Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മച്ചെപ്പിലെ ടിആര്‍

വേറിട്ട ജീവിതാവസ്ഥയിലൂടെയും പ്രതിഭയുടെ തിളക്കത്തിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച ടിആര്‍ വിടപറഞ്ഞിട്ട് 21 വര്‍ഷം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 30, 2023, 05:05 am IST
inVaradyam

വേണു വി.ദേശം

ടിആറിനെ പരിയപ്പെടണമെന്ന മോഹം കലശലായപ്പോഴാണ് ടിആര്‍ മഹാരാജാസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയാണെന്ന് അറിവായത്. യുസി കോളജില്‍ തന്നെ അക്കാലത്ത് സി.പി. ശ്രീധരന്റെ മകനും കവിയുമായ വിനോദ് ചന്ദ്രനും പഠിച്ചിരുന്നു.

പി.കുഞ്ഞിരാമന്‍ നായരെയും വൈലോപ്പിള്ളിയെയും പോലുള്ള സാഹിത്യകാരന്മാരെ തന്റെ വീട്ടില്‍ സ്വീകരിച്ചിരുന്ന വിനോദിന് ടിആറിനെയുമറിയാം. (വളരെക്കഴിഞ്ഞ് ടിആറിന്റെ ജാസക്കിനെ കൊല്ലരുത് എന്ന കഥാസമാഹാരത്തിന് വിനോദ് ചന്ദ്രനാണ് അവതാരികയെഴുതിയത്. അക്കാലത്ത് അത് അത്ഭുതമായിരുന്നു.) വിനോദ് ചന്ദ്രന്റെ വിവരണങ്ങളില്‍നിന്ന് ടിആര്‍ സാഹിത്യത്തിലും ജീവിതത്തിലും ഒരു അരാജകവാദിയാണെന്ന ബോധ്യം ഞങ്ങള്‍ക്ക് കൈവന്നിരുന്നു.

അങ്ങനെ ടിആറിനോടുള്ള ആഭിമുഖ്യം പെരുകിക്കൊണ്ടിരിക്കെ കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ആലുവ വൈഎംസിഎയില്‍ നടത്തിയ ഒരു സാഹിത്യക്യാമ്പില്‍ ഞാന്‍ ടിആറുമായി പരിചയപ്പെട്ടു. ആ പരിചയം ഒരു ജന്മാന്തര ബന്ധമായി വളര്‍ന്നു.  

ഒരു ദിവസം എറണാകുളത്ത് കേരള കവിതയുടെ ഒരു കാവ്യപുസ്തക പ്രകാശന യോഗത്തില്‍ വച്ച് ടിആറിനെ കണ്ടുമുട്ടി. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയുമടക്കമുള്ള പ്രമുഖര്‍ വേദിയിലിരിക്കെ ടിആര്‍ സദസ്സിലിരുന്നു പ്രകടിപ്പിച്ച ഒരു അഭിപ്രായം കോലാഹലത്തിന് വഴിവയ്‌ക്കുകയും, ടിആറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇറങ്ങിപ്പോരുകയും ചെയ്തു. കാല്‍നടയായുള്ള നഗരപ്രദക്ഷിണത്തിനുശേഷം സന്ധ്യയായപ്പോള്‍ ടിആറും വിനോദ് ചന്ദ്രനും ഞാനും മാത്രമവശേഷിച്ചു. ഞങ്ങള്‍ ചായ കഴിക്കാന്‍ കയറിയ ഹോട്ടലില്‍ സി.ആര്‍. പരമേശ്വരനെ കണ്ടു. താന്‍ ആദ്യമായിട്ടാണ് ടിആറിനെ കാണുന്നതെന്നും, ഏറെക്കാലമായി ടിആറിനെ കാണാന്‍ ആഗ്രഹിച്ചിരുന്നവെന്നും സി.ആര്‍. പരമേശ്വരന്‍ പറഞ്ഞു. രാത്രി വൈകി സി.ആര്‍.പരമേശ്വരന്‍ പിരിഞ്ഞപ്പോഴേക്കും എനിക്കുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ രാത്രി ആദ്യമായി ടിആറിനോടൊപ്പം ഞാനും വിനോദ് ചന്ദ്രനും ടിആറിന്റെ വീട്ടിലേക്ക് പോയി. വത്സലചേച്ചി വിഭവസമൃദ്ധമായ ഭക്ഷണം തന്നു. അന്നുമുതല്‍ ഞാനാ തറവാട്ടിലെ ഒരംഗംപോലെയായി.

ബിരുദാനന്തരം ജോലി തേടിയലഞ്ഞ കഠിനകാലത്തും ഇടയ്‌ക്ക് ഞാന്‍ മഹാരാജാസില്‍ച്ചെന്ന് ടിആറിനെ കണ്ടു. ജോലി കിട്ടി എറണാകുളത്തെത്തിയതിനുശേഷം ഞാന്‍ ഏതാണ്ട് ടിആറിന്റെ സംരക്ഷണവലയത്തിലായി. നിറവേറാത്ത കിനാവുകളുമായി വരണ്ടലയുന്ന ആ നാളുകളില്‍ ടിആറിന്റെ പ്രതിഭയെയും ‘പരക്ലേശവിവേക’ ത്തെയും ഏറെ അടുത്തനുഭവിച്ചു. ലോകനിലവാരത്തിലുള്ള പുസ്തകങ്ങള്‍ തന്നെക്കാള്‍ മുന്‍പ് വായിക്കുന്നുവെന്ന ബഹുമാനം എം.കൃഷ്ണന്‍ നായര്‍ക്ക് ടിആറിനോടുണ്ടായിരുന്നുവത്രേ.

ഒരു കവിതാസമാഹാരം ഇറക്കുവാനും എന്നെ ടിആര്‍ പ്രോത്സാഹിപ്പിച്ചു. ആദിരൂപങ്ങള്‍ എന്ന സമാഹാരത്തിന് ടി.ആര്‍ അവതാരിക എഴുതി.

ചെറുകഥ എന്ന മാധ്യമത്തെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ചിത്രകലയെയാണ് എന്ന് പറഞ്ഞിരുന്നു ടി.ആര്‍. കലാരൂപങ്ങളുടെ താരതമ്യപഠനവിഷയത്തില്‍ ചിത്രകലയും ചെറുകഥയും എന്ന കനപ്പെട്ട പഠനം എഴുതിക്കൊണ്ടിരിക്കെ പല രാത്രികളിലും ഒത്തുവായനയ്‌ക്ക് ഞാനും സഹകരിച്ചിരുന്നു. പ്രകാശവത്തായ ഒരു കാലമായിരുന്നു അത്.

ജോലി സംബന്ധമായി പല സ്ഥലങ്ങളിലായിപ്പോയതിനാല്‍ പിന്നീട് ടിആറുമായി നേരില്‍ക്കാണാനെനിക്കിട കിട്ടിയില്ല. 1996 ല്‍ വീണ്ടും എറണാകുളത്തേക്ക് മാറ്റം കിട്ടിയപ്പോള്‍ നോര്‍ത്തില്‍ ഒരു പെട്ടിക്കടയുടെ മുന്നില്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചുകൊണ്ട് ടിആര്‍ നില്‍ക്കുന്നതു കണ്ട് ഞാനവിടെയിറങ്ങി. ടിആര്‍ എന്നെ കെട്ടിപ്പിടിച്ചു.

ദസ്തയേവ്‌സ്‌കിയെക്കുറിച്ച് പലപ്പോഴും ടിആര്‍ സംസാരിച്ചിരുന്നു. മഹാനായ ഒരു ദസ്തയേവ്‌സ്‌കി പണ്ഡിതനും, പിന്നീട് മഹാരാജാസ് കോളജിന്റെ പ്രിന്‍സിപ്പലുമായിത്തീര്‍ന്ന ഭരതന്‍ മാഷിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ടിആറാണ്. അന്നയുടെ ഓര്‍മകള്‍ ഞാന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ‘ചരിത്രാതീതത്തില്‍ നിന്നുള്ള രൂക്ഷാശരീരകള്‍’ എന്ന അവതാരിക എഴുതിത്തന്നത് ഭരതന്‍മാഷാണ്.

നന്ദികെട്ട ചെന്നായ എന്ന ഒരു ചൈനീസ് കഥ ടിആറും ഞാനും ചേര്‍ന്ന്  വിവര്‍ത്തനം ചെയ്തു. അത് അച്ചടിക്കുവാന്‍ വൈകരുതെന്ന നിര്‍ബന്ധത്താല്‍ താന്‍ നേരിട്ടുനിന്ന് അച്ചടിപ്പിക്കുകയായിരുന്നുവെന്ന് അക്കാലം കുങ്കുമത്തിന്റെ പത്രാധിപരായിരുന്ന എം.കെ.സാനുമാസ്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാഷോടുള്ള അത്ഭുതാദരങ്ങള്‍ വര്‍ധിച്ചു.

ടിആറിന്റെ മരണത്തിന് തൊട്ടുമുന്‍പത്തെ ആഴ്ചയിലും ആലിന്‍ചുവട്ടിലുള്ള ‘കൊരുന്ന്യേടത്ത്’ എന്ന വീട്ടില്‍ ഞാന്‍ പോയിരുന്നു. അന്നേക്ക് ആള്‍ തീരെ അവശനായിക്കഴിഞ്ഞിരുന്നുവെങ്കിലും നിത്യവും രാവിലെ പ്രഭാത നടത്തയ്‌ക്കിറങ്ങുമായിരുന്നു. ഒരു ദിവസം രാവിലെ ടിആര്‍ റോഡില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞാന്‍ പനമ്പിള്ളിനഗറിലുള്ള ഓഫീസില്‍നിന്ന് പരിഭ്രാന്തിയോടും ദുഃഖത്തോടും കൂടി ആ ദാരുണസംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും അവിടെ അങ്ങനെ ഒന്ന് നടന്നതായി ഒരടയാളവും കാണാന്‍ കഴിഞ്ഞില്ല.

ഞാന്‍ ടിആറിന്റെ വീട്ടിലേക്കോടി. വീട് അത്ര ദൂരത്തല്ലായിരുന്നു. വീട് പുറമേനിന്നും പൂട്ടിയിരുന്നു. അകത്താരുമില്ല എന്നും ബോധ്യപ്പെട്ടു. അപ്പുറത്തെങ്ങും ഒരൊച്ചയനക്കവുമില്ല. കൈക്കോട്ടുമായി ആ വഴി വന്ന ഒരാളോട് ചോദിച്ചപ്പോള്‍ കുഴഞ്ഞുവീണ് മരിച്ച ഒരാളെ ഒരു കടത്തിണ്ണയില്‍ കിടത്തിയിരുന്നത് താന്‍ കണ്ടുവെന്ന് അയാള്‍ പറഞ്ഞു. അടഞ്ഞുകിടന്ന ഗേറ്റിലൂടെ വീണ്ടും ഞാന്‍ ടിആറിന്റെ വീട്ടിനുള്ളിലേക്കു നോക്കി. സ്വീകരണമുറിയുടെ ജനാല തുറന്നുകിടക്കുന്നു. ടെലിഫോണ്‍ അലമുറയിടുന്നുണ്ട്. മേശപ്പുറത്ത് ആ കണ്ണടയും കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.