Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിന്‍സിപ്പല്‍ നിയമന ലിസ്റ്റ്: ന്യായീകരിച്ചും ഉരുണ്ടുകളിച്ചും മന്ത്രി ബിന്ദു; ലിസ്റ്റ് തിരുത്തിയെന്ന് സമ്മതിച്ചു

സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കൃത്യമായി മറുപടി പറയാനാകാതെ മന്ത്രി ഡോ. ആര്‍. ബിന്ദു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 07:28 pm IST
inKerala

തൃശൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കൃത്യമായി മറുപടി പറയാനാകാതെ മന്ത്രി ഡോ. ആര്‍. ബിന്ദു. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് പരിഷ്‌കരിക്കാന്‍ താനാണ് നിര്‍ദേശം നല്കിയതെന്ന് ബിന്ദു അംഗീകരിച്ചു. യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

  സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപക സര്‍വ്വീസില്‍ നിന്നും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിരുന്നത്. യുജിസി റെഗുലേഷന്‍ 2010 നിലവില്‍ വന്നതോടെ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് യുജിസിയുടെ നിബന്ധന നിലവില്‍ വരികയും എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ കോടതികളുടെ പരിശോധനകള്‍ക്ക് വിധേയമാകുകയും യുജിസി റെഗുലേഷന്‍ പൂര്‍ണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു. ഇപ്രകാരം സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. മാനദണ്ഡമനുസരിച്ചല്ല സെലക്ഷന്‍ നടന്നതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു.   കേസുകള്‍ക്ക് കാരണമാകുമെന്നതിനാല്‍ പരാതികള്‍ പരിശോധിക്കണമെന്ന നിലപാടെടുക്കുകയും അതിനുള്ള സംവിധാനം നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ മന്ത്രിയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ലിസ്റ്റില്‍ മന്ത്രി ഇടപെട്ടു എന്ന് വ്യക്തമാവുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  

   സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന രേഖകളാണ് നേരത്തെ പുറത്തുവന്നത്. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശയും ചെയ്തിരുന്നു. നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത്. കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12 നാണ് മന്ത്രി ആര്‍. ബിന്ദു ഫയലില്‍ എഴുതിയത്.  

   യുജിസി റഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11 ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ്  അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24 ന് ട്രിബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

Tags: ആര്‍. ബിന്ദുഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുPrincipalപ്രിന്‍സിപ്പല്‍ നിയമന ലിസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

India

‘ നിന്നെയും നിന്റെ മകളെയും ഞാൻ കൊല്ലും’ ; നിരപരാധിയായ പെൺകുട്ടിയെയും അച്ഛനെയും വധിക്കുമെന്ന് പ്രിൻസിപ്പലിന്റെ ഭീഷണി ; വീഡിയോ പുറത്ത്

Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഡോ.സുനില്‍കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.