തൃശൂര്‍: പഴയ കാമ്പസ് ഓര്‍മകളുമായി തൃശൂര്‍ വിമല കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഒത്തുചേരുന്നു. ‘വിമലമീയോര്‍മകള്‍’ എന്നു നാമകരണം ചെയ്ത സംഗമത്തിലേക്കു ഗൃഹാതുരത്വവുമായി പഴയ കാമ്പസ് താരങ്ങള്‍ എത്തും. ഓഗസ്റ്റ് 2 ന് ഉച്ചക്ക് 2 ന് വിമല കോളജ് ഓഡിറ്റോറിയത്തിലാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം.
വിമല കോളജ് പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യുഎഇ യിലെ കൂട്ടായ്മയായ ‘വിമെക്സി’ന്റെ നേതൃത്വത്തിലാണ് ‘വിമലമീയോര്‍മകള്‍’ പരിപാടി സംഘടിപ്പിക്കുന്നത്. വിമല കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള പ്രസ്ഥാനമായ ‘വിമെക്സ് ഗ്ലോബല്‍’ ഉദ്ഘാടനം ചെയ്യും. നൂറിലേറെ പൂര്‍വ വിദ്യാര്‍ത്ഥിനികളും അധ്യാപകരും രചിച്ച കൗതുകമുണര്‍ത്തുന്ന കാമ്പസ് അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘വിമലമീയോര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പുന:പ്രകാശനവും വിരമിച്ച അമ്പതിലേറെ അധ്യാപരെ ആദരിക്കുന്ന ‘ഗുരുപ്രണാമ’വും ഇതോടൊപ്പം നടക്കും. കോളജിലെ വിദ്യാര്‍ത്ഥിനികളും പങ്കെടുക്കും.
സംഗീതജ്ഞന് ഔസേപ്പച്ചന്, പത്മശ്രീ പെരുവനം കുട്ടന്മാരാര്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് എന്നിവര്‍ മുഖ്യാതിഥികളാകും. പ്രതിസന്ധികളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ട ഡോ. ഗിരിജയെ ആദരിക്കും. വിമെക്സ് പ്രസിഡന്റ് ഷെമീന് റഫീക്ക് അധ്യക്ഷയാകും. സ്ഥാപക പ്രസിഡന്റ് സരിത മധുസൂദനന് ‘വിമെക്സ് ഗ്ലോബല്‍’ പ്രഖ്യാപനം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയിസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീന ജോസ്, ‘വിമലമീയോര്‍മകള്‍’ പുസ്തകത്തിന്റെ എഡിറ്റര്‍ രശ്മി ഐസക്, വിമെക്സ് സെക്രട്ടറി രശ്മി റോയ്, ട്രഷറര്‍ നീന ഡെല്ഫിന്, മുന്‍ കലാതിലകവും മുന്‍ പ്രസിഡന്റുമായ ജൂലിന്‍ ബെന്‍സി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: