ലഖ്നൗ: ഏക വ്യക്തിനിയമത്തെ പിന്തുണച്ച് ബഹുജന്‍ സമാജ് വാദി നേതാവ് മായാവതി. തന്റെ പാര്‍ട്ടി ഏക വ്യക്തി നിയമത്തെ പിന്തുണയ്ക്കുമെന്നും അത് സമുദായസൗഹാര്ദ്ദത്തിലേക്ക് നയിക്കുമെന്നും മായാവതി പറഞ്ഞു.
ഏക വ്യക്തിനിയമം രാജ്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. അല്ലാതെ ദുര്‍ബലമാക്കുകയല്ല. പക്ഷെ വിവിധ ആളുകളുടെ ആചാരങ്ങളെയും ചിട്ടകളെയും അവഗണിക്കാന്‍ പാടില്ല. – മായാവതി അഭിപ്രായപ്പെട്ടു.
അതേ സമയം പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും മായാവതി പറഞ്ഞു. ഏകവ്യക്തിനിയമം അടിച്ചേല്‍പ്പിക്കരുത്, പകരം എല്ലാവരുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കി നടപ്പിലാക്കണം.- മായാവതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഞായറാഴ്ചയും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: