Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി പള്ളിക്കെട്ടിടം പുരാവസ്തുപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന കേസില്‍ വാരണാസി ജില്ലാ കോടതി വാദം കേട്ടു;വിധി ജൂലായ് 21ന്

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളി ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ഹര്‍ജിയില്‍ ജൂലായ് 21ന് വിധി പറയാന്‍ വാരണാസി ജില്ലാ കോടതി തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 07:44 pm IST
inIndia

ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളി ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ഹര്‍ജിയില്‍ ജൂലായ് 21ന് വിധി പറയാന്‍ വാരണാസി ജില്ലാ കോടതി തീരുമാനിച്ചു.  

ഗ്യാന്‍വാപി പള്ളി കെട്ടിടം മുഴുവനായി ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നാണ് പരാതിക്കാരായ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. “വിശ്വാസികള്‍ ദേഹം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന പള്ളിക്കുള്ളിലെ കുളം ഒഴികെ പള്ളിയുടെ ബാക്കി എല്ലാ ഭാഗങ്ങളും ശാസ്ത്രീയമായും പുരാവസ്തുപരമായും പരിശോധിക്കാനാണ് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടത്. മുഴുവന്‍ വാദവും കേട്ടശേഷം ജൂലായ് 21ന് വിധി പറയാമെന്ന് വാരണസി ജില്ലാ കോടതി പറഞ്ഞത്.” – ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ മോഹന്‍ വ്യക്തമാക്കി.  

കാശി വിശ്വനാഥ ക്ഷേത്രവും തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഗ്യാന്‍വാപി പള്ളിയെ പുരാവസ്തു പരിശോധനയ്‌ക്ക് വിധേയമാക്കലാണെന്നും വിഷ്ണു ശങ്കര്‍ മോഹന്‍ പറഞ്ഞു.  

ഗ്യാന്‍വാപി പള്ളിക്കുളത്തിലെ വസ്തു ജലധാരയുടെ ഭാഗമോ അതോ ശിവലിംഗമോ?

അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ കിടക്കുന്ന വസ്തു ശിവലിംഗമാണെന്ന ഹിന്ദു വിഭാഗത്തിന്റെ വാദം അംഗീകരിച്ച് ആ വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ അലഹബാദ് കോടതി വിധിച്ചിരുന്നു. ഈ വിധി തല്‍ക്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ഇതും വലിയ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നമാണ്. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് ഹിന്ദുവിഭാഗം വിളിക്കുന്ന വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാനാണ് കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള  ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. എന്നാല്‍ മുസ്ലിം വിഭാഗം ഇതിനെ ഒന്നടങ്കം എതിര്‍ക്കുകയാണ്. ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികളും പള്ളിയുടെ ഉള്ളിലെ വെള്ളം നിര്‍ത്താന്‍ കെട്ടിയെ കുളത്തിലെ ജലധാരയാണ് അതെന്ന് പള്ളി അധികൃതരും  അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്ലിം സമുദായം.  

അടുത്ത ഒരു തീയതി വരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തല്‍ക്കാലത്തേക്ക് തടഞ്ഞതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തടഞ്ഞത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയതുകൊണ്ട് ആ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.  

നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്‌ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.  

വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്ര-ഗ്യാന്‍വാപി പള്ളി തര്‍ക്കം: കേസിന്റെ ചരിത്രം

2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്ന്  ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും അതിനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും  ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേ നടത്തുന്നതിനിടയിലാണ് പള്ളിക്കുളത്തില്‍  ശിവലിംഗത്തിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍  ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.

Tags: ഹിന്ദു നേതാക്കള്‍വാരണസി ജില്ലാ കോടതികാശി വിശ്വനാഥ ക്ഷേത്രംcourtmosqueഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യASIവാരണസി കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.