Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭേദങ്ങളില്ലാത്ത ലോകം തേടി ദക്ഷിണ കൊറിയയില്‍ നിന്നും സിന്‍ഫിവാന്‍ ശിവഗിരിയിലെത്തി

ഏകോദര സഹോദരങ്ങളായി മാനവസമൂഹം ജീവിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ലോകസഞ്ചാരം നടത്തി വന്ന സിന്‍ഫിവാന്‍ യാത്രാമധ്യേ ശിവഗിരി മഠത്തിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 04:57 pm IST
in Kerala
ശിവഗിരി മഠത്തിലെത്തിയ ദക്ഷിണകൊറിയയില്‍ നിന്നുള്ള സിന്‍ഫിവാന്‍ മടക്കയാത്രയില്‍ പര്‍ണശാലയ്ക്ക് മുന്നില്‍ വച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഗുരുദേവ കൃതികള്‍ സ്വീകരിക്കുന്നു

ശിവഗിരി മഠത്തിലെത്തിയ ദക്ഷിണകൊറിയയില്‍ നിന്നുള്ള സിന്‍ഫിവാന്‍ മടക്കയാത്രയില്‍ പര്‍ണശാലയ്ക്ക് മുന്നില്‍ വച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഗുരുദേവ കൃതികള്‍ സ്വീകരിക്കുന്നു

വര്‍ക്കല:  ജാതിമത ദേശകാലചിന്തകള്‍ക്കൊന്നും സ്ഥാനം നല്‍കാതെ ഏകോദര സഹോദരങ്ങളായി മാനവസമൂഹം ജീവിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ലോകസഞ്ചാരം നടത്തി വന്ന സിന്‍ഫിവാന്‍ യാത്രാമധ്യേ ശിവഗിരി മഠത്തിലെത്തി. ശ്രീനാരായണ ഗുരുദേവനെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും ഗുരുവിനേയും ഗുരുദര്‍ശനത്തേയും പറ്റി ഏറെ അറിയുന്നതിനാണ് ശിവഗിരി മഠത്തിലെത്തിയതെന്ന് സിന്‍ഫിവാന്‍ പറഞ്ഞു.

നേപ്പാളില്‍ എത്തിയശേഷം തുടര്‍യാത്രയില്‍ കേദാര്‍നാഥ്, ഋഷികേശ് എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചശേഷം വര്‍ക്കലയില്‍ ബീച്ചിലെത്തി അവിടെ പരിചയപ്പെട്ട ഗൈഡില്‍ നിന്നും ശിവഗിരിയിലെത്തുന്ന മാര്‍ഗം തേടി വൈകാതെ എത്തുകയായിരുന്നു. പലയിടവും സന്ദര്‍ശിച്ചുവെങ്കിലും ശിവഗിരിയില്‍ അനുഭവപ്പെട്ട ശാന്തതയും പ്രകൃതിരമണീയതയും ആരാധനാരീതികളുമൊക്കെ തന്നെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി എന്ന് അദ്ദേഹം അനുഭവം പങ്കുവെച്ചു. താന്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം ശിവഗിരി മഠത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനായി. ശിവഗിരിയില്‍ കഴിഞ്ഞസമയം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നു വന്നുപോകുന്നവരേയും ശ്രദ്ധയില്‍പ്പെട്ടു. ആര്‍ക്കും ആരും യാതൊരുവിധ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ല. എത്തിയ ദിവസം തന്നെ ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ കുമളി ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശവുമായി കൂടിക്കാഴ്ചയ്‌ക്കും അദ്ദേഹത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയുകയുണ്ടായി. ഗുരുദേവനിലേക്കും ഗുരുദര്‍ശനത്തിലേക്കും തന്നെ സ്വാമി ഏറെ അടുപ്പിച്ചതായി സിന്‍ഫിവാന്‍ അവകാശപ്പെട്ടു.  ഗുരുദേവ മഹാസമാധിയിലും ശാരദാമഠത്തിലും പര്‍ണശാലയിലും പ്രാര്‍ത്ഥനയില്‍  സംബന്ധിക്കാനായത് മറക്കാനാവില്ല.

ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം തേടുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തു. ഇന്നലെ മടക്കയാത്രാവേളയില്‍ പര്‍ണശാലയ്‌ക്ക് മുന്നില്‍വച്ച് ഗുരുദേവ ചരിത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും സ്വീകരിച്ചാണ് സിന്‍ഫിവാന്‍ പോയത്. വീണ്ടും താന്‍ ശിവഗിരിയിലേക്ക് വൈകാതെ എത്തുമെന്നും ശുഭാംഗാനന്ദ സ്വാമിയുമായുള്ള സംഭാഷണത്തില്‍ അറിയിച്ചു. താന്‍ സഞ്ചരിക്കുന്നിടത്തെല്ലാം ഗുരുദേവനെക്കുറിച്ച് അറിയിക്കാനും ഗുരുദര്‍ശനം പ്രചരിപ്പിക്കാനും ശ്രമിക്കും. ഇത്രയുംകാലം മനസ്സില്‍ കൊണ്ടുനടന്ന ജാതിമതഭേദചിന്തകളില്ലാതെ ഏവരേയും ഒന്നായി സ്വീകരിക്കുന്ന പുണ്യകേന്ദ്രമാണിതെന്നു തിരിച്ചറിയാനായതായി അഭിപ്രായപ്പെട്ടായി മടക്കം.

Tags: sivagiriകൊറിയSree narayana guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Samskriti

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.