Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു ഇരട്ട കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍

മലയാളി അടക്കം രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ജോക്കര്‍ ഫെലിക്സ് ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായ ആര്‍. വിനുകുമാര്‍ (47), എംഡി ഡി. ഫണീന്ദ്ര സുബ്രഹ്മണ്യ (38) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് അമൃതഹള്ളിയിലെ കമ്പനി ഓഫീസില്‍ കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 11:53 pm IST
in India

ബെംഗളൂരു: മലയാളി അടക്കം രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ജോക്കര്‍ ഫെലിക്സ് ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായ ആര്‍. വിനുകുമാര്‍ (47), എംഡി ഡി. ഫണീന്ദ്ര സുബ്രഹ്മണ്യ (38) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് അമൃതഹള്ളിയിലെ കമ്പനി ഓഫീസില്‍ കൊല്ലപ്പെട്ടത്.  

കുഴിമറ്റം രുഗ്മിണി വിലാസത്തില്‍ രുഗ്മിണിയമ്മയുടെയും പരേതനായ രവീന്ദ്രന്‍ നായരുടെയും മകനാണ് വിനുകുമാര്‍. ഭാര്യ: ശ്രീജ. മക്കള്‍: അഭിനന്ദ് (ഡിഗ്രി വിദ്യാര്‍ത്ഥി), ഋഷിനന്ദ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.

സംഭവത്തില്‍ ബന്നാര്‍ഘട്ട റോഡിലെ ദേവര ചിക്കനഹള്ളി സ്വദേശിയും എയ്റോണിക്സ് മുന്‍ ജീവനക്കാരനുമായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ് (27), രൂപേന അഗ്രഹാര സ്വദേശി വിനയ് റെഡ്ഡി (23), മാരേനഹള്ളി സ്വദേശി സന്തു എന്ന സന്തോഷ് (26), ഹെബ്ബാളിലെ ജി-നെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുണ്‍ കുമാര്‍ ആസാദ് എന്നിവരാണ് പിടിയിലായത്. കുനിഗലിലെ എസ്‌കെഎന്‍ ലോഡ്ജില്‍ നിന്നാണ് പോലീസ് ഫെലിക്സ്, വിനയ്, സന്തോഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഫെലിക്സും കൂട്ടാളികളും കാറില്‍ മജസ്റ്റിക്കില്‍ എത്തിയ ശേഷം കുനിഗലിലേക്ക് വണ്ടി കയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.  

ചൊവ്വാഴ്‌ച്ച വൈകീട്ട് നാല് മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ കമ്പനി ഓഫീസില്‍ കടന്നുകയറി രണ്ടുപേരെയും ഫെലിക്‌സ് വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ഫണീന്ദ്രയെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച വിനുകുമാറിനേയും വെട്ടുകയായിരുന്നു.  

ഫെലിക്സ്, വിനയ്, സന്തോഷ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അരുണിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ ഫെലിക്സിനുണ്ടായ വൈരാഗ്യം മുതലെടുത്ത് ഇരുവരേയും കൊലപ്പെടുത്താന്‍ അരുണ്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാര്‍ട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് വിശ്വസിച്ചു. അതേസമയം ജി-നെറ്റിന്റെ പ്രധാന എതിരാളികളായിരുന്നു എയ്റോണിക്സ്. ജി-നെറ്റിലെ പല ജീവനക്കാരും എയ്റോണിക്സിലേക്ക് മാറിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് അരുണിനെ നയിച്ചതെന്ന് സിറ്റി പോലീസ് പറഞ്ഞു.

Tags: FourBengaluruജോക്കര്‍ ഫെലിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.