ന്യൂദല്‍ഹി:ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ പണം ഇന്ത്യയിലെ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലിന് നല്കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘത്തിന് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ബന്ധം. ഇരുവരും തമ്മില്‍ പല തവണ ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. റിപ്പബ്ലിക്ക് ടിവിയാണ് പ്രകാശ് കാരാട്ടും നെവില്ലെ സിംഘവും തമ്മില്‍ നടന്ന ഇ-മെയില്‍ പുറത്തുവിട്ടത്.
ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്നം വരെ ഇരുവരും ചര്‍ച്ച ചെയ്തതായി ഇ-മെയിലില്‍ ഉണ്ട്. ന്യൂസ് ക്ലിക്ക് ഉടമസ്ഥന് പ്രബീര്‍ പൂര്‍കായസ്ത, മറ്റ് ചില പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നെവില്ലെ സിംഘം കത്തയച്ചിട്ടുണ്ട്.
ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്കുന്ന പണം വിതരണം ചെയ്തിരുന്നത് നെവില്ലെ സിംഘമാണ്. ഇദ്ദേഹം അമേരിക്കന്‍ ശതകോടീശ്വരനാണ്. ചൈനയ്ക്ക് അനുകൂലമായ ആശയവിനിമയം സജീവമാക്കുക എന്നതാണ് ഇ-മെയിലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: