Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സര്‍ക്കാര്‍ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവോളം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. മദ്യം സുലഭമാകുന്നതോടെ മദ്യഉപഭോഗം വീണ്ടും കൂടും. അത് സമൂഹത്തില്‍ ക്രമേണ അരാജകത്വം സൃഷ്ടിക്കും. മദ്യജന്യ കരള്‍ രോഗങ്ങളും ഉദരരോഗങ്ങളും ഒരു പകര്‍ച്ച വ്യാധിപോലെ പകരാനിടയുണ്ട്. മദ്യപിച്ചുള്ള റോഡപകടങ്ങള്‍ വര്‍ദ്ധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കേണ്ട ചെറുപ്പക്കാരെത്തന്നെയായിരിക്കും മദ്യജന്യരോഗങ്ങള്‍ പിടികൂടുക. പുതിയ മദ്യനയം പൊതുജനാരോഗ്യത്തെ ബലികഴിക്കുന്നതായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 05:00 am IST
inArticle

അഡ്വ. ചാര്‍ളിപോള്‍

ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യംവയ്‌ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം മദ്യ കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയാണ്: ‘മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ഒരു ജനകീയ ബോധവത്കരണപ്രസ്ഥാനത്തിന് രൂപം നല്‍കും.’ സമാനമായ വാഗ്ദാനം 2016 ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരുദിവസംപോലും ഈ വാഗ്ദാനം പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതു മാത്രമല്ല, ഓരോവര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ പര്യാപ്തമാകും വിധത്തിലാണ്.  

സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്ററന്ററുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും അനുവദിക്കാനും ഐടി പാര്‍ക്കുകളിലേതിനു സമാനമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് നല്‍കുമെന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന്റെ കാതല്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരള ടോഡി എന്നപേരില്‍ കള്ള് വില്പനയും തകൃതിയാക്കാനുദ്ദേശിക്കുന്നു. അടഞ്ഞുകിടക്കുന്ന 250 ബിവറജ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖല ശക്തമാ ക്കുമെന്നും ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തു തന്നെ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യന്‍നിര്‍മിത വിദേശമദ്യ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാനുമൊക്കെയാണ് സര്‍ക്കാരിന്റെ പരിപാടി. പുതിയ അബ്കാരിനയം പ്രാവര്‍ത്തികമാക്കുന്നതോടെ മദ്യത്തില്‍ മുങ്ങിപ്പോയ ഒരുനാടായി കേരളം പരിണമിക്കും.  

മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും എന്നാല്‍ മദ്യം പരമാവധി ലഭ്യമാക്കി മദ്യവില്‍പ്പന കൂട്ടുക, മദ്യപരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, അതുവഴി പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ് നിറയണം. ഇപ്പോള്‍ തന്നെ കേരളീയരുടെ മദ്യ ഉപഭോഗം വളരെ കൂടുതലാണ്. സംസ്ഥാനത്ത് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനുപുറമേയാണ് കള്ള് വില്‍പ്പനയും മറ്റും. ഇതെല്ലാം കൂടി പ്രതിദിനം 50 കോടിയിലധികം രൂപ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. മദ്യനയം ഉദാരമാക്കുന്നതിലൂടെ പ്രതിദിനവരുമാനം 75 കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവോളം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. മദ്യം സുലഭമാകുന്നതോടെ മദ്യഉപഭോഗം വീണ്ടും കൂടും. അത് സമൂഹത്തില്‍ ക്രമേണ അരാജകത്വം സൃഷ്ടിക്കും. മദ്യജന്യ കരള്‍ രോഗങ്ങളും ഉദരരോഗങ്ങളും ഒരു പകര്‍ച്ച വ്യാധിപോലെ പകരാനിടയുണ്ട്. മദ്യപിച്ചുള്ള റോഡപകടങ്ങള്‍ വര്‍ദ്ധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കേണ്ട ചെറുപ്പക്കാരെത്തന്നെയായിരിക്കും മദ്യജന്യരോഗങ്ങള്‍ പിടികൂടുക. പുതിയ മദ്യനയം പൊതുജനാരോഗ്യത്തെ ബലികഴിക്കുന്നതായി മാറും.

ഐടി പാര്‍ക്കുകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ തൊഴിലിടങ്ങളെ മദ്യവത്കരിക്കുന്നത് യുവ പ്രൊഫഷനലുകളെ തകര്‍ക്കാനെ ഉപകരിക്കൂ. ഉണര്‍വോടെ, ജാഗ്രതയോടെ, തൊഴില്‍ ചെയ്യേണ്ട തൊഴിലിടങ്ങള്‍ ഇനി സാമൂഹ്യ അരാജകത്വത്തിന്റെ വേദിയാകും. തൊഴിലെടുക്കുന്നവരില്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, ഇടയ്‌ക്കിടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കല്‍, ഉല്‍പ്പാദനക്ഷമതയിലെ മാന്ദ്യം, സഹകരണമില്ലായ്‌മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ, ഉറങ്ങുന്ന ശീലം, അപകട ങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഈ നയം മൂലം സംഭവിക്കും. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമെന്നത് വലിയ കെണിയാണ്. പഴവര്‍ഗങ്ങളില്‍നിന്ന് മദ്യത്തെക്കാള്‍ വിലയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പലതും നിര്‍മിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യലോബിക്ക് കര്‍ഷകരെക്കൂടി അടിയറവയ്‌ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇനിയാരെങ്കിലും മദ്യപാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവരെക്കൂടി മദ്യപരാക്കി മാറ്റാനാണ് വീര്യംകുറഞ്ഞ മദ്യം നിര്‍മിക്കുന്നത്. കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ മദ്യനയം തിരുത്തണം. മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്ന് പ്രകടനപത്രികയില്‍  വ്യക്തമാക്കിയ സര്‍ക്കാര്‍ ആ സാമൂഹ്യവിപത്തിനെ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ലഹരിമുക്ത കേരളം നടപ്പാക്കണം.  

(8075789768)

Tags: keralaകേരള സര്‍ക്കാര്‍beveragesഇടതുമുന്നണി മദ്യനയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.