Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

ലോക് മാന്യതിലക് അവാര്‍ഡ് സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ വേദിയില്‍ മുഖ്യാതിഥിയായി എന്‍സിപി നേതാവ് ശരത് പവാറും. ഇതിനെച്ചൊല്ലി ശരത് പവാറിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാഡി മുന്നണിയുടെ ഭാഗമായ ഉദ്ധവ് താക്കറെ ശിവസേന പക്ഷവും കോണ്‍ഗ്രസും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 04:41 pm IST
inIndia

മുംബൈ: ലോക് മാന്യതിലക് അവാര്‍ഡ് സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ വേദിയില്‍ മുഖ്യാതിഥിയായി എന്‍സിപി നേതാവ് ശരത് പവാറും. ഇതിനെച്ചൊല്ലി ശരത് പവാറിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാഡി മുന്നണിയുടെ ഭാഗമായ ഉദ്ധവ് താക്കറെ ശിവസേന പക്ഷവും കോണ്‍ഗ്രസും.  

മികച്ച നേതൃത്വത്തിന് മോദിയ്‌ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് മോദിയെ അംഗീകരിക്കുന്നതിന് തുല്യം  

മോദിയുടെ മികച്ച നേതൃത്വത്തിന് അംഗീകാരമെന്ന നിലയ്‌ക്കും ഇന്ത്യക്കാര്‍ക്കിടയില്‍ രാജ്യസ്നേഹം വളര്‍ത്തിയതിനുമാണ് ഈ അവാര്‍ഡ് മോദിയ്‌ക്ക് ലോകമാന്യ തിലക് ട്രസ്റ്റ് നല്‍കുന്നത്. ആ അവാര്‍ഡ് ദാന ചടങ്ങില്‍ ശരത് പവാര്‍ പങ്കെടുക്കുക എന്നതിനര്‍ത്ഥം മോദിയുടെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചു എന്നത് തന്നെയാണ്. 

ചൊവ്വാഴ്ച വേദിയില്‍  കണ്ടുമുട്ടിയ ശരത്പവാറും മോദിയും പരസ്പരം സംസാരിക്കുകയും നര്‍മ്മം പങ്കിടുകയും ചെയ്തിരുന്നു. മോദി അവാര്‍ഡ് സ്വീകരിച്ച ശേഷമാണ് ശരത് പവാര്‍ പ്രസംഗിച്ചത്. മോദി ഈ അവാര്‍ഡ് സ്വീകരിച്ചതില്‍ അഭിനന്ദനമെന്ന് ശരത് പവാര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും പതിവില്‍ കവിഞ്ഞ കരഘോഷം.  

ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷം അവരുടെ മുഖപത്രമായ സാമ് നയില്‍ ശരത് പവാറിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മോദിയെ ആദരിക്കുന്ന വേദിയില്‍ ശരത് പവാര്‍ പങ്കെടുത്തത് തിര്‍ച്ചയായും ഒരു തര്‍ക്കവിഷയം തന്നെയാണെന്നാണ് സാമ് ന ദിനപത്രം എഴുതിയത്. എന്‍സിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമ്പോള്‍ ശരത് പവാര്‍ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.  

ശരത് പവാറിനെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെയുടെ മുഖപത്രം

മോദിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര‍്ത്തിക്കുമ്പോള്‍ ശരത് പവാറില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും ഉദ്ധവ് താക്കറെയുടെ പത്രം എഴുതി. ശരത് പവാര‍് ചടങ്ങില്‍ പങ്കെടുക്കുന്നത് ബിജെപിയ്‌ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. മോദി പങ്കെടുക്കുന്ന ചടങ്ങിനെതിരെ പ്രതിഷേധപ്രകടനം നടത്താന്‍ സാധ്യതയുള്ള പല എന്‍സിപി നേതാക്കള്‍ക്കും നേതത്തെ തന്നെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എങ്കിലും കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  

ലോകമാന്യതിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശരത് പവാര്‍. ഈ ട്രസ്റ്റാണ് സ്വാതന്ത്ര്യസമരനേതാവായ ലോകമാന്യതിലകിന്റെ പേരിലുള്ള അവാര്‍ഡ് മോദിയ്‌ക്ക് നല്‍കായിത്. പവാര്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും ശക്തമായ സമ്മര്‍ദ്ദം ശരത് പവാറിന് മേല്‍ ഉയര്‍ത്തിയിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ശരത് പവാറും മോദിയും ഒരു സ്റ്റേജില്‍ ഒത്തുചേര്‍ന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ മോദിയ്‌ക്കെതിരായ ഐക്യത്തിന്റെ ആണിക്കല്ലായിരുന്നു ശരത് പവാര്‍. ബെംഗളൂരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ അതിന്റെ പ്രധാന ആസൂത്രകനാകേണ്ട പവാറിന് പക്ഷെ മഹാരാഷ്‌ട്രയില്‍ മരുമകന്‍ അജിത് പവാറില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നതോടെ ചടങ്ങില്‍ തന്നെ എത്താനായില്ല. അതിന് ശേഷമാണ് അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ പ്രധാന നേതാക്കള്‍ മന്ത്രിമാരായി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഈ സംഭവത്തിന് ശേഷം ശരത് പവാര്‍ ദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മഹാരാഷ്‌ട്രയില്‍ ചേരാനിരിക്കെയും ശരത് പവാറിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. അതിനിയിലാണ് മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ശരത് പവാറും പങ്കെടുത്തത്.  

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ് നാവിസ്,, അജിത് പവാര്‍, മഹാരാഷ്‌ട്ര ഗവര്‍ണര്‍ രമേഷ് ബെയ്സ് എന്നിവരും പങ്കെടുത്തു.  

Tags: ശരദ് പവാര്‍പ്രധാനമന്ത്രി മോദിനരേന്ദ്രമോദിപവാര്‍ശരത് പവാര്‍ഫട്നാവിസ്ഏക്നാഥ് ഷിന്‍‍ഡെഅവാർഡ്അജിത് പവാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.