Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വിട പറഞ്ഞത് വരയുടെ പെരുമാള്‍

നമ്പൂതിരി വരച്ച ചിത്രങ്ങളുടെ ശരീരഭാഷ എടുത്തുപറയേണ്ടുന്ന ഒന്നാണ്. ഭാരതീയമായ ശില്‍പ്പങ്ങളുടെ ഘടനയാണ് അവയില്‍ പ്രതിബിംബിക്കുക. അഭിനയസന്നദ്ധമായി നില്‍ക്കുന്ന ക്ഷേത്രശില്‍പ്പങ്ങള്‍ വലിയതോതില്‍ നമ്പൂതിരിയെ സ്വാധീനിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ ശില്‍പ്പങ്ങളുമായി ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ രേഖാചിത്രങ്ങളുടെ ഈ രൂപഘടന തിരിച്ചറിയാനാവും. കഥകളിയുടെയും മറ്റും കൈമുദ്രകള്‍ രേഖാചിത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്ന രീതിയും നമ്പൂതിരി സ്വീകരിച്ചിട്ടുണ്ട്. രേഖാചിത്രങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ ഈ താളാത്മകത ചിത്രീകരണത്തില്‍ വന്നുനിറയുന്നത് അനുഭവിക്കാനാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 05:00 am IST
inEditorial

എഴുത്തും വായനയുമുള്ള ഏതൊരു മലയാളിക്കും ആമുഖം ആവശ്യമില്ലാത്ത നാമമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ഒരുപക്ഷേ നമ്പൂതിരി എന്നത് ഒരു ജാതി നാമമല്ലാതെ മലയാളി പരിഗണിക്കുന്ന ഒരേയൊരാള്‍ വരയുടെ ഈ പെരുമാള്‍ ആയിരിക്കും. നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലതുകൊണ്ടും വ്യതിരിക്തമായ ആ കലാശരീരം ഒരു രേഖാചിത്രമായി ആസ്വാദകരുടെ മനസ്സില്‍ രൂപപ്പെടും. ആനുകാലികങ്ങളിലെ സാഹിത്യരചനകള്‍ക്കുവേണ്ടി വരച്ച എണ്ണിയൊലൊടുങ്ങാത്ത രേഖാചിത്രങ്ങളിലൂടെ ഒരു കലാപ്രപഞ്ചം തന്നെയാണ് നമ്പൂതിരി സൃഷ്ടിച്ചത്. വാരികകളായ മാതൃഭൂമിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമെല്ലാം പതിറ്റാണ്ടുകളോളം ആഴ്ചതോറും രചനകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ രചനകളെക്കാള്‍ ഒരുപടി മുന്നിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. കഥകളും നോവലുകളുമൊക്കെ വായിക്കുന്നതിനു മുന്‍പു തന്നെ പരിചയപ്പെടുന്നത് ഈ രേഖാചിത്രങ്ങളായിരിക്കും. വരയുടെ പരമശിവന്‍ എന്ന് വികെഎന്‍ വിശേഷിപ്പിച്ച നമ്പൂതിരി, പിതാമഹന്‍ എന്ന നോവലിനുവേണ്ടി വരച്ച ചിത്രങ്ങള്‍ നര്‍മത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു. എം.പി. നാരായണപിള്ളയുടെ പരിണാമത്തിനും എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ക്കും കെ.സുരേന്ദ്രന്റെ ഗുരുവിനും എം.സുകുമാരന്റെ പിതൃതര്‍പ്പണത്തിനും സി.രാധാകൃഷ്ണന്റെ സ്പന്ദമാപിനികളെ നന്ദിക്കും നമ്പൂതിരി വരച്ചിട്ട ചിത്രങ്ങള്‍ ഈ നോവലുകളുടെയും, അത് പ്രസിദ്ധീകരിച്ച ആനുകാലികങ്ങളുടെയും പ്രഥമ സൗഭാഗ്യമായി മാറുകയായിരുന്നു. ഈ നോവലുകള്‍ പലതും പുസ്തകങ്ങളായപ്പോഴും ഉള്ളടക്കത്തിനൊപ്പം നമ്പൂതിരിയുടെ വരകള്‍ ഇടംപിടിച്ചു.  

നോവലും കഥകളും വായിക്കാതെ തന്നെ കഥാപാത്രങ്ങളുടെ മനസ്സും ഭാവവും ചലനങ്ങളും അറിയിക്കാന്‍ കഴിയുംവിധം ജീവസ്സുറ്റതായിരുന്നു നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍. ഒറ്റനോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്താവുന്ന വരകളിലൂടെ രൂപപ്പെടുന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയൊരു സംവേദനതലം സൃഷ്ടിച്ചു. ഭാര്യാഭര്‍ത്താക്കന്മാരുടെ ഒരു സ്‌കൂട്ടര്‍ യാത്ര ചിത്രീകരിക്കാന്‍ വേണ്ടത് നാലഞ്ചു വരകള്‍ മാത്രം. ഈ കഥാപാത്രങ്ങളുടെ ബന്ധം എന്താണെന്ന് അവരുടെ ഭാവങ്ങളില്‍നിന്ന് മനസ്സിലാക്കാം. സ്‌കൂട്ടറിന്റെ വേഗത അനുഭവിക്കാനുമാവും. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ അതിലെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചു. കരുത്ത് കടഞ്ഞെടുത്ത ഭീമസേനന്റെ രൂപവും, സൗന്ദര്യവും ബുദ്ധിയും തന്റേടവും തികഞ്ഞ ദ്രൗപദിയുടെ രൂപവും നമ്പൂതിരി വരഞ്ഞിട്ടത് അന്യാദൃശ്യമായ വൈഭവത്തോടെയാണ്. മാധവിക്കുട്ടിയുടെ  ചന്ദനമരങ്ങള്‍ എന്ന നോവലെറ്റ് വായിച്ചവര്‍ക്ക് നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ നല്‍കിയ സൗന്ദര്യാനുഭൂതി വാക്കുകള്‍ക്കതീതമാണ്. ആഴ്ചകള്‍തോറും വായനക്കാര്‍ കാത്തിരുന്നത് കഥകളും  നോവലുകളും വായിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. അവയ്‌ക്ക് നമ്പൂതിരി വരയ്‌ക്കുന്ന ചിത്രങ്ങളോട് സംവദിക്കാന്‍ കൂടിയായിരുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന വായനാവിപണിയില്‍ പല ആനുകാലികങ്ങളുടെയും വിജയരഹസ്യങ്ങളിലൊന്ന് നമ്പൂതിരിയുടെ വരകളായിരുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇതുകൊണ്ടുതന്നെ ഈ ചിത്രകാരനെ ഒപ്പം നിര്‍ത്താനുമുണ്ടായിരുന്നു ഒരുതരം മത്സരം.

ഒരു സുപ്രഭാതത്തില്‍ വെളിപാടുപോലെ രൂപപ്പെട്ടതല്ല നമ്പൂതിരിയുടെ രചനാശൈലി. കുലപതികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കെ.സി.എസ്. പണിക്കരുടെയും എം.വി. ദേവന്റെയും ചിത്രരചനാരീതി പിന്‍പറ്റി വര തുടങ്ങിയ നമ്പൂതിരി, പിന്നീട് പല പരീക്ഷണങ്ങളിലൂടെ സ്വന്തമായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയായിരുന്നു. ദേവനിലൂടെയാണ് നമ്പൂതിരി മാതൃഭൂമിയില്‍ ജീവനക്കാരനായെത്തിയത്.  കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ പ്രസരിപ്പിക്കാന്‍ വരകളെ അലങ്കരിക്കുന്ന രീതി നമ്പൂതിരിക്കുണ്ടായിരുന്നു. വരകളുടെ ഈ ധാരാളിത്തത്തെ ഒരു ഘട്ടമെത്തിയപ്പോള്‍ ഉപേക്ഷിച്ചു. ചിത്രങ്ങളുടെ വിശദാംശങ്ങള്‍ ഇല്ലാതെയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും ഭാവങ്ങളും വ്യഞ്ജിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ സവിശേഷമായ ഒരു ശൈലി രൂപപ്പടുകയായിരുന്നു. ചിത്രങ്ങളില്‍ ഒരേ പാറ്റേണ്‍ കാണാന്‍ കഴിയുമെങ്കിലും അവ ഒന്നിനൊന്ന് വ്യത്യസ്തവുമായിരുന്നു. നമ്പൂതിരി വരച്ച ചിത്രങ്ങളുടെ ശരീരഭാഷ എടുത്തുപറയേണ്ടുന്ന ഒന്നാണ്. ഭാരതീയമായ ശില്‍പ്പങ്ങളുടെ ഘടനയാണ് അവയില്‍ പ്രതിബിംബിക്കുക. അഭിനയസന്നദ്ധമായി നില്‍ക്കുന്ന ക്ഷേത്രശില്‍പ്പങ്ങള്‍ വലിയതോതില്‍ നമ്പൂതിരിയെ സ്വാധീനിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ ശില്‍പ്പങ്ങളുമായി ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ രേഖാചിത്രങ്ങളുടെ ഈ രൂപഘടന തിരിച്ചറിയാനാവും. കഥകളിയുടെയും മറ്റും കൈമുദ്രകള്‍ രേഖാചിത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്ന രീതിയും നമ്പൂതിരി സ്വീകരിച്ചിട്ടുണ്ട്. രേഖാചിത്രങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ ഈ താളാത്മകത ചിത്രീകരണത്തില്‍ വന്നുനിറയുന്നത് അനുഭവിക്കാനാവും. കലയുടെ ലോകത്തുനിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടപറഞ്ഞെങ്കിലും വരയുടെ ഈ പെരുമാള്‍ തന്നിട്ടുപോയ രേഖാചിത്രങ്ങള്‍ക്ക് മരണമില്ല.

Tags: keralaartist namboothiriArtist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.