Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഭക്ഷ്യ സംസ്‌കരണം: യൂണിറ്റുകള്‍ക്ക് 35 ശതമാനം സബ്‌സിഡിയോടെ വായ്‌പ 581 യൂണിറ്റുകള്‍ക്ക് 15.09 കോടി ലഭ്യമാക്കി

കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലെ ഓരോ വ്യക്തിയ്‌ക്കും 40000 രൂപ വീതം സീഡ് ഫണ്ട് ലഭിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 05:21 pm IST
in Agriculture

തിരുവനന്തപുരം: ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്‌പാ പദ്ധതി.

പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍െ്രെപസസ് (പിഎംഎഫ്എംഇ) പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക്  പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡി ലഭിക്കും. പദ്ധതി പ്രകാരം കേരളത്തിലെ 1233 സംരംഭങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. അതിന്‍പ്രകാരം 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപ ഇതിനകം സബ്‌സിഡിയായി നല്കുകയും ചെയ്തു. 

10 ലക്ഷം രൂപ വരെയുള്ള  സബ്‌സിഡി സഹായം കൂടാതെ കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലെ ഓരോ വ്യക്തിയ്‌ക്കും 40000 രൂപ വീതം സീഡ് ഫണ്ട് ലഭിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഉദാഹരണമായി അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം ആകെ രണ്ടു ലക്ഷം രൂപ വരെ സീഡ് ഫണ്ടായി ലഭിക്കും.

പ്രാദേശിക തലത്തില്‍ കാര്‍ഷികഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് പോകുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഡിപ്പാര്‍ട്ട്‌മെന്റായി പ്രവര്‍ത്തിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിഐപി) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി.

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പിഎംഎഫ്എംഇ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലെ പ്രധാന കാര്‍ഷിക വിഭവങ്ങളുടേയും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും വിപണിയും വരുമാനവും ഉറപ്പു വരുത്താനായി ഒരു ജില്ല ഒരു ഉത്പന്നം മാതൃകയും (ഒഡിഒപി) ഈ പദ്ധതി വഴി സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പ്രധാന ഭക്ഷ്യവിളയായി ഒഡിഒപി യിലൂടെ തിരഞ്ഞെടുത്തത് മരച്ചീനിയെയാണ്. കൊല്ലത്ത് മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളും പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍, ആലപ്പുഴയ്‌ക്കും തൃശ്ശൂരിനും അരിയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേങ്ങയില്‍ നിന്നുള്ള ഇനങ്ങള്‍, ഇടുക്കിക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍, എറണാകുളത്തിന് പൈനാപ്പിള്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍, പാലക്കാടിന് വാഴപ്പഴം, വയനാടിന് പാലും പാലുത്പന്നങ്ങളും അടിസ്ഥാനമാക്കിയുള്ള ഇനങ്ങള്‍ എന്നിങ്ങനെയാണ് ഒഡിഒപി യിലൂടെ തിരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി 135 ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍സിനേയും (ഡിആര്‍പി) എല്ലാ ജില്ലകളിലുമായി നിയമിച്ചിട്ടുണ്ട്. അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തിനായി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഒരു അഗ്രി ബിസിനസ് ഇന്‍കുബേറ്ററും പിഎംഎഫ്എംഇ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

India

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

News

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

Kerala

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

പുതിയ വാര്‍ത്തകള്‍

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.