ന്യൂദല്‍: ഹിആംആദ്മി എംപി രാഘവ് ഛദ്ദയ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് സ്വീകരിച്ച് രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍. പരാതി അദ്ദേഹം പ്രിവിലേജ് കമ്മിറ്റിയ്‌ക്ക് അയച്ചു.
ബിജെഡി, ബിജെപി, എഐെഡിഎംകെ എംപിമാരാണ് അവകാശലംഘനത്തിന് രാഘവ് ഛദ്ദയ്‌ക്കെതിരെ നോട്ടീസ് നല്‍കിയത്. ദല്‍ഹി ഓര്‍ഡിനന്‍സ് ബില്‍ സെലക്ട് കമ്മിറ്റിയ്‌ക്ക് അയയ്‌ക്കണമെന്ന നിര്‍ദേശം അയച്ചതില്‍ ഒപ്പുവെച്ച അഞ്ച് ബിജെഡി, ബിജെപി, എഐഎഡിഎംകെ എംപിമാരുടെ കള്ളൊപ്പിട്ടെന്ന പരാതി രാഘവ് ഛദ്ദയ്‌ക്കെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാജ്യസഭയില്‍ ചിട്ടയില്ലാതെയും മര്യാദയില്ലാതെയും പെരുമാറുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടികള്‍ എടുക്കുക വഴി ജഗദീപ് ധന്‍കര്‍ എന്ന രാജ്യസഭാ അധ്യക്ഷന്‍ പേടിസ്വപ്നമായിരിക്കുകയാണ്. പല പ്രതിപക്ഷ അംഗങ്ങളും സഭയില്‍ ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നത്. കഴിഞ്ഞ ദിവസം തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ക്രമപ്രശ്നം ഉന്നയിച്ചപ്പോള്‍ അതില്‍ കഴമ്പില്ലാത്തതിന്റെ പേരില്‍ ജഗദീപ് ധന്‍കര്‍ എംപിയെ സസ്പെന്‍റ് ചെയ്തിരുന്നു. പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്ക് ഇത് വലിയ ആഘാതമായി.
















