Tuesday, December 5, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദി ഭീകരതയുടെ ഗ്രീന്‍വാലികള്‍

കേരളം ഒരു സ്പ്രിങ് ബോര്‍ഡായി നിലനിര്‍ത്തിക്കൊണ്ടാണ് മറ്റിടങ്ങളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെ അരങ്ങേറിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ പലതും കേരളത്തിലായിരുന്നു. കര്‍ണാടകയിലും ദല്‍ഹിയിലും മറ്റും ഇവര്‍ക്കെതിരെ ശക്തമായ ചില നടപടികളുണ്ടായപ്പോള്‍ കേരളം ഭരിക്കുന്നവര്‍ പലതരത്തിലുള്ള സംരക്ഷണം ഒരുക്കുകയാണുണ്ടായത്. ഇരുമുന്നണികളുമായും ഈ ഭീകരസംഘടന വിലപേശി നേട്ടങ്ങള്‍ കൊയ്‌തെടുത്തു

Janmabhumi Online by Janmabhumi Online
Aug 2, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പരിശീലന കേന്ദ്രമായ ഗ്രീന്‍വാലി അക്കാഡമി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടുകെട്ടിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഈ ശാരീരിക-ആയുധ പരിശീലന കേന്ദ്രത്തിനെതിരായ നടപടി ഭീകരവാദത്തിനെതിരെ എന്‍ഐഎ സ്വീകരിക്കുന്ന നിര്‍ണായക നടപടികളിലൊന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ ഭീകരവാദികളായ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തതിനെ  തുടര്‍ന്ന് ഈ സംഘടനയുടെ നിരവധി കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, കാരുണ്യ ചാരിറ്റബിള്‍ ഹൗസ്, വള്ളുവനാട് ഹൗസ്, ട്രിവാന്‍ഡ്രം എഡ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിങ്ങനെ പ്രത്യക്ഷത്തില്‍ സേവന-വിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ നേരത്തെ എന്‍ഐഎ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ പ്രകാരം ഗ്രീന്‍വാലി അക്കാഡമിയും പിടിച്ചെടുത്തിരിക്കുന്നത്. ഇവയുള്‍പ്പെടെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതിനെട്ട് ആസ്തികള്‍ എന്‍ഐഎ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനം തടയുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിന്റെ 59 നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ജാമ്യം തേടി പുറത്തിറങ്ങാന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി തടയുകയാണുണ്ടായത്. ഇതിനിടെയാണ് ശക്തമായ നടപടികളുമായി എന്‍ഐഎ മുന്നോട്ടുപോകുന്നത്.

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ 24 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഭീകരവാദ സങ്കേതമാണ് ഗ്രീന്‍വാലി അക്കാഡമി. പോപ്പുലര്‍ ഫ്രണ്ടിന്റെയും പൂര്‍വരൂപമായ എന്‍ഡിഎഫിന്റെയും പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരുന്നു. എന്‍ഡിഎഫ് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ ഈ കേന്ദ്രം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഗൂഢാലോചനകളുടെയും ആയുധപരിശീലനത്തിന്റെയും മതംമാറ്റത്തിന്റെയുമൊക്കെ കേന്ദ്രമാണ് ഇതെന്ന വിവരം പുറത്തുവന്നതോടെ ഗ്രീന്‍വാലി അടച്ചുപൂട്ടണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മറ്റ് ദേശീയ സംഘടനകളും ഇവിടേക്ക് മാര്‍ച്ചുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ്സും സിപിഎമ്മും ഈ ഭീകരസംഘടനകളുമായി ഒത്തുകളിച്ചതാണ് ഇതിനു കാരണം. എന്‍ഡിഎഫ് നിരോധിക്കപ്പെട്ടപ്പോഴും ഗ്രീന്‍വാലി അക്കാദമിയില്‍ നിര്‍ബാധം വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നടന്നു.  ഇതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് കേരളം ഭരിച്ചവര്‍ ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും, കൊലപാതകം നടത്തുന്നവര്‍ ഒളിത്താവളമാക്കുകയും ചെയ്തുപോന്ന ഈ കേന്ദ്രത്തില്‍ പരിശോധന നടത്താനുള്ള ധൈര്യം പോലീസ് കാണിച്ചില്ല. അതിനുള്ള അനുമതി ഭരിക്കുന്നവര്‍ നല്‍കിയില്ല. സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തന ശൃംഖല ശക്തിപ്പെടുത്താന്‍ ഈ രഹസ്യ കേന്ദ്രം ഉപയോഗിക്കുകയായിരുന്നു.

കേരളം ഒരു സ്പ്രിങ് ബോര്‍ഡായി നിലനിര്‍ത്തിക്കൊണ്ടാണ് മറ്റിടങ്ങളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെ അരങ്ങേറിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ പലതും കേരളത്തിലായിരുന്നു. കര്‍ണാടകയിലും ദല്‍ഹിയിലും മറ്റും ഇവര്‍ക്കെതിരെ ശക്തമായ ചില നടപടികളുണ്ടായപ്പോള്‍ കേരളം ഭരിക്കുന്നവര്‍ പലതരത്തിലുള്ള സംരക്ഷണം ഒരുക്കുകയാണുണ്ടായത്. ഇരുമുന്നണികളുമായും ഈ ഭീകരസംഘടന വിലപേശി നേട്ടങ്ങള്‍ കൊയ്‌തെടുത്തു. പോലീസില്‍നിന്നും മാധ്യമരംഗത്തുനിന്നും സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരില്‍നിന്നും ഇവര്‍ക്ക് പിന്തുണ ലഭിച്ചു. സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറി അവയുടെ നേതാക്കളായിപ്പോലും ജിഹാദി ഭീകരര്‍ മാറുന്ന സ്ഥിതിവന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെത്തുടര്‍ന്ന് ഇത്തരക്കാരെക്കുറിച്ച്  എന്‍ഐഎ അന്വേഷണം നടത്തുകയുണ്ടായി. ചില പോലീസുകാര്‍ സ്വയം വിരമിക്കലിന് തയ്യാറെടുത്തിരിക്കുന്നത് എന്‍ഐഎയുടെ പിടിയിലാവുമെന്ന് ഭയന്നാണത്രേ. പോപ്പുലര്‍ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ അപകടമരണങ്ങളാക്കിയ മാധ്യമപ്രവര്‍ത്തകരുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപ്പറ്റുന്നവരാണ് ഇവരെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രീന്‍വാലിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യപിന്തുണ നല്‍കിയിരുന്നവരെയും പിടികൂടാനാണ് എന്‍ഐഎയുടെ നീക്കമെന്ന് അറിയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേരളത്തില്‍ സിപിഎം സര്‍ക്കാരിന്റെയും തന്ത്രപരമായ പിന്തുണ ഇപ്പോഴും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നു എന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കിയാണ് എന്‍ഐഎ ശക്തമായ നടപടികളെടുക്കുന്നത്.

Tags: Jihadi TerrorismPICKkeralamalappuramമഞ്ചേരി ഗ്രീന്‍വാലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വർണ്ണവുമായി ഇതരസംസ്ഥാന യുവാവ് പിടിയിൽ
Kerala

വീണ്ടൂം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; ഒരു പവന് ഇനി 47,080 രൂപ; വെള്ളി വിലയും കുതിക്കുന്നു

വിജയ് ഹസാരെ ട്രോഫി: കനത്ത ഏറ് തുടര്‍ന്ന് കേരളം; പുതുച്ചേരിയെയും തകര്‍ത്തു
Cricket

വിജയ് ഹസാരെ ട്രോഫി: കനത്ത ഏറ് തുടര്‍ന്ന് കേരളം; പുതുച്ചേരിയെയും തകര്‍ത്തു

ചുഴലിക്കാറ്റ് ഭീഷണി: കേരളത്തിലേക്കും തിരിച്ചുമുള്ള 15 ട്രെയിനുകള്‍ റദ്ദാക്കി
Kerala

ചുഴലിക്കാറ്റ് ഭീഷണി: കേരളത്തിലേക്കും തിരിച്ചുമുള്ള 15 ട്രെയിനുകള്‍ റദ്ദാക്കി

നാഷണല്‍ ബേസ്‌ബോള്‍ ഫൈവ്‌സ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മൂന്നാം സ്ഥാനം
Sports

നാഷണല്‍ ബേസ്‌ബോള്‍ ഫൈവ്‌സ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മൂന്നാം സ്ഥാനം

മാവേലി നാടിന്റെ മാഞ്ഞുപോയ മഹത്വം
Samskriti

മാവേലി നാടിന്റെ മാഞ്ഞുപോയ മഹത്വം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന് തോല്‍വി: ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ജയം നാല് വിക്കറ്റിന്

ഇംഗ്ലണ്ടിന് തോല്‍വി: ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ജയം നാല് വിക്കറ്റിന്

ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ഋതുരാജ് റിക്കാര്‍ഡ് ബുക്കില്‍

ഋതുരാജ് റിക്കാര്‍ഡ് ബുക്കില്‍

ഭാരതത്തിനെതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഭാരതത്തിനെതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

മലബാര്‍ ജ്യോതി പ്രയാണ യാത്ര: കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്ന് 26 ന് ശിവഗിരിയിലേക്ക്

മലബാര്‍ ജ്യോതി പ്രയാണ യാത്ര: കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്ന് 26 ന് ശിവഗിരിയിലേക്ക്

തീര്‍ത്ഥാടന ദിനത്തിന് നാളെ തുടക്കം: പ്രഭാഷണ പരമ്പര 29 വരെ

ശിവഗിരി തീര്‍ഥാടന പദയാത്ര 21 മുതല്‍

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഹിന്ദു ഐക്യവേദി നിവേദനം നല്‍കി

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഹിന്ദു ഐക്യവേദി നിവേദനം നല്‍കി

ട്രെയിനുകളില്ല; വലഞ്ഞ് അയ്യപ്പഭക്തര്‍

ട്രെയിനുകളില്ല; വലഞ്ഞ് അയ്യപ്പഭക്തര്‍

ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ്; ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

എല്ലാ കോടതികള്‍ക്കും മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സിപിഎം നേതാവ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു; നിസാര വകുപ്പുകള്‍ ചുമത്തി പോലീസിന്റെ സംരക്ഷണം

സിപിഎം നേതാവ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു; നിസാര വകുപ്പുകള്‍ ചുമത്തി പോലീസിന്റെ സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist