Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്നും ജനങ്ങള്‍ക്കൊപ്പം, അവര്‍ക്കിടയില്‍;രാഷ്‌ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്‍; വന്‍വികസനങ്ങളുടെ തുടക്കക്കാരന്‍; ഉമ്മന്‍ചാണ്ടി എന്ന ഒസിയും കുഞ്ഞൂഞ്ഞും

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപ്പാസ് വികസനം അടക്കം സംസ്ഥാനത്തെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 08:50 am IST
inKerala
1. 2011ല്‍ എറണാകുളം കളക്ട്രേറ്റ് പരിസരത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രശ്‌നങ്ങളുമായി മാതാപിതാക്കള്‍ എത്തിയപ്പോള്‍ സ്വന്തം തലയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടു സ്തബ്ധനായ ഉമ്മന്‍ ചാണ്ടി.

1. 2011ല്‍ എറണാകുളം കളക്ട്രേറ്റ് പരിസരത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രശ്‌നങ്ങളുമായി മാതാപിതാക്കള്‍ എത്തിയപ്പോള്‍ സ്വന്തം തലയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടു സ്തബ്ധനായ ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം:  കേരളത്തിന്റെ മുഖ്യമന്ത്രിയായി ഭരണം കൈയാളുമ്പോഴും ഉമ്മന്‍ ചാണ്ടി എന്ന നേതാവ് പുതുപ്പള്ളിക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കുഞ്ഞൂഞ്ഞ് ആണെങ്കില്‍ രാഷ്‌ട്രീയകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഒസി ആയിരുന്നു. സിഎം എന്ന വിളിയേക്കാള്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് ഒസി എന്ന രണ്ടക്ഷരമാണ്. സൗമ്യമായ പുഞ്ചിരയോടെ എന്തിനേയും നേരിട്ടിരുന്ന നേതാവ്. സ്വന്തംപാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ രാഷ്‌ട്രീയ തന്ത്രങ്ങളുടെ തലതൊട്ടപ്പന്‍. കേരളത്തിലെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍, ജനസമ്പര്‍ക്കമെന്ന പരിപാടിയിലൂടെ ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം ഊട്ടിയുറപ്പിച്ച ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. സോളാര്‍ അഴിമതി എന്ന പ്രതിപക്ഷ ആയുധത്തിന് മുന്നില്‍ ആദ്യം അടിപതറിയ ഉമ്മന്‍ ചാണ്ടി പിന്നീട് തന്ത്രങ്ങളാല്‍ അതിനെയും അതിജീവിച്ചു.  

പുതുപ്പള്ളിയില്‍ തോല്‍പ്പിക്കാന്‍ എതിരാളിയായി ആരെങ്കിലും ഉണ്ടോ എന്ന് തുടര്‍ച്ചയായി പതിനൊന്ന് തിരഞ്ഞെടുപ്പുകളിലും ചോദിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. സ്വന്തം മണ്ഡലത്തിന്റെ പേര് തിരുവനന്തപുരത്ത് സ്വന്തമായി നിര്‍മ്മിച്ച വീടിന് പേരിട്ട മറ്റൊരു ജനപ്രതിനിധി നമ്മുടെ മുന്നിലില്ല. പുതുപ്പള്ളിയുടെ പര്യായമായി ഉമ്മന്‍ചാണ്ടി മാറിയതിന്റെ തെളിവാണിത്.  ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരാളെ ഇന്നും നാളെയും ജയിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറാകില്ല. തീപ്പൊരി യുവ നേതാക്കളായ സിന്ധു ജോയ്, ജെയ്‌ക് സി.തോമസ്, വര്‍ഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ നിഴലായി കൂടെ നിന്ന ചെറിയാന്‍ ഫിലിപ്പ് അടക്കം പലരെയും പരീക്ഷിച്ചു നോക്കി. ഒന്നും ഫലം കണ്ടില്ല

മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതിനാല്‍ ഇടമില്ലാതെ അകമ്പടി കാറില്‍ പലപ്പോഴും ഇരിക്കുന്ന ഉമ്മന്‍ചാണ്ടി അപൂര്‍വ കാഴ്ചയല്ലായിരുന്നു. എം.എല്‍.എ ഹോസ്റ്റലിലെ കട്ടിലില്‍ നേരത്തേ പ്രവര്‍ത്തകര്‍ കയറി കിടക്കുന്നതിനാല്‍ ഇടമില്ലാതെ തറയില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ചാണ്ടിയും പഴയ കഥയല്ല. മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ തന്റെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്നതും ഫലിതമെന്നോണം ചെറുപുഞ്ചിരിയോടെ മാത്രം കണ്ട സംഭവവമുണ്ട്.  

വീട്ടിലെ അടുക്കളയില്‍ വരെ പ്രവര്‍ത്തകര്‍ക്ക് കയറി ഉള്ളതെല്ലാം എടുത്തു തിന്നാന്‍ അവകാശം നല്‍കിയ നേതാവായിരുന്നു ഒസി. മുഖ്യമന്ത്രി ആയിരിക്കെ ക്ലിഫ് ഹൗസില്‍ രാത്രി വെളുക്കുവോളം ജനങ്ങളുടെ പ്രവാഹമാണ്. ഉമ്മന്‍ ചാണ്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ലിഫ് ഹൗസ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുയായികളുടേയും സങ്കേതമായിരുന്നു. പ്രവര്‍ത്തകരുടെ തിക്കും തിരക്കും മറ്റു നേതാക്കള്‍ക്ക് അസഹ്യമായി തോന്നുമ്പോള്‍ ആള്‍ക്കൂട്ടമില്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീന്‍ പോലെ അസ്വസ്ഥനാകുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി.  

കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് യോജിച്ച പേരാണ് പുതുപ്പള്ളിക്കാര്‍ ചാര്‍ത്തിക്കൊടുത്ത കുഞ്ഞൂഞ്ഞ്. വ്യക്തിപരമായ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ നേരിടേണ്ടി വന്നു. എന്നാല്‍ തിരിച്ച് വ്യക്തിപരമായ അധിക്ഷേപം മറ്റാര്‍ക്കെതിരെയും നടത്തിയിട്ടില്ല ഒസി. സംസാരം ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കില്ല. സംസാരത്തിലും ഇടപെടലിലും എന്നും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കും. പുതുപ്പള്ളിയില്‍ ആരുടെ വിവാഹമോ മരണമോ നടന്നാല്‍ എന്തു തിരക്കും മാറ്റി ഉമ്മന്‍ ചാണ്ടി അവിടെ എത്തിയിരിക്കും.  

രാവിലെ തുടങ്ങിയ ജനസമ്പര്‍ക്കപരിപാടി അര്‍ദ്ധരാത്രി വരെ നീളുമ്പോഴും അവസാനത്തെ ആളുടെയും സങ്കടം കേള്‍ക്കാന്‍ രാവിലത്തെ ഊര്‍ജ്വസ്വലതയോടെ രാത്രി വൈകിയും കാതു കൂര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണു വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തില്‍പ്പരം പേര്‍ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതല്‍ 3 വര്‍ഷം 3 ഘട്ടമായി ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ദിവസങ്ങളോളം 12 മുതല്‍ 19 മണിക്കൂര്‍ വരെ ഉമ്മന്‍ ചാണ്ടി ഒറ്റ നില്‍പ്പു നിന്നത് മണിക്കൂറുകളാണ്.  പരിപാടിയിലൂടെ മൊത്തം 242 കോടിയുടെ ധനസഹായമാണ് നല്‍കിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകള്‍കൊണ്ട് ഫയല്‍ തീര്‍പ്പാക്കല്‍. ഒരു വില്ലേജ് ഓഫിസില്‍ പോലും ധൈര്യത്തോടെ കടന്നുചെല്ലാന്‍ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്‌ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് 2013ല്‍ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയിരുന്നു.  

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപ്പാസ് വികസനം അടക്കം സംസ്ഥാനത്തെ വന്‍ വികസന പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.  

ജനങ്ങള്‍ ഇല്ലാതെ അവര്‍ക്കൊപ്പമില്ലാതെ അസ്വസ്ഥനാകുന്ന ഒരു നമിഷം പോലും രാഷ്‌ട്രീയ പ്രവര്‍ത്തനം ആലോചിക്കാന്‍ സാധിക്കാത്ത കുഞ്ഞൂഞ്ഞ് എന്ന ഒസി വിടപറയുമ്പോള്‍ രാഷ്‌ട്രീയ കേരളത്തില്‍ അതുണ്ടാക്കുന്ന വിടവ് നികത്താനാകാത്തതാണ്.  

Tags: congressഉമ്മന്‍ചാണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.