാണ് സമാധി! പ്രവൃത്തിപദത്തില്‍ ഈ പദ്ധതി അത്യന്തം ദുഷ്‌കരമാണ്. അതിനാല്‍ തന്നെ പ്രതിഫലേച്ഛയില്ലാത്ത യോഗിത്വമുള്ളൊരു ഗുരു കൂടിയേതീരൂ.

Tags: ProjectPsychophysiologyYogaSpirituality
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

പുതിയ വാര്‍ത്തകള്‍

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.