പുതുച്ചേരി: പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 48-ാമത് സബ് ജൂനിയര്‍ ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കേരള ഗേള്‍സ് പഞ്ചാബിനെ (50-43) പരാജയപ്പെടുത്തി. ഫൈനലില്‍ തമിഴ്നാടിനെ നേരിടും.
നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹരിയാനയോട് 29-64ന് തോറ്റതിനാല്‍ കേരളത്തില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ കേരളത്തിനായി സുഭദ്ര ജയകുമാര്‍ 12 പോയിന്റുമായി ടോപ് സ്കോററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: